നിങ്ങൾ ഒറ്റയ്ക്കാണ് ജീവിക്കുന്നതെങ്കിൽ നിങ്ങൾക്ക് ചുറ്റും അപകടം പതിയിരിക്കുന്നു

ഒറ്റയ്ക്ക് ജീവിക്കുന്നതിൽ നിരവധി ഗുണങ്ങൾ ഉണ്ട്, നിങ്ങളുടെ വീട്ടിൽ നിങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു, എന്താണോ നിങ്ങൾക്ക് മനസ്സിൽ തോന്നുന്നത് അത് ചെയ്യാം, ഇഷ്ടമുള്ളത് കഴിക്കാം, ടെലിവിഷനിലെ മനസ്സിന് ഇഷ്ടമുള്ള പരിപാടികൾ ആരുടെയും കൈകടത്തലുകൾ ഇല്ലാതെ ആസ്വദിക്കാം. അങ്ങനെ ഒറ്റയ്ക്കുള്ള ജീവിതം ധാരാളം സ്വാതന്ത്ര്യം നിങ്ങൾക്ക് ലഭ്യമാക്കും.

എന്നാൽ ഈയിടെ നടന്ന ഒരു പഠനം പറയുന്നത് ഒരാൾ ഒറ്റയ്ക്ക് താമസിക്കുകയാണെങ്കിൽ അയാളുടെ ആരോഗ്യത്തിന് അത് വളരെയധികം തകരാറുകൾ വരുത്തും എന്നാണ്. ക്വിൻസ് ലാൻഡ് യൂണീവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതൽ ആണത്രേ. ഏകാന്ത ജീവിതം നയിക്കുന്നവരുടെ ഭക്ഷണ ക്രമം മറ്റുള്ളവർക്കൊപ്പം ജീവിക്കുന്നവരേ അപേക്ഷിച്ച് അനാരോഗ്യകരമായിരിക്കും എന്ന് പഠനം വ്യക്തമാക്കുന്നു.

ഭക്ഷണം പാകം ചെയ്യാൻ അറിയാത്തതും, സാധനങ്ങൾ സ്വയം വാങ്ങുന്നതും, ഭക്ഷ്യ സാധനങ്ങളുടെ ദിനംപ്രതിയുള്ള വിലക്കയറ്റവും ഒപ്പം ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് മറ്റൊരാളുടെ സഹായം ഇല്ലാതിരിക്കുമയും ചെയ്യുന്ന സാഹചര്യത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഭൂരിപക്ഷം പേരും ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുകയും അതുവഴി അമിത വണ്ണത്തിലേയ്ക്ക് അത് അവരെ നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരിലാണ് ഇത്തരം ദോഷങ്ങൾ കൂടുതലായി കാണപ്പെറ്റുന്നത് എന്നും പഠനം പറയുന്നു.

പഠനത്തിന് നേതൃത്വം വഹിച്ച ഡോക്ടർ കാതറിൻ ഹന, ഡോക്ടർ കോളിൻസ് എന്നിവർ ഒറ്റയ്ക്ക് താമസിക്കുന്നവരും, ഭക്ഷണക്രമവും സംബന്ധിച്ച് മുൻപ് നടന്നിട്ടുള്ള 41 പഠന റിപ്പോർട്ടുകളും വിശകലനം ചെയ്ത ശേഷമാണ് ഇത്തരം ഒരു നിഗമനത്തിൽ എത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്നവരിൽ കൂടുതൽ പേരും ദിവസവും ഒരേ ഭക്ഷണം തന്നെ കഴിക്കുകയും അവരുടെ ഭക്ഷണ ക്രമത്തിൽ പച്ചക്കറികളും പഴങ്ങളും ഒന്നുകിൽ കുറവേ അല്ലെങ്കിൽ തീരെ ഇല്ലാത്ത അവസ്ഥയോ ഉണ്ടാകാറാണ് പതിവ്. അതിന്റെ ദുഷ്ഫലങ്ങൾ അവരുടെ ആരോഗ്യത്തിൽ ദൃശ്യമാകുകയും ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നതിന് കാരണമാകുന്നു എന്നാണ് ഡോക്ടർ ഹനയുടെ അഭിപ്രായം.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment