അമിത രക്തസമ്മർദ്ദം മരുന്നു കൂടാതെ ഒഴിവാക്കാൻ ഇതാ 10 മാർഗങ്ങൾ

Family

നാല്‍പതു വയസ് കഴിഞ്ഞാല്‍ അമിതരക്തസമ്മര്‍ദം(ബ്ലഡ് പ്രഷര്‍) നമ്മെ തേടിയെത്തിയെന്നു വരാം. ഇരുന്നുള്ള ജോലി, വ്യായാമമില്ലാത്ത ജീവിതം, ഉപ്പു ചേര്‍ന്നഭക്ഷണം കൂടുതല്‍ കഴിക്കുന്നത്, കുടുംബ പാരമ്പര്യം തുടങ്ങിയവയൊക്കെ അമിതരക്തസമ്മര്‍ദത്തിനു കാരണമാകാറുണ്ട്. പുതിയ ജീവിത- ഭക്ഷണശൈലികൊണ്ടാവാം ചെറുപ്പക്കാരിലും ഇപ്പോള്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. 140-90 എന്ന അളവില്‍ കൂടുതലാണ് നിങ്ങളുടെ ബിപിയെങ്കില്‍ നിങ്ങള്‍അടിയന്തരമായി ചികിത്സ തേടേണ്ടിവരും. ഇതില്‍ 140 എന്നതു സിസ്റ്റോളിക് പ്രഷറും (ഹൃദയം രക്തം ശരീരത്തിലേക്കു പമ്പു ചെയ്യുമ്പോഴുണ്ടാകുന്ന സമ്മര്‍ദം) 90എന്നതു ഡയസ്‌റ്റോളിക് പ്രഷറും (ഹൃദയം അയയുമ്പോഴുണ്ടാകുന്ന ഹൃദയമിടിപ്പിന്റെ ഏറ്റവും കുറഞ്ഞ സമ്മര്‍ദം) ആണ്. അമിതരക്തസമ്മര്‍ദമുള്ളവരില്‍ബഹുഭൂരിപക്ഷവും മരണം വരെ മരുന്നു കഴിക്കുന്നവരാണ്. അമിതരക്തസമ്മര്‍ദരോഗികളാണെന്നു തിരിച്ചറിഞ്ഞാല്‍ എല്ലാദിവസവും ഗുളികകഴിക്കാനാണ്ഡോക്ടര്‍ നിര്‍ദേശിക്കാറുള്ളത്. അമിതരക്തസമ്മര്‍ദം പിടിപെടാതിരിക്കാനും പിടിപെട്ടാല്‍ നിയന്ത്രിച്ചുനിര്‍ത്താനും ചിട്ടയായി ജീവിതശൈലി പിന്തുടര്‍ന്നാല്‍ മതി.ഗുളികകളൊഴിവാക്കാന്‍ അതു സഹായിക്കും. അവ എന്തൊക്കെയെന്നു നോക്കാം.

1. ആഴ്ചയിലൊരിക്കലെങ്കിലുമുള്ള ജോഗിംഗ്: ആഴ്ചയിലൊരിക്കലെങ്കിലും ഓരോ മണിക്കൂര്‍ വേഗത്തിലുള്ള നടപ്പോ വേഗം കുറഞ്ഞ ഓട്ടമോ നടത്തുന്നവര്‍ക്ക്ആറുവര്‍ഷം കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നാം കൂടുതല്‍ ഓക്‌സിജന്‍ ശ്വസിക്കുകയും രക്തസമ്മര്‍ദംകുറയുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാരോഗ്യം കൂടും, കൂടുതല്‍ രക്തം അനായാസം പമ്പ് ചെയ്യപ്പെടുന്നു. അങ്ങനെ നമ്മുടെ രക്തധമനികളില്‍അനുഭവപ്പെടുന്ന സമ്മര്‍ദം കുറയുന്നു.
2. ദിവസവും ഓരോ ഗ്ലാസ് തൈര് കുടിക്കുക. തൈര് പതിവായി കഴിച്ചാല്‍ രക്തസമ്മര്‍ദം മൂന്നിലൊന്നായി കുറയുമത്രേ. ഇതുമൂലം ശരീരത്തിനു ലഭ്യമാകുന്നകാല്‍സ്യം നമ്മുടെ രക്തക്കുഴലുകള്‍ക്കു അയവും വഴക്കവുമുണ്ടാക്കും. അവ ചെറുതായി വികസിക്കുന്നതോടെ രക്തമൊഴുക്കിന്റെ സമ്മര്‍ദം കുറയും.
3. ഏത്തപ്പഴം പതിവായി കഴിക്കുക. ഏത്തപ്പഴത്തില്‍ നന്നായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമൃദ്ധമായുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയും ഉപ്പ്നിയന്ത്രിക്കുകയും ചെയ്യുന്നതു രക്തസമ്മര്‍ദമുള്ളവര്‍ക്കു പ്രധാനമാണ്. പൊട്ടാസ്യം ശരീരത്തിലെ ദ്രാവകസന്തുലനം നിയന്ത്രിക്കുന്ന ധാതുപദാര്‍ത്ഥമാണ്,രക്തസമ്മര്‍ദം കുറയ്ക്കുന്ന ഘടകമാണിത്. ദിവസവും നാലോ അഞ്ചോ ഏത്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്.
4. ഉപ്പ് നിയന്ത്രിക്കുക. രക്തധമനികളിലെ രക്തസമ്മര്‍ദം കൂട്ടുന്ന പ്രധാനഘടകമാണ് ഉപ്പ്. നമ്മുടെ ഫാസ്റ്റ് ഫുഡുകളിലും ബിസ്‌ക്കറ്റുകളിലും പപ്പടത്തിലുംഅച്ചാറുകളിലുമൊക്കെ ആവശ്യത്തിലേറെ ഉപ്പു കലര്‍ന്നിട്ടുണ്ട്.
5. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുക.അമിതവണ്ണവും ദുര്‍മേദസും ഹൃദയത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്നതാവും.
6. പുകവലി പാടേ ഉപേക്ഷിക്കുക. സിഗററ്റിലും ബീഡിയിലുമുള്ള നിക്കോട്ടിന്‍ ശരീരത്തില്‍ അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും,ഹൃദയത്തിന് അമിതജോലിയാണിതുണ്ടാക്കുന്നത്.
7. ജോലിസമയം നിയന്ത്രിക്കുക. ആഴ്ചയില്‍ 40 മണിക്കൂറിലേറെ ഓഫീസ് ജോലി ചെയ്യുന്നവരില്‍ അമിതരക്തസമ്മര്‍ദമുണ്ടാകാനുള്ള സാധ്യത 14 ശതമാനംകൂടുതലാണ്. 51 മണിക്കൂറിലേറെ ജോലി ചെയ്യുന്നവര്‍ക്കു 29 ശതമാനം കൂടുതലാണ്.
8. കൂര്‍ക്കം വലി സൂക്ഷിക്കുക. അമിതമായ കൂര്‍ക്കം വലി ഉറക്കതടസത്തിന്റെ ലക്ഷണമാണ്. നന്നായി കൂര്‍ക്കം വലിക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ക്കുംഅവരുടെ പ്രായത്തിലേതിനെക്കാള്‍ രക്തസമ്മര്‍ദം കണ്ടുവരാറുണ്ട്.
9. കാപ്പി കുടി കുറയ്ക്കാം. കോഫിയിലെ കഫീന്‍ രക്തസമ്മര്‍ദം കൂട്ടുമത്രേ. 500 മില്ലീഗ്രാം കഫീന്‍ അതായത്, മൂന്നു കപ്പ് കാപ്പി രക്തസമ്മര്‍ദം മൂന്നു പോയിന്റ്കൂട്ടുമെന്നാണു ഗവേഷകര്‍ പറയുന്നത്. രക്തക്കുഴലുകളെ മുറുക്കുകയും സംഘര്‍ഷം കൂട്ടുകയുമാണ് ചെയ്യുന്നത്.
10. ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുക. ദിവസവും 250 മില്ലിഗ്രാം ബീറ്റ് റൂട്ട് ജ്യൂസ് കഴിച്ചാല്‍ നമ്മുടെ അമിതരക്തസമ്മര്‍ദം ഏഴു ശതമാനം കുറയ്ക്കാമെന്നു ഡോക്ടര്‍മാര്‍പറയുന്നു. ബീറ്റ് റൂട്ടിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള നൈട്രേറ്റാണു കാരണം.

 

 

Post a new comment

Log in or register to post comments

Fashion

Jan 292017
    Straight long hair is a major fashion statement of our times.But there are some issues that can emerge if chemicals are applied.Here are some natural ways to strengthen your mane.

Entertainment

Visualization of Vidya as Kamala Surayya
Mar 12017
Manju Warrier will essay the role of Kamala Surayya, the famous bilingual writer, who was better known as Kamala Das and Madhavikutty, before she embraced Islam.