അ)ഹിംസയും (അ)സത്യവും

"നിനക്കെന്ത് അധികാരം, ഗാന്ധിജിയെക്കുറിച്ചു
പറയാൻ?
നീയിന്നും
രണ്ടു പെഗ്ഗ് വീശിയില്ലേ?
കോഴി ബിരിയാണി
മൂക്കറ്റം കുത്തിനിറച്ചില്ലേ?"
കരഘോഷം!
"പക്ഷേ
ഇഷ്ടമില്ലാത്തതു
പറഞ്ഞതിനു
ഞാനാരുടെയും വാമൂടിയില്ല.
പ്രാർത്ഥിച്ചതിന്
ആരെയും പ്രാകിയില്ല.
വർജ്യമായതു
ഭക്ഷിച്ചതിന്
ആരെയും തച്ചു കൊന്നില്ല."
മൂകത!

ഷാജൻ റോസി ആൻ്റണി