ആവാസ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ  ജനുവരി   പകുതിയോടെ നല്കും

 ആലപ്പുഴ : ജില്ലയില്‍ ആവാസ് ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജനുവരിആദ്യ പകുതിയോടെ നല്കിത്തുടങ്ങുമെന്ന് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ. ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ആവാസ്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘടനം ജില്ല ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഇത് വരെയുള്ള കണക്കുകൾ പ്രകാരം 25000 ഇതര സംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്തവർക്കുള്ള ബയോമെട്രിക് ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണ ഉദ്ഘടനവും മന്ത്രി നിർവഹിച്ചു. 

. നിർമാണ മേഖലയിലടക്കം ജോലി ചെയ്യന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ആവാസ് ഇൻഷുറൻസ് പദ്ധതി. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും വിവര ശേഖരണവും ലക്ഷ്യമിടുന്ന പദ്ധതിയില്‍ തൊഴിലുമായി ബന്ധപ്പെട്ട അപകട മരണങ്ങൾക് രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ  ലഭ്യമാകും. ഒപ്പം 15000 രൂപയുടെ ആരോഗ്യ ഇൻഷുറൻസും ആവാസ് കാർഡ് വഴി ആർ എസ് ബി വൈ മാതൃകയിലുള്ള പണരഹിത ചികിത്സയ്ക്ക് ലഭ്യമാകും.  18  മുതൽ 60 വയസ്സ് വരെയുള്ള തൊഴിലാളികൾക്കാണ് ഈ പദ്ധതിയിൽ അംഗത്വം. സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസിയായ ചിയാക് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment