ടൊമാറ്റോ എഗ്ഗ് റൈസ്

ചേരുവകൾ

1. കോഴിമുട്ട - 5 എണ്ണം
2. ബസ്മതി അരി - 1 കിലോ
3. തക്കാളി ( ഒരു കിലോ അരിക്ക് അരകിലോ തക്കാളി )
4. സവാള (വലിയ ഉള്ളി ) - 4 എണ്ണം
5. ഇഞ്ചി : ചെറിയ ഒരു കഷണം
6. വെളുത്തുള്ളി : നാല് കഷണം
7. പെരുജീരകം : ഒരു നുള്ള്
8. പട്ട : ചെറിയ കഷണം
9. ടൊമാറ്റോ പേസ്റ്റ് : 2 ടീസ്പൂണ്‍
10. മാജ്ജി : ഒരു പീസ്‌
11. ഓയില്‍ : ആവിശ്യത്തിന്
12. ഉപ്പു : പാകത്തിന്
13.  മഞ്ഞൾപ്പൊടി : 1 ടീസ്പൂണ്‍
14. മുളകുപൊടി  : 1 ടീസ്പൂണ്‍
15. പച്ചമുളക് : 5 എണ്ണം
16. കാരറ്റ് :  1  എണ്ണം

തയ്യാറാക്കുന്ന വിധം

1. ചെമ്പ് അടുപ്പില്‍ വെച്ചു അതിലേക്കു ഓയില്‍ ഒയിക്കുക .

2. എണ്ണ ചൂടായ ശേഷം അതിലേക്കു ജീരകം ,പട്ട എന്നിവ  ചേർക്കുക .

3. ശേഷം ഉള്ളിയിട്ട് ചുവക്കുന്നത് വരെ വയറ്റുക .

4. പിന്നീട് തക്കാളി  ചേർ  നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കുക .

5. ശേഷം ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി (ഒരല്പം ചതച്ചു ) എന്നിവ ഇതില്‍ ചേർത്ത്  വയറ്റുക .

6. ശേഷം ടൊമാറ്റോ പേസ്റ്റ് ,മാജി ,ഉപ്പ് ,മഞ്ഞൾപ്പൊടി ,മുളകുപൊടി എന്നിവ ചേർത്ത്  വീണ്ടും നന്നായി വയറ്റുക.
7. അരിക്ക് കണക്കാക്കി വെള്ളമോഴിക്കുക ( ഒരു ഗ്ലാസ് അരിക്ക് രണ്ടു ക്ലാസ് വെള്ളം )

8. കഴുകി വൃത്തിയാക്കിയ അരി , വെള്ളം തിളച്ച ശേഷം ഇതിലേക്ക്  ചേർക്കുക .
9. പുഴുങ്ങിയ കോഴിമുട്ട ,ഒന്ന് വരിഞ്ഞ ശേഷം ഇതിലേക്ക് (അരിയില്‍ പൂഴ്ത്തി ) ചേർത്ത്  പാത്രം നല്ലവണ്ണം മൂടി, ചെറു തീയില്‍ അര മണികൂര്‍ വെക്കുക ....

10. ചുരണ്ടിയ കാരറ്റ് ,മല്ലിചെപ്പ് എന്നിവ കൊണ്ട് മുകളില്‍ ഡക്കറേറ്റ് ചെയ്യുക ശേഷം ചൂടോടെ ഉപയോഗിക്കാം ...

 

Recipe of the day

Jan 132021
‌ചേരുവകൾ 1. വൃത്തിയാക്കിയ കല്ലുമ്മേക്കായ - 500 ഗ്രാം 2. തേങ്ങാ തിരുമ്മിയത്‌ - അരക്കപ്പ്‌ 3. മുളകുപൊടി - ഒരു ടേബിൾ സ്പൂൺ