വെളുപ്പിനെ ആരാധി ച്ചോളൂ! കറുത്തവർക്ക് അപകർഷത ഉണ്ടാക്കരുത്

മുഖചിത്ര പേജുകളിൽ നാളിതു വരെ കണ്ടതൊക്കെ യാഥാർഥ്യവും, മോളി കണ്ണമാലി മാത്രം മേക്കപ്പ് കൊണ്ടും, മോഡേൺ, സ്റ്റൈലിഷ് വസ്ത്ര ധാരണം കൊണ്ടും പോരായ്മകൾ അതിജീവിച്ചു ഇവിടം വരെ എത്തിയതിന്റെ അതിശയവും ആണോ വായനക്കാർക്കും ,സോഷ്യൽ മീഡിയക്കും . നമ്മൾ ആഘോഷിക്കുന്ന വെളുത്ത നായകന്മാർ / നായികമാർ ഒക്കെ മേക്കപ്പ്  ഇല്ലാതെ, വിഗ് ഇല്ലാതെ വളരെ സാധാരണ ലുക്ക്  മാത്രം ഉള്ളവരാണ് എന്ന് ഓർത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ഇവിടെ അതിനും അപ്പുറം ചാള മേരി എന്ന ഐഡന്റിറ്റിയിൽ നിന്നു "കറുപ്പിനെയും ശുഷ്ക സൗന്ദര്യത്തെയും" ഒക്കെ മറികടന്നാണ് അവർ കവർ പേജ് ഇൽ എത്തിയത് . കണ്ണ് തള്ളാതെ വയ്യ. കറുത്തവർക്ക് വിശപ്പും ദാഹവും വേദനയും സന്തോഷവും ഒക്കെ വെളുത്തവരെ പോലെ തന്നെയാണ് എന്ന് മനസിലാകാത്തവർക്ക് ഇതൊരു വല്യ അമ്പരപ്പ് കൂടി ആണ്. കുറെ വാർപ്പ് മാതൃകകൾ ( standardised, stereotypical) ഉണ്ട് നമ്മുടെ പൊതു സമൂഹത്തിനു . അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല.. ആരാണ് ഈ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കറുത്ത നായകനെ അംഗീകരിച്ചാലും, കറുത്ത നായികയെ സ്‌ക്രീനിൽ പോലും കാണാനിഷ്ടപ്പെടാത്ത ആളുകളോടാണ്. വിവേചന ബുദ്ധി മനുഷ്യന്റെ വിശേഷമായ ബൗദ്ധിക ശേഷി ആണെന്ന് ഒക്കെയാണ് വെയ്പ്പ്.പക്ഷെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ ഒക്കെ എടുക്കുമ്പോൾ നമ്മൾ മുൻതൂക്കം കൊടുക്കുന്നത് എന്തിനൊക്കെ ആണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അപരനെ എങ്ങേനെയാണ് വിലയിരുത്തുന്നത്?? ഗോത്രീയമായ മാനദണ്ഡങ്ങൾ കൊണ്ട്. ലാവണ്യ, സൗകുമാര്യ, കുലീന അളവുകൾ - കാഴ്ചകൾ. നിങ്ങൾ വെളുപ്പിനെ ആരാധി ച്ചോളൂ! പക്ഷേ കറുത്തവർക്ക് അപകർഷത ഉണ്ടാക്കാതെ എങ്കിലും ശ്രദ്ധിച്ചു കൂടെ?

ജയശ്രീ രാധാകൃഷ്ണൻ

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്