വാക്‌സിനെടുത്താല്‍ ലോട്ടറി : അമേരിക്കയില്‍ വാക്സിനെടുത്താല്‍ 1 മില്യണ്‍ ഡോളര്‍ സമ്മാനം

വാഷിംഗ്ടണ്‍: കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാന്‍ പലവിദ്യകളും പ്രയോഗിക്കുകയാണ് അമേരിക്ക. വാക്‌സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ വേണ്ടി ഒരു പദ്ധതിയുമായെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്‌സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി.

ഓഹിയോയിലാണ് ഈ വിചിത്ര പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. ഓഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍ നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള, ഒരു ഡോസ് വാക്‌നെങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമെ ലോട്ടറിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

പത്ത് ലക്ഷം ഡോളര്‍ ലോട്ടറി പണം വെറുത കളയുകയാണെന്ന് ചിലര്‍ക്ക് തോന്നാം. എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥത്തിലുള്ള നഷ്ടം കോവിഡിനിരയായി ജീവന്‍ നഷ്ടപ്പെടുന്നതാണെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ലോട്ടറിയില്‍ ആദ്യ വിജയിയെ മെയ് 26-ന് പ്രഖ്യാപിക്കും.

 

 

 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---