തടികുറയ്ക്കാൻ ചികിത്സയ്ക്കും വ്യായാമത്തിനും പോകും മുൻപ് തിരുത്താൻ ചില തെറ്റുകൾ

തടി കുറയ്ക്കാന്‍ നിങ്ങള്‍ ചികിത്സയ്ക്കും മരുന്നിനും വ്യായാമത്തിനും പോകുന്നതിനു മുമ്പു നിസാരമായ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ട് പോകുക. ചിലപ്പോള്‍ ഈ പതിവുചര്യകളില്‍ 

മാറ്റം വരുത്താന്‍ ശ്രദ്ധിച്ചാല്‍ത്തന്നെ നിങ്ങളുടെ തടികുറഞ്ഞേക്കാം.

1. ആഹാരം കഴിക്കുമ്പോള്‍ ‘വലിയ കടി’ ഒഴിവാക്കുക. ആഹാരസാധനങ്ങള്‍ വലുതായി കടിച്ച് വായില്‍ കുത്തിനിറച്ചുകഴിക്കുന്നതു തടി കൂടാന്‍ ഇടയാക്കും. കൂടൂതല്‍ കലോറിയാണ് ഇതുവഴി അകത്താകുന്നത്. 

എന്നാല്‍ ചെറുതായി കടിച്ചുസാവകാശം ചവച്ചരച്ചു ഭക്ഷണം അകത്താക്കുമ്പോള്‍ കൂടുതല്‍ കഴിച്ചതായും ആഹാരത്തിനു കൂടുതല്‍ രുചിയുള്ളതായുംതോന്നും.

2. വെള്ളം വളരെ കുറച്ചുമാത്രം കുടിക്കുന്നതു തടി കൂട്ടുകയേയുള്ളൂ. പകല്‍സമയം പരമാവധി വെള്ളം കുടിക്കണം. നാംകുടിക്കുന്ന വെള്ളം നമ്മുടെ ശരീരത്തെ വീര്‍പ്പിക്കുന്ന 

വിഷപദാര്‍ത്ഥങ്ങളെ പുറത്തുകളയുകയാണു ചെയ്യുന്നത്.

3. ചെറിയ പാത്രങ്ങളില്‍ കഴിക്കുന്നവരെക്കാള്‍ വലിയ പാത്രങ്ങളില്‍ കഴിക്കുന്നവര്‍ക്കു തടിയുള്ളതായി കാണാറുണ്ട്.വലിയ പാത്രങ്ങളില്‍ കൂടുതല്‍ ആഹാരം നാം ഇട്ടുപോകും. 

അതുകൊണ്ടു ചെറിയ പാത്രങ്ങളില്‍ ആഹാരമെടുത്തുകഴിച്ചാല്‍ അധികം ആഹാരം നാം ഇടാറില്ല.

4. ഭക്ഷണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും മാത്രമല്ല നമ്മുടെ തടി കൂടാന്‍ കാരണമാകുന്നത്. നമുക്ക്ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരം ചീര്‍ത്തുവരും. 

നിങ്ങള്‍ ഉറങ്ങുമ്പോഴാണ് ശരീരത്തിലെ കൊഴുപ്പ്എരിഞ്ഞുതീരുന്നത്. അതാണ് ഇക്കാര്യത്തില്‍ ഉറക്കത്തിനു പ്രാധാന്യമുണ്ടാകുന്നത്.

5. നാം സുഹൃത്തുക്കളുമായി പുറത്തു പോകുകയും കറങ്ങിനടക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, സുഹൃത്തുക്കള്‍ പുറത്തെഭക്ഷണവും വെള്ളവും സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ 

അവരുടെ കൂടെക്കൂടി നാമും തടിയുള്ളവരായി മാറുമെന്നുപഠനങ്ങള്‍ തെളിയിക്കുന്നു. നിങ്ങളുടെ സുഹൃത്ത് ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം നിങ്ങളും കഴിക്കാന്‍ നിര്‍ബന്ധിതരാകും.

അപ്പോള്‍ തടി കൂടുന്നതു നിങ്ങള്‍ക്കാണ്.

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Mar 132019
Bobby McFerrin, an American Vocalist and composer famous for his extraordinary ability to imitate not only the sound of single instruments but also entire ensembles using only his voice.