സിനിമ തീയറ്ററുകളിൽ ദേശീയഗാനം തത്കാലം വേണ്ട

സിനിമ തീയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് തത്കാലം മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു .തീയറ്ററുകളിൽ സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപായി ദേശീയഗാനം കേൾപ്പിക്കണമെന്നും തീയറ്ററിൽ ഉള്ളവർ ആദരസൂചകമായി എഴുന്നേറ്റു നിൽക്കണമെന്നും 2016 നവംബർ 30 നാണു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവിനെതിരേ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്യക്ഷനായ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റ സത്യവാങ് മൂലം .ദേശീയഗാനം ആലപിക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനുള്ളിൽ മാർഗ രേഖ ഉണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്‌ഥരുടെ സമതിയെ നിയോഗിച്ചിട്ടുണ്ടന്നും സത്യവാങ് മൂലത്തിൽ സർക്കാർ വ്യക്തമാക്കി, 12 പേരടങ്ങുന്ന സമതി ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കും , അതിന്റ അടിസ്ഥാനത്തിൽ ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നത് തടയാനുള്ള നിയമത്തിനും മാറ്റം വരുത്തും

Story by Manu.K

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 112018
ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക്്‌സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യയും.