കോവിഡ്: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. അതേസമയം ചരക്ക് വിമാനങ്ങള്‍, തെരഞ്ഞെടുത്ത രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാറിനു കീഴിലുള്ള വിമാനങ്ങള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

കോവിഡ് ഒന്നാംതരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിലക്ക് നീട്ടുകയായിരുന്നു. രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി 2020 ജൂണില്‍ ഇറക്കിയ സര്‍ക്കുലറാണ് ഇപ്പോള്‍ വീണ്ടും ഭേദഗതി ചെയ്തത്.

നിലവില്‍ വിവിധ രാജ്യങ്ങളുമായി സഹകരിച്ച്‌ പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിന് തടസമുണ്ടാവില്ലെന്ന് ഡിജിസിഎ അറിയിച്ചു. അമേരിക്ക, ബ്രിട്ടന്‍, യുഎഇ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് തുടങ്ങി 27 രാജ്യങ്ങളുമായി സഹകരിച്ചാണ് 'എയര്‍ ബബിള്‍' എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

Recipe of the day

Jul 292021
Ingredients 1 bowl cauliflower