യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾ ഓഗസ്റ്റില്‍ പുനരാരംഭിക്കും.

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നിർത്തിവെച്ചിരുന്നു യുവേഫ ചാംപ്യൻസ് ലീഗ് മത്സരങ്ങൾ ഓഗസ്റ്റില്‍ പുനരാരംഭിക്കും.ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം യുവേഫയുടെ ഔദ്യോഗിക തീരുമാനമെത്തി. ലീഗ് പുനരാരംഭിക്കുന്നത്  പ്രീക്വാര്‍ട്ടറിലെ ശേഷിക്കുന്ന മത്സരങ്ങളോടെയാവും ലീഗിന്റെ                 ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങളെല്ലാം പോര്‍ച്ചുഗലിലെ ലിസ്ബണിലായിരിക്കും നടക്കുക.  ഈ വര്‍ഷത്തെ  ചാംപ്യൻസ് ലീഗ് ഫൈനലിന് വേദിയൊരുക്കിയിരുന്നത് ഇസ്താംബൂളിലായിരുന്നു. കോവിഡിന്റെ  സാഹചര്യത്തിൽ  മത്സരങ്ങളെല്ലാം ലിസ്ബണിലേക്ക് മാറ്റുകയായിരുന്നു.ഓഗസ്റ്റ് 7, 8 തീയതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക. ഈ മത്സരങ്ങള്‍ എവിടെയായിരിക്കും നടക്കുകയെന്ന കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.ഓഗസ്റ്റ് 12 മുതല്‍ 15 വരെയാകും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ നടക്കുക.ഓഗസ്റ്റ് 18, 19 തീയതികളിലാണ് ലീഗിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. അവസാന പോരാട്ടം ഓഗസ്റ്റ് 23 ന് നടക്കും.

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.

Food & Entertainment