മഹാത്മാ ഗാന്ധിജി യുടെ വധത്തിൽ പുനരന്വേഷണം വേണ്ട

  രാഷ്ട്രപിതാവ് മഹാത്മാഗാന്ധി യുടെ വധത്തിൽ ദുരൂഹദ ഇല്ല എന്നും അതിനാൽ പുനരന്വേഷണം വേണ്ടാന്നും അമിക്കസ് ക്യുറി വക്തമാക്കി . ഗാന്ധിജിയുടെ വധത്തിൽ വിദേശ ഏജൻസിക്കു പങ്കുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യുറിയുമായ അമരേന്ദ്ര സരൺ സുപ്രിം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു . ഗോഡ്‌സെ അല്ലാതെ മറ്റാരോ വെടിയുതിർത്തു എന്ന വാദത്തിനു തെളിവില്ലെന്ന് അമിക്കസ് ക്യൂറി വക്തമാക്കി . ഗാന്ധി വധത്തിൽ ദുരൂഹത ഉണ്ടന്നും പുനരാന്വഷണം നടത്തണം എന്ന് ആവശ്യപെട്ടു സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ ആണ് അമിക്കസ് ക്യൂറി നിലപാട് വക്തമാക്കിയത് . മുംബയിലെ ഗവേഷകനും ട്രസ്റ്റിയുമായ അഭിനവ ഭരതും ഡോ.പങ്കജ് പണ്ഡിറ്റ് മായിരുന്നു പൊതുതാല്പര്യ ഹർജി സമർപ്പിച്ചത് .ബ്രിട്ടനിലെ പ്രതേക രഹസ്യ ഏജൻസി ആയ ഫോഴ്സ് 136 ന് ഗാന്ധി യ വധിച്ചതിൽ പങ്കുണ്ടന്നു ഹർജിക്കാരൻ സംശയം ഉന്നയിച്ചിരുന്നു . ഗാന്ധിയെ വധിച്ചതിൽ രണ്ടിലേറെ പേർക്ക് പങ്കുണ്ടന്നും പൊതു താല്പര്യ ഹർജിയിൽ ആരോപിച്ചിരുന്നു ഗാന്ധിയുടെ ശരീരത്തിൽ നാലു വെടിയുണ്ടകൾ ഏറ്റെങ്കിലും ഇതിൽ നാലാമത്തെതു ഗോഡ്‌സെയുടെ തോക്കിൽ നിന്നല്ലെന്നും മറ്റാരാൾ ഉതിർത്ത വെടിയേറ്റാണ് ഗാന്ധിജിയുടെ ജീവൻ വെടിഞ്ഞത് എന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ ഹർജിയിൽ ആരോപിക്കുന്ന പോലെ വാദത്തിനു കഴമ്പു ഇല്ലന്നും ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെയാണന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലേ ജീവൻലാൽ കപൂർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോർട് സമർപ്പിച്ചത് . അമരേന്ദ്ര സരണിനൊപ്പം സഞ്ചിതഗുരു സമർത് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ സംഘമാണ് റിപ്പോർട് സമർപ്പിച്ചത് അമിക്കസ് ക്യൂറി യുടെ റിപ്പോർട്ട വിശദമായി പഠിച്ചതിനു ശേഷം സുപ്രിം കോടതി ഈ വിഷയത്തിൽ നിലപാടെടുക്കും .പുനരാന്വഷണത്തിനു നിയമപരമായ് ഒന്നും ചെയ്യാനാവില്ല എന്ന് സുപ്രിം കോടതി ആദ്യം അഭിപ്രായ പെട്ടിരുന്നു എന്നാൽ പിന്നീട് നിലപാട് മാറ്റിയ സുപ്രിം കോടതി ഈ വിഷയത്തിൽ സഹായിക്കാൻ മുൻ സോളിസിറ്റർ ജനറൽആയ അമരേന്ദര്സരണിന്റ സഹായം തേടി . 1948 ജനുവരി 30-ന് മഹാത്മാ ഗാന്ധിയെ വധിച്ചതിനെത്തുടർന്നു നാഥുറാം ഗോഡ്‌സെ അറസ്‌റ്റിലായ ഗോഡ്സേകും നാരായൺ ആപ്തകും വിചാരണ കോടതി വധശിക്ഷ വിധിചിരുന്നു

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 112018
ലോകയുവജന നൈപുണ്യദിനത്തോടനുബന്ധിച്ചു യുനെസ്‌കോ -യൂണിവോക്്‌സംഘടിപ്പിച്ച സ്‌കില്‍സ് ഇന്‍ ആക്ഷന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ആദ്യ ഇരുപതില്‍ സ്ഥാനം നേടി മലയാളിയായ സൗമ്യയും.