നരയും മുടികൊഴിച്ചിലും അകറ്റാനും, മുടി തഴച്ച് വളരാനും സവാള നീര് അത്യുത്തമം

നര മാറ്റാനും മുടി വരാനും സവാള നീര് ഉത്തമമെന്നു ഗവേഷകര്‍. സവാള നീര് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചാല്‍ മുടിവളരുകയും നര തടയാനും കഴിയുമെന്നു ഗവേഷകര്‍ കണ്ടെത്തി. 

കൂടാതെ സവാള നീര് മുടിയിലെ കീടാണുക്കളെനശിപ്പിക്കാനും ഫംഗസ് ബാധ തടയാനും ഫലപ്രദമാണ്.

മുടി വളരുന്നതിന് ആവശ്യമായ ഫോളിക്കില്‍സിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സവാള നീരിനു കഴിവുണ്ടെന്നാണ്കണ്ടെത്തല്‍. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യവും 

പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റായകറ്റാലെയ്‌സുകളുടെ അഭാവവുമാണ് മുടി നരയ്ക്കാന്‍ കാരണം. എന്നാല്‍ സവാള നീരിനു ഈ അവസ്ഥ ചെറുക്കാന്‍കഴിവുണ്ട്. 

വിറ്റാമിന്‍ ബി, വിറ്റാമിന്‍ ബി6 കാത്സ്യം, സള്‍ഫര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യത്താല്‍സമ്പുഷ്ടമാണ് സവാള നീര്. അതുകൊണ്ട് തന്നെ സവാള നീരിനു 

തലയോട്ടിയിലെ കീടാണുക്കളേയും നശിപ്പിക്കാന്‍കഴിവുണ്ട്. സവാള നീരിലെ സള്‍ഫറിന്റെ സാന്നിധ്യമാണ് മുടി വളരാന്‍ സഹായിക്കുന്ന ഒരു ഘടകം. സവാള നീരും തേനും 

ചേര്‍ത്ത്തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് മുടി വളരാനും,നര ഒഴിവാക്കാനും നല്ലതാണ്. കുളിക്കുന്നതിനു ഒരു മണിക്കൂര്‍മുമ്പ് സവാള നീര് തലയോട്ടിയില്‍ തേച്ച് 

പിടിപ്പിക്കുന്നത് താരാന്‍ അകറ്റാന്‍ നല്ലതാണ്. ഉലുവ കുഴമ്പ് പരുവത്തില്‍അരച്ചതും സവാള നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.