നിറവും ചെറുപ്പവും സംരക്ഷിക്കാൻ : സ്പെഷ്യൽ ബീറ്റ്‌റൂട്ട്  ജ്യൂസ്  

ബീറ്റ്‌റൂട്ട് പൊതുവേ പലര്‍ക്കും ഇഷ്ടമില്ലാത്ത ഭക്ഷണ വസ്തുവാകും. മധുരവും സ്വാദുമെല്ലാം ഉണ്ടെങ്കിലും എന്തോ ഒരിത് എന്നു വേണമെങ്കില്‍ പറയാം.

എന്നാല്‍ ആരോഗ്യപരമായ ഗുണങ്ങളാല്‍ ഏറെ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. അയേണിന്റെ മുഖ്യ കലവറയായ ഇതില്‍ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുമുണ്ട്. പ്രോട്ടീനും നാരുകളുമെല്ലാം ധാരാളം അടങ്ങിയ ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുമാണ്.

ബീറ്റ്‌റൂട്ട് പല തരത്തിലും കഴിയ്ക്കാം. ഇത് പച്ചയ്ക്കു സാലഡാക്കിയോ ജ്യൂസാക്കിയോ തോരന്‍ വച്ചോ എല്ലാം കഴിയ്ക്കാവുന്നതാണ്.

ബീറ്റ്‌റൂട്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും ചര്‍മത്തിന്. പ്രത്യേക രീതിയില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നത് ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതുമാണ്.

എങ്ങനെയാണ് പ്രത്യേക രീതിയില്‍ ഈ ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കുക എന്നറിയൂ.

ബീറ്റ്‌റൂട്ടിനൊപ്പം

ബീറ്റ്‌റൂട്ടിനൊപ്പം ചെറുനാരങ്ങ, ഇഞ്ചി, തേന്‍, പുതിന എന്നിവയും ഈ പ്രത്യേക ബീറ്റ്‌റൂട്ട് ജ്യൂസില്‍ ചേര്‍ക്കും. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശരീരത്തിനും ചര്‍മത്തിനുമെല്ലാം ന്ല്ലതുമാണ്.

തേന്‍

തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവുമെല്ലാം പ്രദാനം ചെയ്യാന്‍ ഇത് ഏറെ നല്ലതുമാണ്.ചര്‍മത്തിലെയും ശരീരത്തിലെയും ടോക്‌സിനുകളും കൊഴുപ്പും കുറയ്ക്കാനും പല ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്കും മുറിവുകള്‍ക്കും പൊള്ളലിനുമെല്ലാം ഇതു നല്ലൊരു മരുന്നാണ്.

ചെറുനാരങ്ങ

പലതരം സൗന്ദര്യഗുണങ്ങളുള്ള ഇത് ചര്‍മത്തെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ്ചെറുനാരങ്ങ ആരോഗ്യപരമായ കാര്യങ്ങള്‍ക്കു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഏറെ മികച്ച ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഒാക്‌സിഡന്റുകള്‍ എന്നിവ തന്നെ ഗുണം ചെയ്യുന്നത്.

ഇഞ്ചി

ഇഞ്ചിയും ആരോഗ്യ സംരക്ഷണത്തിനൊപ്പം തന്നെ സൗന്ദര്യ, ചര്‍മ സംരക്ഷണത്തിനു സഹായിക്കുന്നുണ്ട്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം നീക്കി ശരീരത്തിനും ചര്‍മത്തിനും ഒരുപോലെ ചെറുപ്പം നല്‍കുന്ന ഒന്നാണ്. അമിതമായ കൊഴുപ്പും സെല്ലുലൈറ്റ് അഥവാ അരക്കെട്ടിലെ തടിയുമെല്ലാം നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.ടാക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ഇത്.

പുതിന

പുതിനയും ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്.ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ഈ ജ്യൂസില്‍ പ്രത്യേക രുചി നല്‍കുക എന്ന ധര്‍മ്മം കൂടിയുണ്ട്, ഇതിന്.

മഞ്ഞളും

മഞ്ഞളും ചര്‍മാരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.ഇതിലെ കുര്‍കുമിന്‍ എന്ന ആന്റിഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.

ബീറ്റ്‌റൂട്ട്

ഒരു ബീറ്റ്‌റൂട്ട്, അര മുറി നാരങ്ങ, ഒരു കഷ്ണം ഇഞ്ചി, ലേശം പുതിനയില, ഒരു നുള്ളു മഞ്ഞള്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ജ്യൂസാക്കുക

ബീറ്റ്‌റൂട്ടും ഇഞ്ചിയും തൊലി കളഞ്ഞു കഷ്ണങ്ങളാക്കുക. പുതിനയില നല്ലപോലെ കഴുകി ഇതിനൊപ്പം ചേര്‍ക്കുക. ഇത് അല്‍പം മാത്രം മതി. പിന്നീട് ഇവയെല്ലാം ചേര്‍ത്തടിച്ചു ജ്യൂസാക്കുക. ആവശ്യമെങ്കില്‍ ലേശം വെള്ളം ചേര്‍ക്കാം.

ഈ ജ്യൂസ്

ഈ ജ്യൂസ് അരിച്ചെടുക്കരുത്. അരിച്ചാല്‍ ഇതിലെ ഫൈബറുകള്‍ നഷ്ടമായി ഗുണം കുറയും. ഇതില്‍ നാരങ്ങ പിഴിഞ്ഞതും തേനും നുള്ളു മഞ്ഞള്‍പ്പൊടിയും ഇട്ടു കുടിയ്ക്കുക. രാവിലെ വെറുംവയറ്റിലോ അല്ലെങ്കില്‍ പ്രാതലിനൊപ്പമോ ഇതു ശീലമാക്കാം. അടുപ്പിച്ച് ഒരു മാസം ഉപയോഗിച്ചാല്‍ തന്നെ ചര്‍മത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടാകും.

 

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1