നഴ്സറി സ്കൂൾ വിദ്യാഭ്യാസം നിസ്സാര കാര്യമല്ല, ഭാവിയിൽ വരുന്ന മാറ്റങ്ങൾ എന്തെന്ന്‌ അറിയുമോ?

ഏത് പരിസ്ഥിതിയില്‍ ജനിച്ച് വളര്‍ന്ന കുട്ടികളായാലും അവരുടെ നഴ്‌സറി സ്‌കൂള്‍ വിദ്യാഭ്യാസം അക്കാഡമിക മികവിനെ ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന് വേണ്ടിയാണ് പഠനം നടത്തിയത്. പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് അത് നേടാത്തവരെ അപേക്ഷിച്ച് പൊതുപരീക്ഷകളില്‍ വന്‍ വിജയം നേടാന്‍ സാധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

പ്രീസ്‌കൂള്‍ അഥവാ നഴ്‌സറി പഠന കാലം വളരെ പ്രാധാന്യമുളള ഒന്നാണെന്ന് ഈ ഗവേഷണം മുന്നോട്ട് വയ്ക്കുന്ന ആശയം. അഞ്ച് വയസില്‍ താഴെയുളള കുട്ടികളുടെ പഠനശേഷി വളര്‍ത്താന്‍ ലക്ഷ്യമിട്ടുളള സ്ഥാപനങ്ങളാണിത്. പഠനം മെച്ചപ്പെടുത്തും വിധമുളള നഴ്‌സറിപ്പാട്ടുകള്‍ പോലുളള കാര്യങ്ങള്‍ വീട്ടില്‍ ചെയ്യുന്നതും കുട്ടികളിലെ പഠന മികവ് ഉയര്‍ത്തുമെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. അഞ്ച് വയസിന് മുമ്പ് തന്നെ വീട്ടിലിരുന്ന് അക്ഷരമാല പഠിക്കുന്നതും വായിക്കുന്നതും അക്കങ്ങളും അക്ഷരങ്ങളും കൊണ്ട് കളിക്കുന്നതും ലെബ്രറി സന്ദര്‍ശിക്കുന്നതും കുട്ടികളുടെ പഠന ശേഷി വളര്‍ത്തും. .

മൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുളള മൂവായിരം കുട്ടികളെയാണ് പഠന വിധേയമാക്കിയത്. കുട്ടികളുടെ അക്കാഡമിക മികവിന് കാരണമാകുന്ന ഘടകങ്ങളെയാണ് പ്രധാനമായും വിശകലനം ചെയ്തത്. നഴ്‌സറി പഠനവും അഞ്ച് വയസിന് മുമ്പ്ുളള വീട്ടിലെ അന്തരീക്ഷവും അടക്കമുളളവ കുട്ടികളുടെ പഠന നിലവാരത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തി.

നഴ്‌സറി വിദ്യാഭ്യാസം നേടിയ കുട്ടി സ്‌കൂളില്‍ മികച്ച പ്രകടനം നടത്തുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞതായി ഓക്‌സ്‌ഫോര്‍ഡ് വിദ്യാഭ്യാസവകുപ്പിലെ മുഖ്യഇന്‍വെസ്റ്റിഗേറ്ററായ പമീല സാമ്മണ്‍സ് പറയുന്നു. വീട്ടിലെ വിദ്യാഭ്യാസ അനുഭവങ്ങളും ഇവരുടെ പിന്നീടുളള പഠനനിലവാരത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കളില്‍ നിന്ന് ഒരുപോലെയുളള പിന്തുണ ലഭിക്കുന്നില്ലെന്നത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും പമീല പറയുന്നു. ഇത്തരം കുട്ടികള്‍ക്ക് നഴ്‌സറി സ്‌കൂളുകളിലെ പഠനം ഏറെ പ്രാധാന്യമുളളതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോശം പരിസ്ഥികളില്‍ നിന്ന് വരുന്ന കുട്ടികളുടെ നഴ്‌സറി പഠനത്തിന് കൂടുതല്‍ പണം മാറ്റിവയ്‌ക്കേണ്ടതുണ്ടെന്നും ഇവര്‍ നിര്‍ദേശിക്കുന്നു മികച്ച നിലവാരമുളള നേരത്തെയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിയെ മികച്ച പഠിതാവാക്കാന്‍ സാധിക്കും. ഇങ്ങനെയുളള കുട്ടികള്‍ അക്ഷരങ്ങളിലും അക്കങ്ങളിലും മാത്രമല്ല ഇവര്‍ പ്രാവീണ്യം നേടുക.ഈ കുഞ്ഞുങ്ങള്‍ സ്വയം പഠിച്ച് തുടങ്ങുക കൂടി ചെയ്യുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

Post a new comment

Log in or register to post comments

Fashion

May 262017
The 70th annual Cannes Film Festival is currently taking place from 17 to 28 May 2017, in Cannes, France.

Entertainment

Dec 92017
മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ട് സിനിമകള്‍ രാജ്യാന്തര മേളയുടെ മൂന്നാം ദിനമായ ഇന്ന് (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍  പ്രദര്‍ശനത്തിനെത്തും.