അന്താരാഷ്ട്ര സൗരോര്‍ജ്ജ സമ്മേളനം

അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ (ഐ.എസ്.എ) ആദ്യ സഭാ സമ്മേളനം ഒക്ടോബര്‍ 2 (2018 ഒക്ടോബര്‍) മുതല്‍ 5 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. ഇതോടൊപ്പം ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്റെ (ഐ.ഒ.ആര്‍.എ) രണ്ടാമത് പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രിമാരുടെ സമ്മേളനവും രണ്ടാമത് ആഗോള പുനരുല്‍പ്പാദക ഊര്‍ജ്ജ നിക്ഷേപ സമ്മേളനവും പ്രദര്‍ശനവും (റിഇന്‍വെസ്റ്റ്-2018) ന്യൂഡല്‍ഹിയില്‍ തന്നെ നടക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മൂന്ന് പരിപാടികളും ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ശ്രീ. അന്റോണിയോ ഗുട്ടറസ് ചടങ്ങില്‍ പങ്കെടുക്കും.

ഐ.എസ്.ഒ, ഐ.ഒ.ആര്‍.എ, റിഇന്‍വെസ്റ്റ് എന്നിവയുടെ ടെക്‌നിക്കല്‍ സെഷനുകള്‍ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കും.

2015 നവംബര്‍ 30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രാന്‍സിന്റെ അന്നത്തെ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്‍ദെയും ചേര്‍ന്ന് പാരീസിലാണ് അന്താരാഷ്ട്ര സൗരോര്‍ജ്ജസഖ്യത്തിന് തുടക്കം കുറിച്ചത്. ഊര്‍ജ്ജ സുരക്ഷ, രാജ്യ പുരോഗതി, സുസ്ഥിര വികസനം എന്നിവയ്ക്ക് സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തുന്നതിനാണ് സൗരോര്‍ജ്ജ സഖ്യം ലക്ഷ്യമിടുന്നത്.

                                                                     
 

 

 

 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 172019
Governor P.Sathasivam will inaugurate the 12th edition of the International Documentary and Short Film Festival of Kerala( IDSFFK), organised by the Kerala State Chalachitra Academy, at the Kairali