Ms. Parvathy S

Primary tabs

Articles

Jan 82021
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സംസ്ഥാന ഹോള്‍ട്ടികോര്‍പിന്റെയും  ആഭിമുഖ്യത്തില്‍ ജനുവരി 13, 14, 15 തീയ്യതികളിലായി തേനീച്ച കൃഷിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.   പരിശീലനത്തില്‍ സംബന്ധിക്കുവാന്‍
തിരുവനന്തപുരം:  വായ്പാ തിരിച്ചടവിൽ മുടക്കം വന്ന ഉപഭോക്താക്കൾക്കായി സംസ്ഥാന വനിതാ വികസന കോർപറേഷൻ ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വർഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഈ വർഷത്തെ ഉറൂസ് മഹോത്സവം ജനുവരി 15 മുതൽ 25 വരെ നടക്കും. കർശന കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാകണം ആഘോഷങ്ങളെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടി. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയത്.
യുകെയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ തന്നെ ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യം ഗൗരവമായി പരിശോധിച്ചു. ഇന്ത്യന്‍ സാർസ്-കോവ് - 2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം (INSACOG) ലാബ് SARS-CoV-2ന്റെ ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചുള്ള പ്രാരംഭ ഫലങ്ങള്‍ പുറത്തിറക്കി. അതോടൊപ്പം ഗവൺമെൻ്റ് താഴെപ്പറയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
യാത്രകൾ വിനോദത്തിനു മാത്രമല്ല, വിജ്ഞാനത്തിനും കൂടിയാണെന്ന ചിന്താധാര കേരളത്തിൽ വേരോടിയത് ജ്ഞാനപീഠ ജേതാവ് എസ്. കെ. പൊറ്റെക്കാടിൻറെ 'പാതിരാസുര്യൻറെ നാട്ടിൽ' എന്ന യാത്രാവിവരണ ഗ്രന്ഥം 1956-ൽ അച്ചടിക്കപ്പെട്ടതിനു ശേഷമാണ്. ഭൂമിയുടെ വടക്ക് ജനവാസമുളള അവസാനത്തെ രാജ്യമായ ഫിൻ‌ലൻ‌ഡിലെ അദ്ദേഹത്തിൻറെ യാത്രാനുഭവങ്ങളാണ് മലയാളികളെ വിജ്ഞാനം തേടിയുള്ള ലോകസഞ്ചാരങ്ങൾക്ക് പരക്കെ പ്രോത്സാഹിപ്പിച്ചത്.
1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആയിരുന്നു മറഡോണ നൂറ്റാണ്ടിന്റെ ഗോളും ദൈവത്തിന്റെ കൈ ഗോളും നേടി ഇതിഹാസസമാനമായി വളര്‍ന്നത്. ആ ലോകകപ്പ് അര്‍ജന്റീന നേടിയത് മറഡോണയുടെ മാത്രമല്ല, ഫുട്ബോളിന്റെ തന്നെ ചരിത്രത്തിലെ സമാനതകളില്ലാത്ത മു​ഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച്‌ 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോള്‍ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയായിരുന്നു.
രാജ്യത്ത് 43 മൊബൈൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. വിവരസാങ്കേതികവിദ്യ നിയമത്തിലെ 69 A വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ പരമാധികാരം, ഐക്യം. പ്രതിരോധം, സുരക്ഷ, പൊതു ക്രമം എന്നിവയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഈ ആപ്ലിക്കേഷനുകൾക്ക്  നിരോധനം ഏർപ്പെടുത്തിയത്.
റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ അയര്‍ക്കുന്നത്തിനടുത്ത് അമയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ടാപ്പിങ്പരിശീലനകേന്ദ്രത്തിലെ അടുത്ത ബാച്ചിലേക്ക് പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ 2020 നവംബര്‍ 25 ബുധനാഴ്ച രാവിലെ 9 മണിക്ക് പരിശീലനകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്.  പരിശീലനം സൗജന്യമായിരിക്കും. മുപ്പതു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനാര്‍ത്ഥികള്‍ അന്നേ ദിവസം ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് സഹിതം അമയന്നൂരുള്ള പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.
പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള ബഹുനില ഫ്‌ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഡോ. ബി ഡി മാര്‍ഗിലാണ് ഫ്‌ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. 80 വര്‍ഷം പഴക്കമുള്ള എട്ട് ബംഗ്ലാവുകള്‍ പൊളിച്ചാണ് 76 ഫ്‌ളാറ്റുകളാക്കി പുനര്‍നിര്‍മിച്ചത്.  
തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി.  ഇത് ആധികാരിക രേഖയായി കണക്കാക്കാതെ  ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍  അറിയിച്ചു.

Pages

Ms. Parvathy S