അടല്‍ പെന്‍ഷന്‍ യോജന; ഈ സാമ്പത്തിക വര്‍ഷം പുതുതായി 27 ലക്ഷം വരിക്കാര്‍

കേന്ദ്ര ഗവണ്‍മെന്റിന്റെ അടല്‍ പെന്‍ഷന്‍ യോജനയിലെ വരിക്കാരുടെ എണ്ണം 1.24 കോടി കവിഞ്ഞു. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 27 ലക്ഷത്തില്‍ക്കൂടുതല്‍ പുതിയ വരിക്കാരാണ് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ കൂടുതല്‍ പേരും ചേര്‍ന്നത്.
2016 ഒക്ടോബര്‍ 27 വരെയുള്ള കണക്കനുസരിച്ച്  കേരളത്തില്‍നിന്ന് 276,115 പേരാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. ഇതില്‍ 151,103 പേര്‍ വനിതകളും 124,961 പേര്‍ പുരുഷന്‍മാരുമാണ്.

18നും 40 നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും തങ്ങള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ബാങ്ക്, പോസ്‌ററ് ഓഫീസ് ബ്രാഞ്ചുകള്‍ വഴി അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ അംഗമായ വരിക്കാരന്‍ നല്‍കുന്ന വിഹിതത്തിന്റെ 50 ശതമാനമോ അല്ലെങ്കില്‍ 1000 രൂപയോ ഏതാണോ കുറവ് ആത്രയും തുക ഗവണ്‍മെന്റും നിക്ഷേപിക്കും.  മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളൊന്നിലും ഭാഗമാകാത്തവര്‍ക്കും നിലവില്‍ ആദായനികുതിയുടെ പരിധിയില്‍ വരാത്തവരുടേയും വിഹിതമാണ് ഗവണ്‍മെന്റ് അടക്കുക. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ കേന്ദ്ര ഗവണ്‍മെന്റ് ഉറപ്പു നല്‍കും. 60 വയസ്സു കഴിഞ്ഞാല്‍ പെന്‍ഷന്‍ തുക ലഭ്യമായിത്തുടങ്ങും.

 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 172019
Governor P.Sathasivam will inaugurate the 12th edition of the International Documentary and Short Film Festival of Kerala( IDSFFK), organised by the Kerala State Chalachitra Academy, at the Kairali