ജയിലുകളിലെ തടവുകാർക്ക് അവയദാനത്തിനു അനുമതി നല്കാൻ കേരളമന്ത്രി സഭ തീരുമാനിച്ചു .2014 ജയിലുകളും സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളിൽ പുതുക്കിയ നിബന്ധനങ്ങൾക് വിധേയമാക്കാൻ മന്ത്രി സഭ തീരുമാനിച്ചു , കണ്ണൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരാനായ സുകുമാരൻ ഒരു രോഗിയ്ക്ക് വൃക്ക ദാനം ചെയ്യുന്നതിനുള്ള അനുമതി നേടിയിരുന്നു , എന്നാൽ അതിന്മേൽ തീരുമാനം ഉണ്ടാകുന്നതിനു മുൻപ് തന്നെ വൃക്ക സ്വീകരിക്കേണ്ട രോഗി മരണപ്പെട്ടിരുന്നു സംഭവത്തിനെ തുടർന്ന് പൊതു മാർഗ നിർദശം തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സര്ക്കാര് തയ്യാറായത് . എന്നാൽ തടവുകാരുടെ അടുത്ത ബന്ധുക്കൾക്കു മാത്രമേ അവയവങ്ങൾ ദാനം ചയ്യാൻ പാടുള്ളു എന്ന നിബന്ധന ഉണ്ട് , അവയദാനത്തിനു മെഡിക്കൽ ബോർഡിന്റ അനുമതി ആവിശ്യമുണ്ട് . തടവുകാരനെ ശിക്ഷിച്ച വിചാരണ കോടതിയുടെ അനുമതിയും വാങ്ങണം മെന്നും നിർദ്ദേശമുണ്ട് . അവയവദാന സമയത്തു തടവുകാരന്റ ആശുപത്രിയിൽ കഴിയുന്ന കാലയളവ് പരോളായ് കണക്കാക്കണമെന്നും , അവയവദാതാവായ തടവുകാരന്റെ ആശുപത്രി ചിലവ് ജയിൽ വകുപ്പ് വഹിക്കണമെന്ന് വ്യവസ്ഥയുണ്ട് . ഡോക്ടർ മാർ നിർദേശിക്കുന്ന കാലയളവ് വരെ തടവുകാരന്റ ഭക്ഷണം ജയിൽ അധൃകൃതരുടെ ചുമതല യായിരിക്കും . എന്നാൽ അവയവദാനം നടത്തി എന്ന കാരണത്താൽ തടവുകാരന് ശിഷ്യകലാവധിയിൽ ഇളവ് ലഭിക്കില്ല എന്നും വ്യവസ്ഥ ഉണ്ട് .
Story by Manu.K
Post a new comment
Log in or register to post comments