അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം: സ്‌ക്വാഷുകളില്‍ വ്യത്യസ്തതയൊരുക്കി

മാങ്ങ, ലിച്ചി, റംബൂട്ടാന്‍, മാങ്കോസ്റ്റിന്‍, ഇഞ്ചി, പൈനാപ്പിള്‍ തുടങ്ങി വിവിധ ഇനങ്ങളുടെ സ്‌ക്വാഷുകള്‍  മിതമായ നിരക്കില്‍ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രദര്‍ശനമേളയില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് സ്‌ക്വാഷുകളുടെ സ്റ്റാള്‍ ഒരുക്കിയത്. വിവിധ തരം സ്‌ക്വാഷുകള്‍ ഇവിടെ ലഭ്യമാണ്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിര്‍മിച്ചവയാണ് അവയെല്ലാം. കൂടാതെ വിവിധയിനം അച്ചാറുകള്‍, ചിപ്‌സ്, വിവിധയിനം പൊടികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളും ഇവിടെയുണ്ട്. 

കൃഷിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ വില്‍പ്പനയ്ക്കുള്ള പുസ്തകങ്ങളാണ് സ്റ്റാളിന്റെ മറ്റൊരു പ്രത്യേകത. വിളപരിപാലന ശുപാര്‍ശകള്‍, പച്ചിലവള സസ്യങ്ങള്‍, ഇഞ്ചി സുഗന്ധ വിളകളിലെ ഔഷധ രാജാവ്, ജൈവകൃഷി മണ്ണും വളങ്ങളും, 101 ചക്ക വിഭവങ്ങള്‍, കൂണ്‍കൃഷി, നഴ്‌സറി നിര്‍മാണം, ഔഷധങ്ങളും നാട്ടറിവുകളും തുടങ്ങിയവയെല്ലാമാണ് വില്‍പനയ്ക്കുള്ള പുസ്തകങ്ങള്‍. അവയെല്ലാം കൃഷിയുടെ വിവിധ മേഖലകളെക്കുറിച്ച് സമഗ്രമായ അറിവ് നല്‍കുന്നതാണ്. മണ്ണിര കമ്പോസ്റ്റും പാക്കറ്റുകളാക്കി വില്‍പ്പനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.