Agriculture

Language: 
English, Malayalam

റബ്ബറിന് പൊടികുമിള്‍ രോഗനിയന്ത്രണത്തിന് തളിക്കുന്ന  ഗന്ധകപ്പൊടി ഹാനികരമല്ല

 

 റബ്ബര്‍മരങ്ങള്‍ തളിര്‍ക്കുമ്പോള്‍ ഇലകളെ ബാധിക്കുന്ന പൊടികുമിള്‍രോഗനിയന്ത്രണത്തിന് തളിക്കുന്ന കുമിള്‍നാശിനിയായ ഗന്ധകപ്പൊടിയുടെ ഉപയോഗം നിരോധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം അറിയിച്ചു. സംസ്ഥാന കൃഷിഡയറക്ടറേറ്റും ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. പൊടിക്കുമിള്‍രോഗനിയന്ത്രണത്തിന് കേരളകാര്‍ഷികസര്‍വ്വകലാശാല ശുപാര്‍ശ ചെയ്തിട്ടുള്ളതും ഗന്ധകപ്പൊടിതന്നെയാണ്. 

മരച്ചീനി ഇലയില്‍ നിന്നും വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികള്‍ ഇനി കര്‍ഷകരിലേയ്ക്ക്

 

റബ്ബര്‍ കൃഷി ധനസഹായം - 2018 ഡിസംബര്‍ 31 വരെ നീട്ടി.

 

റബ്ബര്‍ ആവര്‍ത്തന ക്കൃഷിക്കും പുതുക്കൃഷിക്കും റബ്ബര്‍ കൃഷി വികസന പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് റബ്ബര്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി  2018 ഡിസംബര്‍ 31 വരെ നീട്ടി. 2017-ലെ കൃഷിക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്.  സ്ഥലത്തിന്റെ ആവശ്യമായ വിശദാംശങ്ങളും രേഖകളുമടക്കം അപേക്ഷയുടെ രണ്ടു കോപ്പികള്‍ വീതം ബന്ധപ്പെട്ട  റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസിലോ ഡെവലപ്‌മെന്റ് ഓഫീസിലോ. റബ്ബര്‍ബോര്‍ഡിന്റെ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.

റബ്ബറിന്റെ രോഗനിയന്ത്രണമാര്‍ഗ്ഗങ്ങളില്‍ പരിശീലനം 

 റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം നവംബര്‍  14-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും.  പരിശീലനഫീസ് 500രൂപ ( 18 ശതമാനം നികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു  ലഭിക്കുന്നതാണ്.

റബ്ബര്‍ പാലില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു

റബ്ബര്‍ പാലില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്‍ണ്‍ണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം നവംബര്‍ 26 മുതല്‍ നവംബര്‍  30 വരെ  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും.

റബ്ബര്‍ ടാപ്പിങ് പരിശീലനകേന്ദ്രം

 റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം  പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ചിനുള്ള പരിശീലനം 2018 നവംബര്‍ 8 മുതല്‍ ആരംഭിക്കുന്നു. മുപ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ടാപ്പിങ് കറസംസ്‌കരണപരിശീലന പരിപാടി.യില്‍ സ്വന്തമായി ടാപ്പുചെയ്യാന്‍ ആഗ്രഹിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്കും പങ്കെടുക്കാം. പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ദിനംപ്രതി നൂറുരൂപ കോമ്പന്‍സേഷന്‍ അഥവാ സ്റ്റൈപന്റും നല്‍കും.

റബ്ബര്‍കൃഷി ; ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ്  അപേക്ഷ ക്ഷണിച്ചു

റബ്ബര്‍കൃഷി ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്ററുമായി ബന്ധപ്പെടാം.  ഇതുസംബന്ധമായ സംശയങ്ങള്‍ക്ക്  ഒക്‌ടോബര്‍ 24-ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരുമണിവരെ    റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ കെ. മോഹനന്‍നായര്‍ ഫോണിലൂടെ മറുപടി നല്‍കുന്നതാണ്.  കോള്‍സെന്റര്‍ നമ്പര്‍ 0481-2576622 ആണ്.

കൃഷി വിജ്ഞാന കേന്ദ്രo ; രാജ്യത്തെ യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആര്യ  പദ്ധതി

 രാജ്യത്തെ യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ആര്യ എന്ന പദ്ധതി കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി നടപ്പാക്കിവരുന്നതായി കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. രാധാ മോഹന്‍ സിംഗ് പറഞ്ഞു. ഇതിലൂടെ യുവാക്കള്‍ക്ക് ബിരുദതലത്തില്‍ നൈപുണ്യ വികസന  ഇന്റേണ്‍ഷിപ്പ് നല്‍കും. വിത്ത്, തൈ ഉത്പാദനം, ഭക്ഷ്യസംസ്‌കരണം, പോസ്റ്റ് മോര്‍ട്ട്‌ഗേജ് മാനേജ്‌മെന്റ്, വെറ്റിനറി, കാര്‍ഷിക യന്ത്രങ്ങള്‍, കോഴിവളര്‍ത്തല്‍, മത്സ്യ ഉല്‍പ്പാദനം, ജൈവ ഉത്പന്നങ്ങള്‍, ബയോപ്ലാസ്റ്റിക് തുടങ്ങിയ മേഖലകളില്‍ തുടക്കക്കാര്‍ക്ക് വലിയ സാധ്യതയുണ്ടാകുമെന്നും ശ്രീ.  രാധ മോഹന്‍ സിംഗ് പറഞ്ഞു.

കാര്‍ഷിക, അനുബന്ധ മേഖലകളില്‍  ഇന്ത്യയും ലെബനനും  സഹകരിക്കും

കാര്‍ഷിക, അനുബന്ധ മേഖലകളില്‍ ഇന്ത്യയും ലെബനനും തമ്മില്‍ സഹകരിക്കുന്നതിനുള്ള ഒരു ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. 

കാര്‍ഷിക മേഖലയിലെ ഉഭയകക്ഷി സഹകരണം ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനകരമായിരിക്കും. രണ്ടു രാജ്യങ്ങളിലെയും മികച്ച കൃഷി രീതികളെ കുറിച്ച്പരസ്പരം മനസ്സിലാക്കുന്നതിനും, ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട, ആഗോള വിപണി ലഭ്യമാക്കുന്നതിനും ധാരണാപത്രം വഴിയൊരുക്കും.

തേനീച്ചക്കൃഷി - റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടുക

റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചവളര്‍ത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് തേനീച്ചക്കൃഷിയില്‍ വിജയം നേടിയ മീനച്ചില്‍ ബീ ഫാം ഉടമകളും യുവകര്‍ഷകദമ്പതികളുമായ ബിജു ജോസഫും റെന്‍സി ബിജുവും 2018 ഒക്‌ടോബര്‍ 10 ബുധനാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഫോണിലൂടെ മറുപടി പറയും . കോള്‍സെന്റര്‍ നമ്പര്‍ 04812576622.

റബ്ബര്‍ വിളവെടുപ്പില്‍ പരിശീലനം

റബ്ബറിന്റെ ശാസ്ത്രീയ വിളവെടുപ്പിനെക്കുറിച്ചുള്ള പരിശീലനപരിപാടി 2018 ഒക്ടോബര്‍ 03, 04 തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്ങുകളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികള്‍,  ഉത്തേജകൗഷധപ്രയോഗം  എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് രണ്ടുദിവസത്തെ പരിശീലനപരിപാടി.  പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കും.

റബ്ബറിന്റെ രോഗം നിയന്ത്രിക്കുന്നതിന് ; റബ്ബർ ബോർഡ് പരിശീലനം നൽകുന്നു

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും  കീടങ്ങളുടെയും  നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച്‌  റബ്ബര്‍ബോര്‍ഡ്  പരിശീലനം  നല്‍കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ  നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം  സെപ്റ്റംബര്‍ 24-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്  ജാതിസര്‍ട്ടിഫിക്കറ്റ്   ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും.

യൂറിയ ചേര്‍ക്കാം - റബ്ബറിന് ഇലകള്‍ കിളിര്‍ക്കാന്‍

 തുടര്‍ച്ചയായി നീണ്ടുനിന്ന മഴയും ഈര്‍പ്പമുള്ള സാഹചര്യങ്ങളും മൂലം അകാലിക ഇലകൊഴിച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്ന് പലയിടങ്ങളിലും ഈ വര്‍ഷം റബ്ബറിന്റെ ഇലകള്‍ 60 ശതമാനത്തോളം കൊഴിഞ്ഞുപോയിട്ടുണ്ട്. ഇത് റബ്ബറുത്പാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ പുതിയ ഇലകള്‍ ഉണ്ടായിവരുന്നത് വേഗത്തിലാക്കേണ്ടതുണ്ട്. ഇതിന് ഹെക്ടര്‍ ഒന്നിന് 20 കി.ഗ്രാം എന്ന കണക്കില്‍ യൂറിയ ചേര്‍ത്തുകൊടുക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം അറിയിക്കുന്നു. യൂറിയ രണ്ടു മരങ്ങളുടെ ഇടയില്‍ വിതറുകയാണ് വേണ്ടത്. സാധാരണ വളപ്രയോഗശുപാര്‍ശയ്ക്ക് പുറമെയാണിത്.

റബ്ബറിന്റെ പുതിയ ടാപ്പിങ്‌രീതികളില്‍ പരിശീലനം

റബ്ബറിന്റെ നിയന്ത്രിത കമിഴ്ത്തിവെട്ടിലും ഇടവേള കൂടിയ ടാപ്പിങ്‌രീതികളിലും റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. ഉത്തേജ ഔഷധപ്രയോഗം, കാഠിന്യംകുറഞ്ഞ ടാപ്പിങ്ങിന് സ്വീകരിക്കാവുന്ന ഇടവേളകള്‍, നിയന്ത്രിത കമിഴ്ത്തിവെട്ട്എന്നിവ യുള്‍ക്കൊള്ളിച്ചു  കൊണ്ടുള്ള ഏകദിന പരിശീലനം  സെപ്റ്റംബര്‍ 11-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 

ആഴ്ചയില്‍ ഒരു ടാപ്പിങ്; കോ ള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പു ചെയ്യുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും കര്‍ഷകര്‍ക്ക്‌ റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ്‌ സ്വീകരിക്കുന്ന റബ്ബര്‍കര്‍ഷകര്‍ അതോടൊപ്പമുള്ള ശുപാര്‍ശകള്‍ പൂര്‍ണ്ണമായും അനുവര്‍ത്തിക്കേണ്ടതാണ്. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ രാജഗോപാല്‍ സെപ്റ്റംബര്‍ 05 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്ഒരുമണിവരെ കോള്‍സെന്ററില്‍ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍:  0481  2576622.

റബ്ബര്‍ കൃഷി ധനസഹായ അപേക്ഷ ക്ഷണിക്കുന്നു

റബ്ബര്‍  ആവര്‍ത്തന ക്കൃഷിക്കും പുതുക്കൃഷിക്കും റബ്ബര്‍ കൃഷി വികസന പദ്ധതിപ്രകാരമുള്ള ധനസഹായത്തിന് റബ്ബര്‍ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2017-ല്‍ കൃഷി ചെയ്ത സ്ഥലത്തിന്റെ ആവശ്യമായ വിശദാംശങ്ങളുംരേഖകളുമടക്കം അപേക്ഷയുടെ രണ്ടുകോപ്പികള്‍വീതം ബന്ധപ്പെട്ട റബ്ബര്‍ബോര്‍ഡ്‌ റീജിയണല്‍ ഓഫീസിലോ ഡെവലപ്‌മെന്റ്ഓഫീസിലോ 2018 ഒക്ടോബര്‍ 31-ന് അകം ലഭിച്ചിരിക്കണം.  റബ്ബര്‍ ബോര്‍ഡിന്റെ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ്‌ചെയ്യാം.

Bilateral ties and promoting closer cooperation in Agriculture Sector.

The Union Minister of Agriculture and Farmers’ Welfare Shri Radha Mohan Singh met the Minister of Foreign Affairs and European Integration of the Republic of Moldova, Mr Tudor Ulianovschi, in Krishi Bhawan, New Delhi and called for strengthening traditional ties between the two countries by promoting closer cooperation in the agriculture sector.

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 2017-18 ല്‍ 92.11 കോടി രൂപ ധനസഹായം ലഭിച്ചു

കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്റെ (എന്‍.എസ്.ഐ.സി) അസംസ്‌കൃത ഉല്‍പ്പാദന പദ്ധതി വഴി 2017-18 ല്‍ കേരളത്തിലെ 42 സൂക്ഷ്മ, ചെറുകിട, ഇടത്തരം യൂണിറ്റുകള്‍ക്ക് 92.11 കോടി രൂപയുടെ സഹായം ലഭ്യമാക്കിയതായി കേന്ദ്ര എം.എസ്.എം.ഇ. സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. ഗിരിരാജ് സിംഗ് രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ 3593 സൂക്ഷ്മ, ചെറുകിട, ഇടത്തരം യൂണിറ്റുകള്‍ക്ക് മൊത്തം 5938.80 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ടെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിച്ചു.

91 major reservoirs in India goes up by 3 percent.

The water storage available in 91 major reservoirs of the country for the week ending on August 09, 2018 was 77.554 BCM which is 48% of the total storage capacity of these reservoirs. This percentage was at 45% for the week ending on August 02, 2018. The level of water storage in the week ending on August 09, 2018 was 105% of the storage of corresponding period of last year and 98% of storage of average of the last ten years.

Poly Houses for the holistic development of horticulture sector in India.

The mission for Integrated Development of Horticulture (MIDH), a centrally sponsored scheme is implemented for the holistic development of horticulture sector in the country covering fruits, vegetables, root and tuber crops, mushrooms, spices, flowers, aromatic plants, coconut, cashew, cocoa and bamboo through various interventions.

New steps, to the growth of Agriculture Sector..

Ministry of Agriculture and Farmers Welfare has released Rs. 36.58 crore and Rs. 148.60 crore under Sub- Mission on Agricultural Mechanization (SMAM) for promotion of agricultural mechanization activities and under  a new Central Sector Scheme on ‘Promotion of Agricultural Mechanization for In-Situ Management of Crop Residue in the States of Punjab, Haryana, Uttar Pradesh and NCT of Delhi’ for in-situ management of crop residue activities during 2018-19 to Government of Uttar Pradesh respectively.

2018 -19  ൽ ഖാരിഫ് വിളകളുടെ താങ്ങുവില വർദ്ധനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം.

നെല്ലിൻ്റെ വിലയിൽ ക്വിൻ്റെലിന്  200  രൂപ കുറഞ്ഞു. 

കർഷകരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധന വരത്തക്ക വിധത്തിൽ 2018 -19 കാലത്തേക്ക് എല്ലാ ഖാരിഫ് വിളകളുടെയും താങ്ങുവില വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു.

Pages

Subscribe to RSS - Agriculture