സ്ത്രീകളുടെ ശബരിമല ; ആറ്റുകാൽ പൊങ്കാല മഹോത്സവം 2019  ഫെബ്രുവരി 20 -ന്

തിരുവനന്തപുരം ; അനന്തപുരി  ഭക്തി സാന്ദ്രമായി കണ്ണകീ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം 2019  ഫെബ്രുവരി 20-  ന്  അനന്തപുരിയിലെ സ്ത്രീകളുടെ ശബരിമലയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. തിരുവനന്തപുരം  നഗരത്തിൽനിന്നും രണ്ടു കിലോ മീറ്റർ തെക്കു മാറി  ആറ്റുകാൽ എന്ന സ്ഥലത്തു കിള്ളിയാറിന്റെ തീരത്തു ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു  കിള്ളിയാറിന്റെ മനോഹാരിതയും കോപിഷ്ഠയായി വന്ന ദേവിയുടെ കോപം ആറ്റിയ സ്ഥലവുമായതുകൊണ്ടാണ് ആറ്റുകാൽ എന്ന പേരിട്ടത് 

ആറ്റുകാൽ പൊങ്കാല മഹോത്സാവത്തിന്റെ തുടക്കം; തോറ്റംപാട്ട്

കൊടുങ്ങല്ലൂരിൽ നിന്ന് ദേവിയെ പാടി ആവാഹിച്ചു ഉടവാളിൽ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് തോറ്റം പാട്ട് ആരംഭിക്കുന്നത് കണ്ണകീ ദേവിയുടെ കഥയാണ് ഇതിന്റെ ഇതിവൃത്തം. ഓരോ ദിവസം പറയുന്ന കഥാ ഭാഗവും  ക്ഷേത്രച്ചടങ്ങുകളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ചു ആറ്റുകാലിൽ എത്തിക്കുന്നതുമുതൽ  പാണ്ട്യരാജാവിന്റെ നിഗ്രഹംവരെയുള്ള ഭാഗങ്ങൾ പൊങ്കാലക്ക് മുൻപ്  പാടിതീർത്തതതിനുശേഷമേ പൊങ്കാലയടുപ്പിൽ  തീ കത്തിക്കു. .41  ദിവസത്തെ  വ്രതമെടുത്താണ് തോറ്റം പാട്ട് പാടുന്നത് പത്താം ദിവസം ദേവിയെ പാടി ഉടവാളിൽ നിന്നും കാപ്പഴിച്ചു കുടിയിളക്കി കൊടുങ്ങല്ലൂരിൽനിന്ന് അമ്മയെ സങ്കൽപ്പിച്ചു അവിടെ ആക്കും . ഈ പാട്ട് പറഞ്ഞു കേട്ടാണ് പഠിക്കാൻ മറ്റൊരു ഗ്രന്ഥത്തിലുമില്ല.

ഈ ക്ഷേത്രത്തിൽ പ്രധാന വഴിപാടു പൊങ്കാലയാണ് കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രധാനമായ    ആറ്റുകാൽ പൊങ്കാല.  കാർത്തിക നാളിലാണ് ആറ്റുകാൽ കൊടിയേറ്റം  അന്നേദിവസം രാവിലെ കർണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു അതോടെ ആറ്റുകാൽ ഉത്സവത്തിന്‌    തുടക്കമാകുന്നു 

 

2019 , ഫെബ്രുവരി 12 ന്കാർത്തിക നാളിൽ  ആറ്റുകാൽ കൊടിയേറി ഒൻപതാം ദിവസം പൂരം നക്ഷത്രത്തിന് (ഫെബ്രുവരി 20 ) പൊങ്കാല മഹോത്സവം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് ഒരു തികഞ്ഞ സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും   വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ.പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്; പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ്   ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്. സമർപ്പണമനോഭാവത്തോടെ വേണം പൊങ്കാല ഇടാൻ അരി ശർക്കര തേങ്ങാ  പഴം തേൻ  ഉണക്കമുന്തിരി ഇതെല്ലാം  ചേർത്ത ശർക്കര പായസമാണ് ദേവിക്കിഷ്ടം.

ക്ഷേത്രത്തിനു മുന്‍പിലുള്ള പണ്ഡാര അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയഅയി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു താലപ്പൊലി കുത്തിയോട്ടം പുറത്തെഴുന്നള്ളത്തുകഴിഞ്ഞു 21 ന് പാടി കാപ്പഴിക്കൽ  കുരുതിയോടുകൂടി ഉത്സവം സമാപിക്കുന്നു.

 

ആറ്റുകാൽ ക്ഷത്രത്തിന്റെ  ഉൽപ്പത്തി

ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ആറിന് അക്കരെ കണ്ണകി ബാലികാരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവര്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ ആദിപരാശക്തിയായ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ഉള്ളത് ശ്രീപാര്‍വ്വതിയുടെ അവതാരമായ കണ്ണകിയാണെന്നാണ് വിശ്വാസം.  

 സർവ്വ മംഗള മംഗല്യേ 
 ശിവേ സർവ്വാർത്ഥ സാധികേ 
 ശരണ്യേ ത്ര്യംബകേ ദേവീ 
 നാരായണീ  നമോ  സ്‌തുതേ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment