Sasikala B

Primary tabs

Articles

വിദേശമലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി 'നടപ്പാക്കുന്ന പ്രവാസി നിയമസഹായ പദ്ധതിക്ക് തുടക്കമാകുന്നു. പ്രവാസിമലയാളികള്‍ അഭിമുഖീകരിക്കുന്ന നിയമപ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  
ബംഗാള്‍ഉള്‍ക്കടലിന്റെതെക്ക്  കിഴക്കന്‍ ഭാഗത്ത്‌ രൂപംകൊണ്ടിട്ടുള്ള 'ഗജ' ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ നാഗപട്ടണത്തിന് 800 കിലോമീറ്റര്‍ അകലെ നിലകൊള്ളുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത്കൂടുതല്‍ ശക്തി പ്രാപിച്ച് തെക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീങ്ങാനിടയുണ്ട്. ഈ മാസം 15-ാം തീയതിയോടെ (2018 നവംബര്‍ 18) ശക്തികുറഞ്ഞ്  തമിഴ്‌നാട്തീരം കടക്കാനിടയുണ്ടെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ബുധനാഴ്ച (2018 നവംബര്‍ 14) മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ വേഗതയില്‍ വടക്കന്‍ പടിഞ്ഞാറ് പുതുച്ചേരി തീരങ്ങളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ സീനിയോറിറ്റി രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം.     01.01.1998 മുതല്‍ 31.10.2018 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം.
 പുനലൂരിലെ ദൂരദര്‍ശന്‍ ലോ പവര്‍ ട്രാന്‍സ്മിറ്ററിന്റെയും, ലക്ഷ്ദ്വീപിലെ  വെരി ലോ പവര്‍ ട്രാന്‍സ്മിറ്ററുകളുടെയും പ്രവര്‍ത്തനം 2018 നവംബര്‍ 16 മുതല്‍ അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് തീരുമാനിച്ചു. പുനലൂരില്‍ ഡിഡി നാഷണല്‍/ പ്രദേശിക സേവനങ്ങള്‍ നടത്തിയിരുന്ന ട്രാന്‍സ്മിറ്ററാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ലക്ഷദ്വീപിലെ കവരത്തി, അഗത്തി, അമിനി, ആന്ത്രോത്ത്, ചെത്‌ലാത്, കടമത്ത്, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നിവിടങ്ങിലെ, ഡിഡി നാഷണല്‍/ പ്രദേശിക സേവനങ്ങള്‍ നടത്തിയിരുന്ന വെരി ലോ പവര്‍ ട്രാന്‍സ്മിറ്ററുകളാണ്, പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
കെല്‍ട്രോണിന്റെ കോഴിക്കോട്, തിരുവനന്തപുരം സെന്ററുകളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍  ടെലിവിഷന്‍  ജേണലിസം ഒരു വര്‍ഷത്തെ  കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത  ബിരുദം. നവംബര്‍ 25 നകം അഡ്മിഷന്‍ എടുക്കണം. പഠനകാലയളവില്‍ വാര്‍ത്താചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം, പ്രിന്റ് മീഡിയ ജേണലിസം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. ഫോണ്‍  8137969292, 9746798082
 റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം നവംബര്‍  14-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും.  പരിശീലനഫീസ് 500രൂപ ( 18 ശതമാനം നികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു  ലഭിക്കുന്നതാണ്.
റബ്ബര്‍ പാലില്‍ നിന്നുള്ള ഉത്പന്ന നിര്‍മ്മാണത്തില്‍ റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം; സാന്ദ്രീകരണം; ലാറ്റക്‌സ് കോമ്പൗണ്‍ണ്‍ണ്ടിങ്; ഉത്പന്നങ്ങളുടെ രൂപകല്‍പന; ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ബാന്‍ഡ്, കൈയുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയിലുള്ള പരിശീലനം നവംബര്‍ 26 മുതല്‍ നവംബര്‍  30 വരെ  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും.
 റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം  പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ചിനുള്ള പരിശീലനം 2018 നവംബര്‍ 8 മുതല്‍ ആരംഭിക്കുന്നു. മുപ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ടാപ്പിങ് കറസംസ്‌കരണപരിശീലന പരിപാടി.യില്‍ സ്വന്തമായി ടാപ്പുചെയ്യാന്‍ ആഗ്രഹിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്കും പങ്കെടുക്കാം. പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ദിനംപ്രതി നൂറുരൂപ കോമ്പന്‍സേഷന്‍ അഥവാ സ്റ്റൈപന്റും നല്‍കും.
കടലിൽ ചൂട് കൂടുന്നത് സമുദ്രജീവികളുടെ വംശനാശത്തിന്  വഴിയൊരുക്കുമെന്ന് സമുദ്ര ശാസത്രജ്ഞർ. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട  ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങിലാണ്  കാലാവസ്ഥാവ്യതിയാനം മത്സോൽപാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമുദ്ര ശാസത്രജ്ഞർ മുന്നറിയിപ്പ് നൽകി. 
കുട്ടികളിലെ ആസ്തമയെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനും    ആസ്തമ തടയാനുള്ള  രീതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ആസ്തമ മാന്വല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പുറത്തിറക്കി. ആസ്തമ യെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കാനും ആസ്തമയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷപ്രദവും ആരോഗ്യകരവുമായ സ്‌കൂള്‍ ജീവിതം നയിക്കാനും ഈ മാന്വല്‍ പ്രയോജനപ്പെടുമെന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.

Pages

Sasikala's picture

Sasikala B