അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ 18ന് തുറക്കും

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മാസം മുതൽ തുറന്ന് പ്രവർത്തിക്കാതിരുന്ന സംസ്ഥാനത്തെ പ്രൈമറി അദ്ധ്യാപക പരിശീലന    കേന്ദ്രങ്ങൾ, പ്രീ-പ്രൈമറി അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്‌പെഷ്യൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററുകൾ 18 മുതൽ പ്രവർത്തനമാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ,  മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രകാരമായിരിക്കും പ്രവർത്തിക്കുക.