മരച്ചീനി ഇലയില്‍ നിന്നും വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികള്‍ ഇനി കര്‍ഷകരിലേയ്ക്ക്

 

കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം മരച്ചീനി ഇലയില്‍ നിന്നും വികസിപ്പിച്ചെടുത്ത നന്മ, മേന്മ ശ്രേയ എന്നീ ജൈവ കീടനാശിനികള്‍  സംസ്ഥാന ഗവണ്‍മെന്റിന്റെ വെജിറ്റബിള്‍ ആഡ് ഫ്രൂട്ട് പ്രോമോഷന്‍ കൗണ്‍സില്‍ (വി. എഫ്. പി. സി. കെ)  വഴി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള ധാരണ പത്രം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ വി.എസ്. സുനില്‍ കുമാറിന് കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തെ പ്രതിനിധികരിച്ച്  പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ ഡോ. ജി ബൈജു കൈമാറി. വാഴയുടെ തടപ്പുഴു, മാണപ്പുഴു , പച്ചക്കറികളിലെ നീര് ഊറ്റി കുടിയ്ക്കുന്ന കീടങ്ങള്‍ എന്നിവക്ക് എതിരെ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ജൈവകീടനാശിനികള്‍ ഇനി വി. എഫ്. പി. സി. കെ യുടെ ഇക്കോ ഷോപ്പുകള്‍  വഴി കേരളത്തിലെ എല്ലാ ജില്ലകളിലും വ്യാപകമായി ലഭിക്കുമെന്ന്  കോട്ടയത്ത് നടന്ന വി. എഫ്. പി. സി. കെ യുടെ വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി ഉറപ്പു നല്കി.  കിഴങ്ങു വിള ഗവേഷണ കേന്ദ്രവുമായി  ചേര്‍ന്ന്  വിപുലമായ ഗവേഷണ പരിപാടികള്‍ക്കു മാര്‍ഗരേഖകേള്‍ തയ്യാറിക്കിയിട്ടുണ്ടന്നു   വി എഫ്. പി. സി. കെ യുടെ  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  ശ്രീ സജി ജോണ്‍  അറിയിച്ചു.

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി