അഞ്ചാം പാതിരാ (മൂവി റിവ്യു )

ഇതുവരെ ആവറേജ് ബിലോ ആവറേജ് പടങ്ങൾ ചെയ്തുപോന്നിരുന്ന  ഒരു സംവിധായകൻ ഒറ്റ സിനിമയിൽ  കൂട്ടം പിരിഞ്ഞ് വേറിട്ട് മാറിനടക്കുന്ന അപൂർവസുന്ദരമായ കാഴ്ച്ച കൂടെയാണ് “അഞ്ചാം പാതിരാ” 

“മിഥുൻ മാനുവൽ  തോമസ്”

ഞാൻ അധികമൊന്നും കാണാത്ത , പ്രതീക്ഷിക്കാത്ത  ആ പേരിനെകുറിച്ചുള്ള സകല ധാരണകളും 

പുള്ളി തന്നെ കീഴ്മേൽ  മറിച്ചിട്ട്  കളഞ്ഞ് .

(എന്റെ ഒരു സുഹൃത്ത് പറഞറിഞ്ഞതാണ് “ പണ്ടുമുതലേ ത്രില്ലർ സിനിമകൾ ചെയ്യാനാണ് ആഗ്രഹം എന്ന് മറ്റു സിനിമകൾ ചെയ്ത് പോയതാണെന്ന്“ താങ്കൾ പറഞ്ഞതായി.. അങ്ങനെയെങ്കിൽ ത്രില്ലർ സിനിമകൾക്ക് ഏറെ ക്ഷാമം നിലനിൽക്കുന്ന മലയാളത്തിൽ ഇങ്ങള് ഒരൊന്നൊന്നര പൊളി പൊളിക്കും അതുറപ്പാണ് .

കഥ പറഞ്ഞു തുടങ്ങുന്നിടത്തുന്ന്  തന്നെ പുതിയ   നിങ്ങളെ എനിക്ക് ബോധിച്ച് 

അവിടുന്നങ്ങോട്ട് നിങ്ങളതിന്റെ ഗ്രാഫ് താഴാതെ രണ്ടര മണിക്കൂർ നിലനിർത്തിയതിന്

പടം തീരുമ്പോ ഉയർന്ന കയ്യടികളുടെ കൂട്ടത്തിൽ ഉച്ചത്തിൽ തന്നെ ഞാനും കൂടെ കൂടിയിട്ടുണ്ട് .

സ്വന്തം എഴുത്തിൽ അത്രയേറെ കയ്യടക്കത്തോടെ മികച്ച മേയ്ക്ക്ങ് ക്വളിറ്റിയിൽ ചെയ്തെടുത്ത “അഞ്ചാം പാതിരാ” യിൽ എടുത്തുപറയേണ്ട ആദ്യപേര് നിങ്ങളുടെ ആവുന്നതും അതുകൊണ്ടാണ് 

സിനിമയിലേക്ക് വരുമ്പോ ത്രില്ലർ സിനിമകളിൽമുൻപും  കണ്ടുശീലിച്ച സ്ഥിരം  ക്ളീഷേ ലൈനുകളിൽ കൂടിയൊക്കെത്തന്നെയാണ് അഞ്ചാം പാതിരായും പോകുന്നതെങ്കിലും മികച്ച കാസ്റ്റിംഗിലൂടെയും പ്രകടനങ്ങളിലൂടെയും പിൻബലത്തിൽ സിനിമ ഏറെ മുന്നിൽ  നിൽക്കുന്നു 

പാരലൽ ആയി ഒരേസമയം രണ്ടും മൂന്നും കാര്യങ്ങൾ വരുന്നിടത്തുപോലും ഒട്ടും കൺഫയൂഷനടിപ്പിക്കാതെ പാളിപോവാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട് 

ഉദ്ദേശിക്കുന്നതിനപ്പുറം ഔട്ട് തരാൻ കെല്പുള്ള ടീമിന്റെ  തോളെ കയ്യിട്ടത് സിനിമയുടെ മൊത്തത്തിലുള്ള ലെവല് തന്നെ മാറ്റുന്നു 

അനാവശ്യമായൊരു സീൻപോലുമില്ലാത്ത 

സൈജു ശ്രീധറിന്റെ ഷാർപ്പ് ക്രിസ്റ്റൽ കട്ട്സ് സിനിമയെ അത്രയേറെ ത്രില്ലിങ്ങും എൻഗേജിങ്ങും ആക്കി നിലനിർത്തുന്നു 

ക്ളീഷേകളില്ലാതെ കൊച്ചിയെ മനോഹരമായി ഷൈജു ഖാലിദിന്റെ കാമറചെയ്തുവച്ചിട്ടുണ്ട് എസ്‌പെഷ്യലി രാത്രി കാഴ്ചകൾ

സിനിമ വലിയതോതിൽ കാഴ്ച്ചക്കാരന്റെ ലോജിക്കുകളുടെ കോളറിന്  പിടിക്കാത്തതുകൊണ്ട് തന്നെ ഭയം ഉണ്ടാക്കാനായി കാമറകൊണ്ടുള്ള പ്രത്യേക  ഗിമ്മിക്കുകളൊന്നുമില്ല 

കണ്ണിങ് ആയ ബാക് ഗ്രൗണ്ട് സ്‌കോറിൽ സുഷിൻ  ശ്യാം ആസ് യൂഷ്വൽ ഞെട്ടിക്കുന്നു 

സീൻസ് ചടെന്ന് സിനിമയുടെ ടോട്ടൽ മൂഡിലോട്ട്  ബ്രില്ലിയന്റലി കണക്ട് ചെയ്യിക്കപെടുന്നുണ്ട്  

ചുമ്മാ ഒരു  കറന്റ് പോകുന്നതൊക്കെ മരണം തൊട്ടുമുന്നിൽ വന്നുനിൽക്കുന്ന ജാതി അനുഭവമാക്കി മാറ്റുന്നുണ്ട് പുള്ളി 

എന്ത് ക്രൂരനാണെടോ  താൻ ??

കൊച്ചി നഗരത്തിൽ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സീരിയൽ കൊലപാതകങ്ങളും അനുബന്ധ പോലീസ് അന്വേഷണവും പ്രമേയമായ സിനിമയിൽ ക്രിമിനോളജിസ്റ് അൻവർ ആയി വേഷമിട്ട കുഞ്ചാക്കോബോബൻ മികച്ച പെർഫോമൻസ് കൊണ്ട് കയ്യടി നേടുമ്പോ സിറ്റി പോലീസ് കാതറിൻ ആയി വരുന്ന ഉണ്ണിമായ പതിവ് മുഖങ്ങളിൽ നിന്ന് മാറിയുള്ള ഫ്രഷ്‌നെസ്സ് തരുന്നു 

ജാഫർ ഇടുക്കി ഞെട്ടിച്ചുകൊണ്ട് ഉള്ളിൽ തൊടുന്നു

അഭിനയിച്ച ആരെയും മോശം പറയാനില്ല 

ചുമ്മാ എന്തേലും കാണിച്ച് മനുഷ്യനെ പേടിപ്പിക്കുകയോ അവസാനത്തിൽ ബലൂണിലെ കാറ്റഴിച്ച് വിടുമ്പോളോലൊരു ക്ളൈമാക്സിൽ കൊണ്ട് ചെന്ന് നിർത്തുകയോ ചെയ്യുന്നില്ല അഞ്ചാം പാതിരാ 

ടിൽ എൻഡ്   “സീറ്റ് എഡ്ജ് എക്സ്‌പീരിയൻസ്”  അതുറപ്പ് തരുന്നു 

അതാണ് രാക്ഷസനും മെമ്മറീസുമൊക്കെ കണ്ടവരെ കൊണ്ട് ഈ സിനിമ മടികൂടാതെ കയ്യടിപ്പിക്കുന്നതും..

തീർച്ചയായും എല്ലാവരും' കാണേണ്ട ചിത്രം.

പേരുകളോടിഷ്ടം 

മിഥുൻ മാന്വൽ തോമസ് 

ഷൈജു ഖാലിദ് 

സുഷീൻ ശ്യാം 

സൈജു  ശ്രീധർ 

കുഞ്ചാക്കോ ബോബൻ 

ജാഫർ ഇടുക്കി 

ഉണ്ണിമായ

 

ദേവരാജ് ദേവൻ

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 22020
ചേരുവകൾ 1. തൊലികളഞ്ഞ എല്ലില്ലാത്ത ചിക്കന്‍ (കഷണങ്ങളാക്കിയത്‌) - അര കിലോ  2. കുരുമുളക്‌- അര ടീസ്‌പൂണ്‍  3. പഞ്ചസാര- രണ്ട്‌ ടീസ്‌പൂണ്‍