ആലപ്പുഴ ജില്ലാതല പട്ടയവിതരണം 14 ന്

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായുള്ള പട്ടയ വിതരണ മേളയുടെ ഉദ്ഘാടനം നാളെ ( സെപ്റ്റംബർ 14) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ജില്ലാതല പട്ടയമേള. ഫിഷറീസ് – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, ദലീമ ജോജോ, രമേശ് ചെന്നിത്തല, യു പ്രതിഭ, എം.എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ കെ. ബിജു, നഗരസഭ‌ കൗൺസിലർ അഡ്വ. റീഗോ രാജു തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ, കുട്ടനാട് താലൂക്കിലെ പട്ടയ വിതരണവും ജില്ലാതല മേളയിൽ നടത്തും.

ആകെ 108 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. ചേർത്തല താലൂക്കിലെ പട്ടയവിതരണം നഗരസഭ ടൗൺഹാളിൽ നടക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പട്ടയം വിതരണം ചെയ്യും. എ.എം.ആരിഫ് എംപി, ദലീമ ജോജോ എംഎൽഎ, നഗരസഭ അധ്യക്ഷ ഷേർളി ഭാർഗവൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കാർത്തികപ്പള്ളി താലൂക്കിലെ പട്ടയവിതരണം വൈകിട്ട് മൂന്നിന് ഹരിപ്പാട് റവന്യൂ ടവറിൽ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ. പങ്കെടുക്കും.

മാവേലിക്കര താലൂക്കിലെ പട്ടയവിതരണം രാവിലെ 11.30ന് മിനി സിവിൽ സ്റ്റേഷനിൽ നടക്കും. എം.എസ്‌. അരുൺകുമാർ എം. എൽ. എ പങ്കെടുക്കും. ചെങ്ങന്നൂർ താലൂക്കിലെ പട്ടയവിതരണം രാവിലെ 11.30ന് താലൂക്ക് ഓഫീസിൽ നടക്കും.

കോവിഡ് മാനദണ്ഡപ്രകാരമാണ് ചടങ്ങുകൾ. പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ല കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1