Error message

  • The file could not be created.
  • The file could not be created.

അമ്പൽ പൂക്കൾ കൊണ്ട് പരവതാനി വിരിച്ച മലരിക്കൽ

എൻ്റെ യാത്രകളിൽ മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു കുമരകത്തേക്കുള്ളയാത്ര.പുലർച്ചെ കോട്ടയത്തെത്തി പ്രഭാത സൂര്യൻ്റെ  കിരണങ്ങൾതട്ടി പ്രകാശപൂരിതമായ കോട്ടയത്തിന്റെ കായലുകൾ പിങ്ക് നിറത്തിൽ നിറഞ്ഞിരിക്കുന്നു, മനോഹരമായ അമ്പൽ പൂക്കൾ കൊണ്ട് പരവതാനി വിരിച്ച കായൽക്കരയിൽ ഞങ്ങളെത്തി .നിമിഷ നേരം കൊണ്ട് സന്ദർശകരുടെ വരവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാണാൻ ഒരു ബോട്ടോ ശിക്കര ബോട്ടോ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ നീണ്ട നിരകൾ കാണാം.

കുമരകത്തെ ആമ്പല്‍പ്പൂവസന്തം ആസ്വദിക്കാന്‍ അമ്പത്‌ ശിക്കാര വള്ളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോട്ടയത്തെ മലരിക്കല്‍ എന്ന ഗ്രാമം ലോകശ്രദ്ധയാര്‍ജ്ജിച്ചത്. കണ്ണെത്താദൂരം വ്യാപിച്ചു കിടക്കുന്ന അമ്പല്‍പ്പൂക്കളുടെ വിസ്മയം കാണാന്‍ കേരളത്തില്‍ നിന്നം പുറത്തു നിന്നും ധാരാളം പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ കുമരകത്ത് ആമ്പല്‍പ്പൂവസന്തം കാണാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സഞ്ചാരികളെ അവിടേക്ക് വിളിക്കുകയാണ്.

വേമ്പനാട് കായലില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ആമ്പല്‍പ്പൂക്കളെ കാണുന്നതോടൊപ്പം അവയെ തൊട്ടും തലോടിയും ശിക്കാര വള്ളത്തില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ വരും ദിനങ്ങളില്‍ അവസരമുണ്ടാകും. വേമ്പനാട് കായലിലെ ചൂപ്പുങ്കല്‍ എന്ന സ്ഥലത്തിന് സമീപം അറുപത് ഏക്കറോളം വരുന്ന സ്ഥലത്താണ് ആമ്പല്‍ വിസ്മയക്കാഴ്ച്ചകള്‍ കാണാന്‍ വീണ്ടും അവസരമൊരുങ്ങുന്നത്. നെല്‍കൃഷിക്കായി ആമ്പല്‍പ്പൂക്കള്‍ മാറ്റിയതിനാല്‍ ആള്‍ക്കാര്‍ നിരാശയിലായിരുന്നു. ഇപ്പോള്‍ അതിലും മികച്ച രീതിയില്‍ ആമ്പല്‍ക്കാഴ്ച്ചകള്‍ കാണാനുള്ള അവസരം ഒരുങ്ങുന്നു. കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് സഞ്ചാരികള്‍ക്കായി പുതിയ സൗകര്യങ്ങള്‍ ഒരുങ്ങിയത്. ആഴം കുറഞ്ഞതു തന്നെയാണ് ആമ്പലിന്റെ വളര്‍ച്ചയ്ക്കും അനുയോജ്യം. കായലിന്റെ ഓളം ശ്കതമായി അടിക്കാത്ത ഭാഗം കൂടിയാണിവിടം. ഡിസംബര്‍ അവസാനം വരെയാണ് ആമ്പല്‍ക്കാഴ്ച്ചകള്‍ ആസ്വദിക്കാനുള്ള അവസരം ലഭിക്കുക. രാവിലെ ആറു മുതല്‍ 9.30വരെയാണ് സമയം. സൂര്യാദയത്തോടെ വിരിയുന്ന ആമ്പല്‍പൂക്കള്‍ വെയില്‍ കടുക്കുന്നതോടെ വാടും. അതിനാല്‍ രാവിലെ തന്നെ ഇവിടെ എത്താന്‍ ശ്രമിക്കുക. രണ്ടു പേര്‍ക്ക് ശിക്കാര വള്ളത്തില്‍ യാത്ര ചെയ്യാന്‍ 900 രൂപയാണ് നിരക്ക്. ഇതില്‍ പ്രഭാത ഭക്ഷണവും ഉള്‍പ്പെടും. മറ്റു വള്ളങ്ങളും ലഭ്യമായിരിക്കും. പത്തു പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് ഒരാള്‍ക്ക് 100 രൂപ വീതം ഈടാക്കും.

കായല്‍പ്പരപ്പും അതിനോട് ചേര്‍ന്നുള്ള പച്ചപ്പുമാണ് കുമരകത്തെ ആകര്‍ഷകമാക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കുമരകം. വെള്ളത്തില്‍ എവിടെ നോക്കിയാലും നല്ല കടും പിങ്ക് നിറം. കണ്ണെത്താദൂരം പരന്ന് കിടക്കുന്ന ആമ്പല്‍ പാടങ്ങളാണ് മലരിക്കല്‍ ഗ്രാമത്തിനെ പിങ്കില്‍ മുക്കിയത്. ഏക്കര്‍ കണക്കിന് സ്ഥലത്ത് ആമ്പല്‍ പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുന്ന കാഴ്ച്ച സഞ്ചാരികളെ അത്ഭുതപ്പെടുത്തി. എല്ലാ കൊല്ലവും ഈ സമയം ഇവിടെ ഇങ്ങനെയാണ്. ആമ്പല്‍ പൂക്കളുടെ പശ്ചാത്തലത്തില്‍ സൂര്യോദയവും സൂര്യാസ്തമനവും കാണാനാണ് സഞ്ചാരികള്‍ എത്തുന്നത്. വള്ളത്തില്‍ ആമ്പല്‍ കാടുകള്‍ക്കിടയിലൂടെ പൂക്കളെ തൊട്ട് തലോടി നീങ്ങാം. മുട്ടറ്റം വരെ മാത്രം വെള്ളമുള്ള സ്ഥലങ്ങളിലൂടെ വേണമെങ്കില്‍ നടന്ന് ആസ്വദിക്കാം. ആമ്പല്‍ക്കാടുകള്‍ക്കിടയിലൂടെ നടക്കുകയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനുമാണ് തിരക്ക്. ആകാശത്തെ നീല നിറവും വെള്ളത്തിലെ പിങ്ക് നിറവും ചേരുമ്പോള്‍ വശ്യമായ സൗന്ദര്യം ഈ സ്ഥലത്തിന് ലഭിക്കുന്നു.വര്‍ഷത്തിലുടനീളം ഈ കാഴ്ച്ച ഇവിടെ കാണാനാവില്ല എന്നതാണ് പ്രത്യേകത. രണ്ട് കൃഷികള്‍ക്കിടയിലുള്ള സമയത്താണ് ഇവിടെ ആമ്പല്‍ പൂത്ത് തിമിര്‍ക്കുന്നത്. ആ സമയം നോക്കി വേണം ഇവിടെ വരാന്‍. എല്ലാ വര്‍ഷവും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇവിടെ ആമ്പല്‍ പൂത്തു തുടങ്ങുമെങ്കിലും ഒക്ടോബറിലാണ് അതിന്റെ പാരമ്യത്തിലെത്തുന്നത്. ഇക്കുറിയും പതിവ് തെറ്റിയില്ല. ഡിസംബര്‍ പകുതി വരെ നീണ്ടു നില്‍ക്കുമെങ്കിലും നെല്‍കൃഷി ഇറക്കുന്നതിന് മുന്നോടിയായി ആമ്പല്‍പൂക്കള്‍ നശിപ്പിക്കും. രാവിലെ തന്നെ എത്തിക്കോളൂ അതിരാവിലെ തന്നെ ആമ്പല്‍ വസന്തം കാണാന്‍ കുമരകത്ത് എത്തുന്നതാണ് നല്ലത്. ഒരു എട്ടു മണിയോടെ ഇവിടെയെത്തണം. വെയിലുറച്ചാല്‍ ആമ്പലുകള്‍ വാടും. സമീപ പ്രദേശങ്ങളില്‍ നിന്നും ദൂരെ ദേശങ്ങളില്‍ നിന്നും ധാരാളം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. വള്ളത്തില്‍ കറങ്ങാം

മലരിക്കല്‍ ആമ്പല്‍ വസന്തം വന്നപ്പോള്‍ സന്ദര്‍ശകര്‍ വള്ളത്തില്‍ കറങ്ങി ധാരാളം ഫോട്ടാകള്‍ പകര്‍ത്തിയാണ് കൂടുതല്‍ പേരും മടങ്ങിയത്. പൂക്കളെ തൊട്ടും തലോടിയും മുന്നോട്ട് നീങ്ങാം എന്നതായിരുന്നു പ്രത്യേകത. നൂറു രൂപ കൊടുത്താല്‍ വള്ളത്തില്‍ ആമ്പല്‍പ്പൂക്കള്‍ക്കിടയിലൂടെ വള്ളക്കാര്‍ തന്നെ കൊണ്ടു പോകുമായിരുന്നു. ആഴം കുറഞ്ഞ ഭാഗങ്ങളില്‍ വെള്ളത്തിലിറങ്ങി നില്‍ക്കാനുമാകും. പൂക്കള്‍ക്കിടയിലൂടെ വള്ളത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചില ഉത്തരേന്ത്യന്‍ കാഴ്ച്ചകള്‍ മനസിലേക്ക് ഓടിയെത്തും. ചില സിനിമകളിലെ ഗാനരംഗങ്ങളും മനസില്‍ തെളിയും. സാധാരണ വള്ളങ്ങള്‍ക്കു പുറമെ വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേകതരം വള്ളങ്ങളും ഒരുക്കിയിട്ടുണ്ട്. നീല നിറത്തിലുള്ള കുഞ്ഞന്‍ വള്ളമുണ്ട്. ഇതില്‍ രണ്ടോ മൂന്നോ പേര്‍ക്ക് മാത്രം യാത്ര ചെയ്യാം. കുടുംബവുമൊത്ത് വന്ന് ഇത്തരം വള്ളത്തില്‍ ചുറ്റിയടിക്കാം. ഫോട്ടോകളെടുത്താല്‍ നല്ല കളറായിരിക്കുകയും ചെയ്യും. പൂക്കള്‍ പറിച്ചെടുക്കാനും ചിലര്‍

മലരിക്കലിലെ ഏക്കര്‍ കണക്കിന് നീണ്ടു കിടക്കുന്ന ആമ്പല്‍പ്പാടത്തു നിന്ന് ആമ്പല്‍പ്പൂക്കള്‍ പറിച്ചെടുക്കാനാണ് ചിലര്‍ മത്സരിച്ചത്. യാതോരു കേടുപാടും കൂടാതെ വീടുകളിലേക്ക് കൊണ്ടു പോവുക എന്നതായിരുന്നു ലക്ഷ്യം. 

ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസ ആമ്പല്‍ പാടത്തിലെത്തിയാല്‍ പിന്നെ എവിടെ ക്യാമറ വെച്ചാലും കിടിലം ഫ്രെയിമുകള്‍ ലഭിക്കും എന്നതാണ് പ്രത്യേകത. പ്രത്യേകിച്ചും സുര്യോദയത്തിന്റെ സമയത്ത് കേരളത്തില്‍ മറ്റെങ്ങും ലഭിക്കാത്ത തരം ഫ്രെയമുകള്‍ ലഭിക്കും. ആകാശത്തിലെ കുങ്കുമ നിറവും വെള്ളത്തിലെ പിങ്ക് നിറവും ചേരുമ്പോള്‍ കേരളത്തില്‍ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു ഫോട്ടോ ലഭിക്കും. പൂക്കളുടെ പശ്ചാത്തലത്തില്‍ നിന്ന് മൊബൈലില്‍ ഫോട്ടോകള്‍ പകര്‍ത്താനും മത്സരമാണ്.

കുമരകത്തെ മറ്റ് കാഴ്ച്ചകള്‍ കുമരകത്ത് കാണാനും അനുഭവക്കാനും നിരവധി കാര്യങ്ങള്‍ വേറെയുമുണ്ട്. കെട്ടുവള്ളത്തിലൂടെയുള്ള കായല്‍ സവാരിയാണ് ഇതില്‍ പ്രധാനം. പല ക്ലാസിലുള്ള വിവിധതരം കെട്ടുവള്ളങ്ങള്‍ ലഭ്യമാണ്. കായല്‍പ്പരപ്പിലൂടെ തീരത്തെ സൗന്ദര്യം ആസ്വദിച്ച് നീങ്ങാം. സാധാരണ വള്ളങ്ങളിലും കായലില്‍ ചുറ്റിയടിക്കാന്‍ അവസരമുണ്ട്. ഇതിന് പുറമെ കുമരകത്തെ പക്ഷിസങ്കേതം സന്ദര്‍ശിക്കാനും നിരവധിപ്പേര്‍ എത്തുന്നു. വിവിധയിനം ദേശാടനപക്ഷികളെ ഇവിടെ കാണാം. എങ്ങനെ എത്തിച്ചാരാം കോട്ടയം കുമരകം റോഡില്‍ കവണാര്‍ പാലത്തിന് സമീപമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസ്. ഇവിടെ നിന്നാണ് ശിക്കാര വള്ളങ്ങള്‍ യാത്ര തിരിക്കുന്നത്. വള്ളത്തില്‍ കയറാതെ ആമ്പല്‍ കാഴ്ച്ചകള്‍ ആസസ്വദിക്കാന്‍ ചീപ്പുങ്കല്‍ പാലത്തിന് സമീപത്തെ മാലിക്കായല്‍ച്ചിറ റോഡിലൂടെ പോകാം. ഈ റോഡ് കായല്‍ത്തീരം വരെ നിങ്ങളെ എത്തിക്കും. ഇവിടെ നിന്നാല്‍ ആമ്പല്‍പ്പാടങ്ങള്‍ കാണാം.മുൻവർഷങ്ങളിലൊന്നും കാണാത്ത ജനത്തിരക്കാണ് ഇത്തവണ കോട്ടയത്തെ ആമ്പൽ വസന്തം കാണാൻ ഉണ്ടായിരുന്നത്. കുമരകത്തെ മലരിക്കൽ ഗ്രാമവും സമീപ പ്രദേശങ്ങളും ഇതോടെ ലോകശ്രദ്ധ നേടി. മലരിക്കലിനു പുറമെ വേറെയും സ്ഥലങ്ങളിലും ഏക്കർ കണക്കിന് ആമ്പൽപ്പാടങ്ങൾ പിങ്ക് നിറത്തിൽ പരന്നു കിടക്കുന്ന കാഴ്ച്ച കാണാനായി. വരും വർഷങ്ങളിലും സന്ദർശകർക്ക് കൂടുതൽ സൌകര്യത്തോടെ ആമ്പൽവസന്തം ആസ്വദിക്കാൻ സർക്കാർ വഴിയൊരുക്കുന്നു. ഇതിനായി പുതിയ പദ്ധതികളും വരുന്നുണ്ട്.  

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos