ആകർഷകമായി ദുബൈ എക്‌സ്‌പോ-2020 : സന്ദര്‍ശകരുടെ എണ്ണം 41 ലക്ഷം കടന്നു

ദുബൈ: എക്‌സ്‌പോ-2020 ദുബൈയില്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം 41 ലക്ഷം കടന്നു. നവംബറിലെ വീക്‌ഡേ പാസും ആകര്‍ഷകമായ കായിക, സംഗീത, സാംസ്‌കാരിക പരിപാടികളുമാണ് വലിയ വര്‍ധനക്ക് കാരണമായത്.

ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച അവധിയടക്കം കടന്നുവരുന്ന അടുത്ത ആഴ്ചകളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എക്‌സ്‌പോ റണ്‍, ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പ്രകടനങ്ങള്‍ എന്നിവയാണ് നവംബറില്‍ ഏറ്റവും കൂടുതല്‍ പേരെ ആകര്‍ഷിച്ച പരിപാടികള്‍.പാകിസ്താനി പിന്നണി ഗായകനും നടനുമായ അതിഫ് അസ്‌ലമിന്റെ പരിപാടിക്കും നിരവധി കാണികളെത്തിയിരുന്നു. 45 ദിര്‍ഹം വിലയുള്ള നവംബര്‍ പാസ് ഇതിനകം 1,20,000 പേര്‍ വാങ്ങിയിട്ടുണ്ട്.

ഇതിനു പുറമെ വെള്ളി, ശനി ദിവസങ്ങളിലെ 95 ദിര്‍ഹമിന്റെ പാസും നിരവധി പേര്‍ വാങ്ങിയിട്ടുണ്ട്. എക്‌സ്‌പോ 2020 ദുബൈയിലെ യു.എ.ഇ, സൗദി അറേബ്യ പവലിയനുകളാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ രാജ്യങ്ങളുടെ പ്രദര്‍ശനങ്ങള്‍. സൗദിയില്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. എക്‌സ്‌പോയിലെ ആകെ സന്ദര്‍ശകരുടെ 30 ശതമാനത്തിലേറെയാണിത്.

Recipe of the day

Nov 162021
INGREDIENTS