Error message

  • The file could not be created.
  • The file could not be created.

അമേരിക്കയിൽ വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ ഒത്തുകൂടാൻ അനുമതി നല്‍കി : മറ്റ് നിയന്ത്രണങ്ങള്‍ തുടരും

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ കുത്തിവയ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഒത്തുകൂടാനുള്ള അനുമതി നല്‍കി അമേരിക്കന്‍ ഭരണകൂടം. അതേസമയം അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചാലും വലിയ ജനപങ്കാളിത്തമുള്ള ഒത്തുകൂടലുകള്‍ നടത്തരുതെന്നും സി.ഡി.സി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നിലവില്‍ 5,25,000ത്തിലധികം ആളുകളാണ് അമേരിക്കയില്‍ കൊറോണ  ബാധിച്ച്‌ മരിച്ചത്. വാക്‌സിന്‍ സ്വീകരിക്കാത്തവരെയോ ഗുരുതര രോഗമുള്ളവരെയോ സന്ദര്‍ശിക്കുമ്പോൾ  മാസ്‌ക് ഉപയോഗിക്കുന്ന പതിവ് തുടരണം.

വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണവും പ്രതിദിനം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവിലെ ജാഗ്രത തുടരണമെന്നും, സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos