ആമ്പൽ വ​​സ​​ന്തം ടൂ​​റി​​സം മേ​​ള​​യ്ക്ക് ഇ​​ന്നു തു​​ട​​ക്കം

കു​​മ​​ര​​കം: തി​​രു​​വാ​​ര്‍​​പ്പ് മ​​ല​​രി​​ക്ക​​ല്‍ പാ​​ടത്തെ​​  ആമ്പൽപ്പൂ​​ക്ക​​ളു​​ടെ  ഉ​​ത്സ​​വ​​കാ​​ല​​മാ​​യ ആമ്പൽവ​​സ​​ന്തം ടൂ​​റി​​സം മേ​​ള​​യ്ക്ക് ഇ​​ന്നു തു​​ട​​ക്കം. കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ള്‍ നി​​ല​​നി​​ല്‍​​ക്കു​​ന്ന​​തി​​നാ​​ല്‍ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ഫെ​​സ്റ്റ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 190 വ​​ള്ള​​ങ്ങ​​ളി​​ല്‍ ആമ്പൽ​​പാ​​ട​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള യാ​​ത്ര​​യ്ക്ക് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ പൂ​​ര്‍​​ത്തി​​യാ​​യി. എ​​ല്ലാ തു​​ഴ​​ച്ചി​​ല്‍​​കാ​​ര്‍​​ക്കും വാ​​ക്സി​​നേ​​ഷ​​ന്‍ ന​​ല്‍​​കി. തു​​ഴ​​ച്ചി​​ല്‍​​കാ​​രു​​ടെ തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍​​ഡു​​ക​​ളു​​ടെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ നി​​ര്‍​​വ​​ഹി​​ക്കും. തി​​രു​​വാ​​ര്‍​​പ്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ജ​​യ​​ന്‍ കെ. ​​മേ​​നോ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ത​​ദ്ദേ​​ശീ​​യ​​രാ​​യ​​വ​​ര്‍​​ക്ക് ടൂ​​റി​​സം മേ​​ഖ​​ല​​യി​​ല്‍​​നി​​ന്നും വ​​രു​​മാ​​നം ഉ​​റ​​പ്പു വ​​രു​​ത്തു​​ന്ന​​തി​​ല്‍ മാ​​തൃ​​ക​​യാ​​യ പ​​ദ്ധ​​തി​​യാ​​ണു മ​​ല​​രി​​ക്ക​​ല്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തെ​​ന്നു ന​​ദീ പു​​ന​​ര്‍ സം​​യോ​​ജ​​ന പ​​ദ്ധ​​തി കോ​​ര്‍​​ഡി​​നേ​​റ്റ​​ര്‍ കെ. ​​അ​​നി​​ല്‍​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. ആ​​യി​​രം ഏ​​ക്ക​​ര്‍ വി​​സ്തൃ​​ത​​മാ​​യ സ്ഥ​​ല​​ത്താ​​ണ് ആമ്പലു​​ക​​ള്‍ വി​​രി​​ഞ്ഞി​​ട്ടു​​ള​​ള​​ത്. ഒ​​ക്ടോ​​ബ​​ര്‍ 15വ​​രെ ആമ്പൽ വ​​സ​​ന്തം രാ​​വി​​ലെ ആ​​റു മു​​ത​​ല്‍ 10 വ​​രെ കാ​​ഴ്ച​​ക്കാ​​ര്‍​​ക്ക് കാ​​ണാ​​നാ​​കും. പ്ര​​വേ​​ശ​​ന ഫീ​​സ് 30 രൂ​​പ​​യാ​​ണ്. മേ​​ള​​യി​​ലെ​​ത്തു​​ന്ന​​വ​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ള്‍ കാ​​ഞ്ഞി​​രം പാ​​ല​​ത്തി​​നു​​സ​​മീ​​പം പാ​​ര്‍​​ക്ക് ചെ​​യ്തു ന​​ട​​ന്നോ ഓ​​ട്ടോ​​റി​​ക്ഷ​​യ്ക്കോ പോ​​കാ​​നു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്കു കാ​​ഞ്ഞി​​രം പാ​​ല​​ത്തി​​നു​​ശേ​​ഷം പ്ര​​വേ​​ശ​​ന​​മി​​ല്ല. കോ​​വി​​ഡ് നെ​​ഗ​​റ്റീ​​വ് സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റോ വാ​​ക്സി​​ല്‍ സ്വീ​​ക​​രി​​ച്ച​​തി​​ന്‍റെ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റോ ക​​രു​​തേ​​ണ്ട​​താ​​ണ്. തി​​രു​​വാ​​ര്‍​​പ്പ്, ജെ. ​​ബ്ലോ​​ക്ക്, തി​​രു​​വാ​​യ്ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലെ ക​​ര്‍​​ഷ​​ക​​ര്‍​​ക്ക് മേ​​ള​​യു​​ടെ ഭാ​​ഗ​​മാ​​യി സ​​ന്ദ​​ര്‍​​ശ​​ക പാ​​സു​​മൂ​​ലം ശേ​​ഖ​​രി​​ക്കു​​ന്ന തു​​ക​​യു​​ടെ മു​​ഖ്യ​​പ​​ങ്കും ല​​ഭ്യ​​മാ​​ക്കും. ന​​ദീ​​പു​​ന​​ര്‍ സം​​യോ​​ജ​​ന പ​​ദ്ധ​​തി ജ​​ന​​കീ​​യ കൂ​​ട്ടാ​​യ്മ, മ​​ല​​രി​​ക്ക​​ല്‍ ടൂ​​റി​​സം സൊ​​സൈ​​റ്റി, തി​​രു​​വാ​​ര്‍​​പ്പ് പ​​ഞ്ചാ​​യ​​ത്ത്, കാ​​ഞ്ഞി​​രം സ​​ര്‍​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക്, ജി​​ല്ലാ ടൂ​​റി​​സം പ്ര​​മോ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ എ​​ന്നി​​വ​​രാ​​ണു സം​​ഘാ​​ട​​ക​​ര്‍.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1