വയനാട് ജില്ലയിലെ പ്രസിദ്ധമായ എടയ്‌ക്കൽ ഗുഹകൾ

കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള, പശ്ചിമഘട്ടത്തിന്റെ ഭാഗമായ അമ്പുകുത്തി മലയിലെ രണ്ടു പ്രകൃതീജന്യമായ ഗുഹകളാണ്‌ എടക്കൽ ഗുഹകൾ   എന്നറിയപ്പെടുന്നത്. ചെറുശിലായുഗ സംസ്കാരകാലഘട്ടത്തിലെന്നു കരുതുന്ന ശിലാലിഖിതങ്ങൾ ഈ ഗുഹയിൽ കാണപ്പെടുന്നു. കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ലിഖിതങ്ങൾ ഇവയാണ്‌. 

സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടി ഉയരത്തിലുള്ള അമ്പുകുത്തിമലയുടെ മുകളിൽ ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ്‌ മനുഷ്യനിർമ്മിതമല്ലാത്ത ഈ ഗുഹയെ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനമായ ഒരു രാജവംശത്തെപ്പറ്റി സൂചന നൽകുന്ന ശിലാലിഖിതങ്ങൾ ലോക കൊത്തുചിത്രകലയുടെ ആദിമ മാതൃകകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളവയാണ്‌. പ്രാചീനമായ ചിത്രങ്ങളും പിൽക്കാലത്ത് രേഖപ്പെടുത്തപ്പെട്ട ലിപികളും കാണാം.

എഫ്. ഫോസെറ്റ്, എടയ്ക്കലിന്റെ ചരിത്രം നിലനിൽക്കുന്നത്രയും കാല‍ം ഇ പേരും നിലനിൽക്കും. ബ്രീട്ടിഷ് സർക്കാരിന്റെ മലബാർ പ്രവിശ്യയിലെ പെ‍ാലീസ് ഉദ്യോഗസ്ഥനായിരുന്ന‍ു ഇദ്ദേഹം. എടയ്ക്കലിന്റെ ചരിത്ര രേഖപ്പെടുത്തൽ കണ്ടെത്തിയതും വിശദമായി പഠനം നടത്തിയതും ഇൗ ബ്രീട്ടിഷുകാരനായിരുന്നു. നടത്തിയ പഠനത്തിന്റ വെള‍ിച്ചത്തിൽ ആദ്യ ലേഖനം എഴുതിയതും ഇദ്ദേഹമാണ്. ഫെ‍ാസെറ്റ‍് കണ്ടെത്തിയ എടയ്ക്കൽഗുഹയിലെ ചിത്രങ്ങൾ പിന്നീട് നിരവധി പഠനങ്ങൾക്ക് വിധേയമായി. ആദിവാസികളുടെ സഹായത്തോടെ വഴിവെട്ടി തെളിച്ചാണ ഫെ‍ാസെറ്റ് എടയ്ക്കൽ ഗുഹയിലേക്ക് എത്തിയത്.

  

 

ബ്ര‍‍ിട്ടീഷ‍ുകാരുടെ ചരിത്ര രേഖകളിലെല്ലാം ബത്തേരി റോക്ക് എന്ന പേരിലാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയെ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രീരാമന്റെ അമ്പേറ്റ് പാറപെ‍ാളിഞ്ഞ് വിടവുണ്ടായതെന്ന‍ാണ്.അതിൽ നിന്നാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലക്ക് അമ്പുകുത്തി മല എന്ന പേരുണ്ടായത്. രണ്ടു പാറകളുടെ ഇടയിൽ വീണ വലിയ കല്ലെന്ന നിലയിലാണ് എടയ്ക്കൽ എന്ന പേര‍ുമുണ്ടായത്. ചരിത്രമുറങ്ങുന്ന മലയുടെ മുകളിൽ നിന്നാലും കാരാപ്പുഴയുടെ വശ്യസൗന്ദര്യവും നാടിന്റെ പച്ചപ്പും മനോഹാരിതയും ആവോളം നുകരാം.ഗുഹയിലേക്ക് എത്താൻ കഴിയാത്ത വിനോദസഞ്ചാരിക‍ൾക്കായി പ്ര‍‍ത്യേകം കേന്ദ്രം (ഗുഹയിലെ വിവരങ്ങൾഅറിയാനുള്ള സൗകര്യവുമുണ്ടായിരിക്കും ).

     

എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ നാലുവരെയാണ് എട‍യ്ക്കലിൽ പ്ര‍‍വേശനം. തിങ്കളാഴ്ച അവധിയാണ്. വലിയവർക്ക് തിങ്കളാഴ്ച അവധിയാണ്. വലിയവർക്ക് ഇരുപത് രൂപയും കു‍ട്ടികൾക്ക് പത്ത് രൂപയുമാണ് ടിക്കറ്റ് നിരക്ക്.

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ