Miss iMalayalee Desk

Primary tabs

Articles

Jul 82020
പുസ്തക പരിചയം ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം കെ.വി.മോഹൻകുമാർ ഗ്രന്ഥകാരനെപ്പറ്റി
ചായ കുടിക്കുന്നത് ഒരപരാധമാണോ? ചായ തരുന്ന ഉന്മേഷം എനിക്കിഷ്ടമാണെന്നംഗീകരിക്കുന്നത് മോശമാണോ?  ചായ എന്റെ ഒരു ചാപല്യമാണെന്ന് സമ്മതിക്കുന്നതിൽ നാണിക്കണോ?   അതെ എന്നാണ് പ്രമോദിന്റെ അഭിപ്രായം ..... “മദ്യപാനികളെ പറഞ്ഞിട്ടു കാര്യമുണ്ടോ ,ചായ കുടിച്ചില്ലെങ്കിൽ നിന്റെ കൈ വിറയ്ക്കുമല്ലോ “               എന്ന് പരസ്യമായും രഹസ്യമായും കളിയാക്കി സ്വയം ആസ്വദിച്ചു ചിരിക്കുന്ന ഒരു സ്വഭാവം ആൾക്കുണ്ട് .            എന്തൊക്കെ പറഞ്ഞാലും ചായ ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചതും പ്രമോദ് തന്നെ.
"ഹലോ..മിസ്റ്റർ ലോലനല്ലേ" "അതേ..പറയൂ" "സാർ, ഞങ്ങളുടെ പ്രമുഖ സൂപ്പർമാർക്കറ്റിൽനിന്നു ഇന്നലെ താങ്കൾ സാധനങ്ങൾ വാങ്ങാൻവന്നപ്പോൾ, ഒരു ലക്കിഡ്രോക്കൂപ്പണിൽ താങ്കളുടെ ഫോണ്നമ്പർ എഴുതിയിട്ടത് ഓർക്കുന്നുണ്ടോ..അതു  നോക്കിയാണ് ഞങ്ങൾ വിളിക്കുന്നത്" "ഉവ്വല്ലോ..ആഹാ അതടിച്ചോ!!!! ഒന്നാംസമ്മാനം കാർ അല്ലേ... ടയോട്ടാ പ്രാഡോ?? സംഭവം നല്ല കിടിലൻവണ്ടിയാ, പക്ഷേ ഇപ്പോഴത്തെ കണ്ടീഷനിൽ സ്ഥിരമായി പെട്രോളടിക്കാൻവേണ്ടി വീടുവില്ക്കണം...പിന്നെ കിടപ്പു കാറിനുള്ളിലേക്കാക്കേണ്ടിവരും...ഹഹ!" "അതല്ല സാർ...നിങ്ങൾക്ക്..."
മക്കൾ തന്നെ വാർധക്യകാലത്ത് സംരക്ഷിക്കുമെന്ന് കണ്ണടച്ച് വിശ്വസിച്ച ഈ അമ്മയെ വഴിയിൽ ഉപേക്ഷിച്ച മക്കൾക്ക് എട്ടിന്റെ പണിയുമായി കോടതി. സ്വത്തുവകകൾ കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതെ അമ്മയെ വഴിയാധാരമാക്കിയ സംഭവത്തിൽ കോടതി ഇടപെടൽ. പെരുവയൽ കായലം വാണിയംകോത്ത് കോട്ടായി പത്മിനിയമ്മയ്ക്കാണ് വർഷങ്ങളായുള്ള അലച്ചിലിനു ശേഷം ആശ്വാസമെത്തിയത്. മക്കൾ സംരക്ഷിച്ചുകൊള്ളുമെന്നു കരുതി ആകെയുള്ള സ്വത്ത് മക്കളുടെ പേരിൽ തീറെഴുതിക്കൊടുത്തതോടെയാണ് ഈ അമ്മ വഴിയാധാരമായത്. ഒടുവിൽ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ ഈ ആധാരം റദ്ദാക്കിക്കൊണ്ട് കോഴിക്കോട് സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് ജി പ്രിയങ്ക വെള്ളിയാഴ്ച ഉത്തരവിട്ടു.
നിൻ്റെ മൗനങ്ങളിൽ നിഴലിച്ചത്  ആളിക്കത്തുന്ന ക്രോധമോ അതോ  അടക്കാനാവാത്ത തേങ്ങലുകളോ.! മൂടിക്കെട്ടിയ കാർമേഘമെന്നിൽ തീർക്കുന്ന വികാരവിചാരങ്ങളുടെ വേലിയേറ്റം പോലെ നിൻ്റെയീ ഭാവമാറ്റവുമെന്നിൽ അറിയാതെ ഇരുൾ പരത്തുന്നു...! ആ വാക്കിനായ് കൊതിച്ചു ഒരു നോക്കിനായ് മോഹിച്ചു വ്യർത്ഥമാം  മോഹങ്ങളാൽ ഞാൻ കെട്ടിയുയർത്തിയ സ്വപ്നക്കൂട് നിൻ്റെ മൗനത്തിൻ കാഠിന്യമേറ്റു ഒരു നിമിഷം കൊണ്ടു വെറും വെണ്ണീറായ്..! സ്വപ്ന ഷെമീർ
ഒറ്റയ്ക്കാവുക തന്നെയാണ് നല്ലത്: വിശ്വസമർപ്പിച്ചവർ ഒളിച്ചു കടക്കുകയോ ? മാപ്പു പറഞ്ഞു പോകുകയോ ചെയ്യുമ്പോൾ , പ്രതീക്ഷയുടെ ഒരു മഹാസമുദ്രം തന്നെയാണ് വറ്റിപോകുന്നത് . ആർത്തലച്ചു പെയ്യുന്ന കിനാമഴ പെട്ടെന്നു നിലക്കുന്നതിനേക്കാൾ , ആശകളുടെ ഇളം വെയിൽ പെട്ടെന്നടരുന്നതിനേക്കാൾ ഒറ്റയ്ക്കാവുക തന്നെയാണ് നല്ലത് . കൂടെ ആളുണ്ടെന്ന ഒറ്റ തോന്നൽ മതി ഉളളിലെ നെരിപോടിലേക്ക് ഒരു തുള്ളി കുമ്പിളുമായ് ആ കൈ നീണ്ടുവരുമെന്ന് പ്രതീക്ഷിക്കും .
വെയിൽ തിന്ന് പാതിവെന്ത മിഴിപച്ചയിലെ സ്വപ്നങ്ങളിൽ ജീവിതത്തിന്റെയുപ്പ് തേടി വിരുന്ന് കൂടാനെത്തുന്ന ഒരു കിനാവുണ്ടവൾക്ക്‌ ഒരു പൊട്ടകിനാവ് മാത്രം രമ, കെ
എന്നും രാവിലെ പാടത്തിറങ്ങി നട്ടുനനച്ചു   നടക്കണം . നട്ടു നനച്ച് ഉണ്ടാക്കിയതിൽ നിന്നും വിളവെടുത്ത് കൈനിറച്ചു വരണം . വിഷമില്ലാത്തത് കഴിക്കാനും കഴിപ്പിക്കാനും കഴിയണം. മണ്ണിലേക്ക് മടങ്ങും മുമ്പ് മണ്ണറിയുന്ന മനുഷ്യനാവണം. അതിന്റെ മാനസികവും ശാരീരികവുമായ സുഖമനുഭവിക്കണം.   അനീഷ് പറയറ്റ
മുൾകിരീടമണിഞ്ഞ ക്രിസ്തു ചിലപ്പോൾ നിരങ്ങിയും, മുട്ടുകുത്തിയും വേച്ചു വേച്ചു നടന്നു. മെലിഞ്ഞ ശരീരം കുരിശിന്റെ ഭാരത്താൽ കുന്നോളം കൂനിയിരുന്നു. 'പാപം ചെയ്തവർ' തന്നെ കല്ലുകൾ എറിഞ്ഞു തുടങ്ങി. 'കൈകഴുകാനുള്ള' വെള്ളം പരതുകയായിരുന്നു പീലാത്തോസ്. ജനക്കൂട്ടത്തിനിടയിൽ നിന്ന് മുപ്പത് വെള്ളിക്കാശ് പതിയിരുന്ന് നോക്കിക്കണ്ടു. പുണ്യമേനിയിൽ വീണ് ചാട്ടവാർ തലതല്ലിക്കരഞ്ഞു. കുട്ടികളുടെ ആഘോഷ ഭേരികളിൽ ശബ്ദം അലിഞ്ഞില്ലാതായി. കുഞ്ഞാടുകളുടെ അശ്രുക്കൾ വീണ് മുട്ടോളം നനഞ്ഞു. കണ്ണുകൾ പൊത്തിക്കൊണ്ട്
ചൈനാ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയെ നായക സ്ഥാനത്തേക്ക് നയിച്ച് ജപ്പാന്റെ മിന്നല്‍ നീക്കം. കിഴക്കന്‍ ചൈന കടലിടുക്കിലും പസഫിക് സമുദ്രത്തിലും ചൈനയുടെ അതിക്രമങ്ങള്‍ തടയാന്‍ ഇന്ത്യയുടെ നായകത്വത്തില്‍ ചതുഷ്‌കോണ സംഖ്യമാണ് ജപ്പാന്‍ മുന്‍കൈയ്യെടുത്ത് രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യക്കൊപ്പം അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് പുതിയ ശാക്തിക ചേരിയില്‍ കൈകോര്‍ത്തിരിക്കുന്നത്. ഈ സഖ്യത്തിന് സര്‍വ്വവിധ പിന്തുണയുമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി,ബ്രൂണെ, മലേഷ്യ, തായ്വാന്‍, വിയറ്റ്നാം എന്നിവയുമുണ്ട്.
രാജ്യാന്തരവേദികളിലെ വാക്‌പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന ദക്ഷിണ ചൈന കടലിന്റെ നടുക്ക് യുദ്ധപുറപ്പാട് നടത്തി അമേരിക്കന്‍ പടക്കപ്പലുകള്‍.

Pages

imalayaleedesk's picture

Miss iMalayalee Desk