അഗ്നിനക്ഷത്രം

ദൂരെ പടിഞ്ഞാറൻ
 ചക്രവാളത്തിലായ്
ഒരഗ്നി നക്ഷത്രം
പൊലിഞ്ഞുവെന്നോ .
ആലംബഹീനർക്കായ്
അലയടിച്ചുയർന്നൊരാ-
ഴിതൻ ഗർജനം നിലച്ചുവെന്നോ .
അധികാരവർഗത്തിൻ
അടിവേരറുത്തൊരാ
നാവിന്ന് മൂകമായ് മാറിയെന്നോ .
നൂറ്റാണ്ട് സാക്ഷിയാം
പോരാട്ടഭൂമിയിൽ
'കരയാത്ത ഗൗരി'
തളർന്നുവെന്നോ .
വലിയചുടുകാട്ടിൽ
ചോന്നൊരാ മണ്ണതിൽ
വിപ്ലവജ്വാലയായ്
പടർന്നുവെന്നോ .
എരിയുന്ന കനലിൽ നി-
ന്നായിരം താരകൾ
നാളെതൻ വീഥിയിൽ
പൂക്കുമെന്നാകിലും
മാറ്റിക്കുറിക്കുവാനാ-
വുമോ നിന്നുടെ
വീരേതിഹാസങ്ങൾ
കാലാന്തരങ്ങളിൽ .

ജിഷ വേണുഗോപാൽ

Recipe of the day

Jul 292021
Ingredients 1 bowl cauliflower