വയനാട്ടിലെ ദൃശ്യചാരുതയാർന്ന പാൽചുരത്തിലേക്ക് ഒരു സാഹസികയാത്ര

വേനൽ ചൂടിൽ(മാർച്ച് വരെ)കുളിരണിയാൻ കുളിപ്രേമികൾക്ക് ധൈര്യസമേതം പോകാവുന്നിടമാണ് മാനന്തവാടി -തലശ്ശേരി റൂട്ടിലുള്ള പാൽ ചുരം വെള്ളച്ചാട്ടം. സഞ്ചാരികളുടെ വയനാട്ടിലെ ഇഷ്ടമൺസൂൺ ഡെസ്റ്റിനേഷനായ ബോയ്സ് ടൗണിനടുത്ത് കൊട്ടിയൂരിലേക്കുള്ള വഴിയിലാണ് ഈ വെള്ളച്ചാട്ടം.ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ്‌ റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ കൊണ്ട് ദേഹമാസകലം തണുപ്പിക്കാൻ അപകടം കൂടാതെ കഴിയുമെന്നതു തന്നെയാണ് ഒട്ടും പ്രശസ്തമല്ലാത്ത പാൽചുരം വെള്ളച്ചാട്ടത്തെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല മുകളിൽ നിന്ന് താഴേക്ക് വന്ന് പതിക്കുന്ന വെള്ളച്ചാട്ടം താഴെ നീന്തി കുളിക്കുവാൻ പാകത്തിൽ അധികമെങ്ങും പോവാതെ വലിയ കുഴിയിൽ വന്നു പതിക്കുകയും ചെയ്യുന്നു
 

മലയോര മേഖലയിലെ വശ്യസൗന്ദര്യം പേറുന്ന പാല്‍ചുരം വെള്ളച്ചാട്ടം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന പ്രദേശമാണ് പാല്‍ച്ചുരം വെള്ളച്ചാട്ടം. കാനനത്തിന്റെ ദൃശ്യഭംഗിയും കാട്ടാറിന്റെ കുളിരും പ്രദര്‍ശിപ്പിച്ചാണ് കൊട്ടിയൂര്‍ പഞ്ചായത്തിലെ പാല്‍ച്ചുരം വെള്ളച്ചാട്ടം സഞ്ചാരികളെ മാടിവിളിക്കുന്നത്. എന്നാല്‍ ഇവിടെ എത്താനുള്ള വഴികള്‍ ഏറെ ദുര്‍ഘടം നിറഞ്ഞതാണ്. സഞ്ചാരികള്‍ക്ക് ഇവിടെ എത്തിപ്പെടണമെങ്കില്‍ ദീര്‍ഘമായ ഒരു സാഹസിക യാത്ര തന്നെ നടത്തേണ്ടി വരും. കല്ലും മുള്ളും നിറഞ്ഞ കാട്ടുപാതയിലൂടെ നടന്നുവേണം കാട്ടാറിനെ തേടുന്നവര്‍ക്ക് ഇവിടെ എത്താന്‍ കഴിയുക. 

വയനാടിനടുത്താണ് ഈ വെള്ളച്ചാട്ടമെങ്കിലും ജില്ല കൊണ്ട് കണ്ണൂരിലായത് കൊണ്ടാവാം വയനാടൻ യാത്രാ ശേഖരണങ്ങളിലൊന്നും ഇന്നുവരെ സഞ്ചാരികളാരും കാണാതെ പോയത്.കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടു കൂടി മലയോര മേഖലയിലെ ടൂറിസം സാധ്യതകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് പാല്‍ച്ചുരം വെള്ളച്ചാട്ടം. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍പ്പെടുന്ന പാല്‍ച്ചുരം വെള്ളച്ചാട്ടം വയനാടിനോടു തൊട്ടടുത്തു നില്‍ക്കുന്ന പ്രദേശമാണ്.

 

 

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ