ആകാശവാണി സംഘടിപ്പിക്കുന്ന അഖില കേരള റേഡിയോ നാടകോത്സവം

ആകാശവാണി സംഘടിപ്പിക്കുന്ന അഖില കേരള റേഡിയോ നാടകോത്സവം ഈ മാസം 23 മുതല്‍ (2018 ഡിസംബര്‍ 23) 29 വരെ നടക്കും. ഈ ദിവസങ്ങളില്‍ എല്ലാ ദിവസവും രാത്രി 9.30 ന് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകങ്ങള്‍ കേരളത്തിലെ ആകാശവാണി നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യും. 

ഓരോ ദിവസത്തെയും നാടകങ്ങളുടെ വിശദാംശങ്ങള്‍ ചുവടെച്ചേര്‍ക്കുന്നു; 

ഡിസംബര്‍ 23 (ഞായര്‍):  തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന 'നിഷാദം'. രചന: പ്രൊഫ. ജി. ഗോപാലകൃഷ്ണന്‍, സംവിധാനം: അരുവിക്കര വിജയകുമാര്‍.
ഡിസംബര്‍ 24 (തിങ്കള്‍): കോഴിക്കോട് നിലയം അവതരിപ്പിക്കുന്ന 'നൂറില്‍ നൂറ്റൊന്ന്'. രചന: രമേശ് കാവില്‍, സംവിധാനം; മാത്യു ജോസഫ്.
ഡിസംബര്‍ 25 (ചൊവ്വ): തൃശൂര്‍ നിലയം അവതരിപ്പിക്കുന്ന 'ശവുണ്ഡി'. രചന: ടി.കെ ശങ്കര നാരായണന്‍. സംവിധാനം: കെ. ആര്‍ ചാര്‍ളി.
ഡിസംബര്‍ 26 (ബുധന്‍): കണ്ണൂര്‍ നിലയം അവതരിപ്പിക്കുന്ന 'രക്തം സാക്ഷി'. രചന, സംവിധാനം: കെ.വി ശരത്ചന്ദ്രന്‍.
ഡിസംബര്‍ 27 (വ്യാഴം): കൊച്ചി നിലയം അവതരിപ്പിക്കുന്ന 'ആ മനുഷ്യന്‍ നീ തന്നെ'. രചന സി.ജെ തോമസ്, സംവിധാനം:ശ്രീകുമാര്‍ മുഖത്തല, അഖില്‍ സുകുമാരന്‍.
ഡിസംബര്‍ 28 (വെള്ളി) : തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന 'മീരാസാധു'. കെ. ആര്‍ മീരയുടെ നോവലിന്റെ നാടകരൂപം. സംവിധാനം: എന്‍. വാസുദേവ്.
ഡിസംബര്‍ 29 (ശനി): തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന 'യുദ്ധവും സമാധാനവും'. ലിയോ ടോള്‍സ്‌റ്റോയിയുടെ നോവലിന്റെ റേഡിയോ ആവിഷ്‌കാരം. സംവിധാനം: നാഗവള്ളി ആര്‍.എസ്. കുറുപ്പ്. (ശബ്ദശേഖരത്തില്‍ നിന്ന്)
ആകാശവാണി വെബ്‌സൈറ്റായ www.allindiaradio.gov.inലും ആകാശവാണിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലും നാടകങ്ങള്‍ കേള്‍ക്കാം. 

അഖില കേരള റേഡിയോ നാടകോത്സവത്തില്‍ പ്രക്ഷേപണം ചെയ്യുന്ന നാടകങ്ങളുടെ അണിയറ വിശേഷങ്ങളുള്‍പ്പെടുത്തിയുള്ള 'തിരനോട്ടം' പരിപാടി ഡിസംബര്‍ 22 ശനിയാഴ്ച രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുനപ്രക്ഷേപണം 23 ഞായറാഴ്ച രാവിലെ 11 മണിക്ക് ഉണ്ടാകും.

 

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.

Entertainment

Nov 272018
ദേശീയ / സംസ്ഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനുള്ള വിവിധ വിഭാഗം സിനിമകള്‍ (ഫീച്ചര്‍, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററികള്‍, കുട്ടികളുടെ ചലചിത്രങ്ങള്‍ മുതലായവ) ഫിലിം സര്‍ട്ടിഫിക്കേഷനും  സ്‌ക്രീനിംഗി