അബുദാബിയില്‍ തൊഴിലാളി താമസകേന്ദ്രങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു

അബുദാബിയില്‍ തൊഴിലാളി താമസകേന്ദ്രങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു.താമസ നിലവാരം, ഭക്ഷണം പാകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള സൗകര്യം, കായിക, വിനോദ ഉപാധികള്‍, ഇന്റര്‍നെറ്റ് സൗകര്യം, ആരാധനാലയങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി അഞ്ച്, നാല്, മൂന്ന്, രണ്ട്, ഒന്ന് സ്റ്റാര്‍ പദവി നല്‍കും.

വിവിധ മേഖലകളില്‍ ഉയര്‍ന്ന മത്സര ശേഷി നേടുന്നതിനാണ് നടപടിയെന്ന് അബുദാബി സാമ്ബത്തിക വികസന വകുപ്പ് െചയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷൊറഫ് പറഞ്ഞു. അബുദാബി വര്‍ക്കേഴ്സ് കമ്മിറ്റി തൊഴിലാളികള്‍ക്കു വേതനം കിട്ടുന്നുണ്ടന്ന് ഉറപ്പാക്കുന്നതോടൊപ്പം താമസ കേന്ദ്രങ്ങളുടെ സൗകര്യങ്ങള്‍ പരിശോധിക്കും.

Recipe of the day

Jul 292021
Ingredients 1 bowl cauliflower