Think it Over !!!

10 Daily Reminders...

10 Daily Reminders...

1. The past cannot be changed.

2. Opinions don't define your reality.

3. Everyone's journey is different.

4. Things always get better with the time.

5. Happiness is found within.

6. Over thinking will  lead to sadness.

7. Positive thoughts create positive things.

8. Smiles are contagious.

9. Kindness is free.

10. You only fail if you quit.

സ്വർണവും കസ്റ്റംസും മസാലയും  വിഷയം അല്ല

ഇന്ത്യയിലും കേരളത്തിലും കള്ളക്കടത്തും. ഒളിഞ്ഞുള്ള കള്ളക്കടത്ത് -മാഫിയ സർക്കാർ ഉന്നതരുമായുള്ള രാത്രി ബന്ധങ്ങളും പുതിയതല്ല. എന്തായാലും അതു കസ്റ്റംസ് സർക്കാർ കാര്യം മുറപോലെ കൊണ്ട് പോകും.
കുറെ നാൾ മീഡിയയിൽ ഓടും . പിന്നെ അതു ഒതുക്കി തീർക്കും. ആളുകൾ മറക്കും. മീഡിയ പുതിയ വാർത്തകളിൽ ജ്യൂസും മസാലയും നോക്കി പോകും.  ഇതു തുടങ്ങിയിട്ട് എത്രയോ കാലമാകുന്നു.  കൂടത്തായി മസാല കഥകൾക്ക് എന്ത്‌ സംഭവിച്ചു എന്ന് ഇപ്പോൾ നാട്ടുകാർക്കും മീഡിയക്കും ഓർമ്മയില്ല.
പക്ഷെ കേരളത്തിലെ സർക്കാരിന് സ്വർണ്ണവും ആയിട്ട് എന്ത്‌ കാര്യം?
അതിനു തെളിവ് ഇല്ല.

ഒരു ചായ പുരാണം

ചായ കുടിക്കുന്നത് ഒരപരാധമാണോ?
ചായ തരുന്ന ഉന്മേഷം എനിക്കിഷ്ടമാണെന്നംഗീകരിക്കുന്നത് മോശമാണോ?
 ചായ എന്റെ ഒരു ചാപല്യമാണെന്ന് സമ്മതിക്കുന്നതിൽ നാണിക്കണോ?
  അതെ എന്നാണ് പ്രമോദിന്റെ അഭിപ്രായം .....
“മദ്യപാനികളെ പറഞ്ഞിട്ടു കാര്യമുണ്ടോ ,ചായ കുടിച്ചില്ലെങ്കിൽ നിന്റെ കൈ വിറയ്ക്കുമല്ലോ “
              എന്ന് പരസ്യമായും രഹസ്യമായും കളിയാക്കി സ്വയം ആസ്വദിച്ചു ചിരിക്കുന്ന ഒരു സ്വഭാവം ആൾക്കുണ്ട് .
           എന്തൊക്കെ പറഞ്ഞാലും ചായ ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചതും പ്രമോദ് തന്നെ.

പൊട്ടനായ ദൈവം

പൊതുവെ ദുഃഖങ്ങളും ദുരിതങ്ങളും ഒരു ഘോഷയാത്ര പോലെ ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ നാം  അറിയാതെ ചോദിച്ചു പോകുന്ന ഒരു കാര്യമാണ് ... എന്താ ദൈവം പൊട്ടനാണോ? അതെ ദൈവം പൊട്ടനാണ്... യാതൊരു പ്രതികരണ ശേഷിയുമില്ലാത്ത വെറും പൊട്ടൻ. പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിൽ ആ ചോദ്യത്തിനു ഏറെ പ്രസക്തിയുണ്ട്.
നാം മനുഷ്യർ പൊതുവെ നമ്മുടെ വേദനകളും പരാജയങ്ങളും മറ്റാരിലെങ്കിലും ആരോപിച്ചു രക്ഷപെടാൻ ശ്രമിക്കുന്നവരാണ്. ഈ ആരോപണങ്ങൾക്ക് ഏറെ പഴക്കമുണ്ട്. ദുഃഖവും വേദനയും പരാജയവും ദൈവത്തിന്റെ എന്റെമേലുള്ള ശ്രദ്ധക്കുറവും. സന്തോഷവും സുഖവും ജയവും എന്റെ മാത്രം മിടുക്കും എന്ന രീതിയിലാണ് നമ്മുടെ സമീപനങ്ങൾ.

നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കണം

എന്റെ മോൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഏതാണ്ട് മൂന്ന് നാല് വയസുകളിൽ ഒക്കെ ഞാൻ അവനെ ഒരാളിന്റെ കൂടെയും പുറത്ത് വിടുമായിരുന്നില്ല. തനിച്ചു പുറത്തേക്ക് വിടാനും ഭയങ്കര പേടിയുണ്ടാരുന്നു. അതിന് കാരണം കുഞ്ഞുങ്ങൾ ആണായാലും പെണ്ണായാലും വീടിനുള്ളിലോ  പുറത്തോ അവർ സുരക്ഷിതർ ആയിരിക്കില്ല എപ്പോൾ വേണമെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെടാം എന്ന അടിയുറച്ച ബോധമായിരുന്നു. അന്നത്തെ വനിതാ മാഗസിനുകളിൽ വരുന്ന ഫീച്ചറുകൾ വായിച്ചും ടീവി കണ്ടുമുള്ള  ബോധ്യങ്ങൾ  മാത്രമായിരുന്നു അത്.

കേരള രാഷ്ട്രീയമെങ്ങോട്ട്?

കേരളത്തിൽ ഇപ്പോൾ ഭരിക്കുന്ന ബാച്ച് 1970 കളിലും 1980 കളുടെ ആദ്യവും വന്ന ബാച്ചാണ്.
അവർ എല്ലാവരും ഇന്ന് എഴുപതുകളിലും എൺപതുകളിലുമാണ്.
കേരളത്തിലെ ദ്വി മുന്നണി രാഷ്ട്രീയ ഫോർമുല 1980 കളുടെ ആദ്യമുണ്ടായ
മോഡൽ. അതിനു നാൽപതു വയസ്സ്
കേരളത്തിൽ പണ്ട് പി എസ് പി എന്നൊരു പാർട്ടി ഉണ്ടായിരുന്നു . അതിനു ഒരു മുഖ്യ മന്ത്രിയും. അതിന്നില്ല.
 1965 കൾ തൊട്ട് കേരളത്തിലെ രാഷ്ട്രീയ കുഴാമറിച്ചിലിൽ നിന്ന് കൊണ്ഗ്രെസ്സ് പിളർന്നുണ്ടായ കേരള കൊണ്ഗ്രെസ്സ് എൺപതുകളിൽ വ്യക്തികേന്ദ്രീകൃത പ്രെഷർ ഗ്രൂപ്പ്‌ രാഷ്ട്രീയ നെറ്റ് വർക്കായി വർത്തിച്ചു അധികാര വ്യവഹാരത്തിന്റ ഭാഗമായി .

ഓരോ കുട്ടിയും ജീനിയസാണ്

ലോകത്തെ  മാറ്റിമറിച്ച ഏതു കണ്ടുപിടുത്തങ്ങളോ, സംരഭങ്ങളോ എടുത്തുനോക്കിയാലും അതിനെല്ലാം പിന്നിൽ  അമേരിക്കക്കാരാണെന്നുള്ളത്    വളരെ അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ

ഒരു മാസം ഇന്ത്യൻ റുപ്പീസ് അറുപതിനായിരത്തിനടുത്താണ് എൻ്റെ ശമ്പളത്തിൽ നിന്ന് ഹെൽത്ത് ഇൻഷൂറൻസിലേക്ക് പിടിക്കുന്നത്... സ്റ്റൈലാക്കാൻ പറയുന്നതല്ല...ഇഷ്ടത്തിന് കൊടുക്കുന്നതുമല്ല .. ജീവിതം സുരക്ഷിതമാക്കാൻ ആരോഗ്യം പരിരക്ഷിക്കാൻ അമേരിക്കയിൽ വേറെ മാർഗ്ഗങ്ങൾ ഇടത്തരക്കാരായ എന്നെ പോലെ ഉള്ളവർക്കില്ല... പതിനഞ്ച് വർഷമായി ഞാൻ അമേരിക്കയിൽ എത്തിയിട്ട് ... ഹെൽത്ത് ഇൻഷൂറൻസ് പോളിസിക്ക് മാത്രമായി ഞാൻ അടച്ച പൈസ എടുത്ത് വെച്ചിരുന്നു എങ്കിൽ ബാങ്കിൽ വലിയ സമ്പാദ്യമായോ ലോക്കറിൽ സ്വർണ്ണാഭരണങ്ങളായോ നാട്ടിൽ ഭൂമിയായോ എനിക്ക് അതിനെ മാറ്റാമായിരുന്നു... ചെയ്തില്ല...

Decline in Arctic sea ice does not sound good for the environment, warns NCPOR.

The National Centre of Polar and Ocean Research(NCPOR) has found a dramatic decline in the Arctic sea ice due to global warming.The decline of sea ice has led to localized increase in evaporation, air humidity, cloud cover, and rainfall. Arctic sea ice is a sensitive indicator of climate change and has strong retaliatory effects on other components of the climate lsystem.

Be Positive...Life Thoughts...

There was an old man in a village. He was selling flowers in nearby town. When the sun is hot, the flower will wither, no one will buy the faded flowers and he will go back home with those flowers. One day a shopkeeper asked him, "No one buys the wrecked flowers, then why you are carrying it to your home?".  With a sweet smile he replied, "The faded flowers are the most profitable to me are rather than the sold flowers. Flowers neglected by withering gives seed of a hundreds of plants. You can get thousands of flowers from it".

കേറിവാടാ മക്കളേ, പക്ഷെ സ്വന്തം വിമാനത്തിലായിരിക്കണമെന്ന് മാത്രം.

കേറിവാടാ മക്കളേ, പക്ഷെ സ്വന്തം വിമാനത്തിലായിരിക്കണമെന്ന് മാത്രം.

മുമ്പ്‌ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താനാഗ്രഹിച്ചവരോട് കേരള സർക്കാർ പറഞ്ഞത് സ്വന്തം കാറിൽ അല്ലെങ്കിൽ ടാക്സിയിൽ മാത്രം എത്തിയാൽ മതിയെന്നാണ്. അതെ ഡയലോഗ് തന്നെയാണ് ഇന്നലെ വിദേശത്തെ പ്രവാസികളോടും മുഖ്യമന്ത്രി വളരെ നിഷ്കളങ്കമായ വാക്കുകളിൽ പറഞ്ഞത്.

കോവിഡ് രോഗികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, അവരിവിടെ വന്നാൽ ചികിത്സയും ഞങ്ങൾ ഉറപ്പാക്കും, പക്ഷെ അവർ പ്രത്യേകവിമാനത്തിൽ വരണമെന്ന് മാത്രം. ജനങ്ങളെപ്പറ്റിക്കാൻ എത്ര നിഷ്കളങ്കമായാണത് പറഞ്ഞത്.

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

കൃത്യമായ ഇടവേളകളിൽ, ഗ്രാമത്തിൽ നായാടിയും, കൊടുങ്ങല്ലൂർ കോമരവും, ചോപ്പനും, ദാമോരനും, സുബ്ബയ്യയും , പുള്ളുവനും വന്നു പോയി. ജന്മിഗൃഹങ്ങളിലെ പിറന്നാളുകൾ കൃത്യമായി ഓർത്തെത്തുന്ന നായാടി അന്നത്തെ വിസ്മയമായിരുന്നു . ഏകാദശിയും ഷഷ്ഠിയും വാവും പ്രദോഷവും കണക്ക് കൂട്ടി പറയാനുള്ള അറിവ്  നായാടിക്കുണ്ടായിരുന്നു .മുളനാരു കൊണ്ടുള്ള മനോഹരമായ ഉറിയും കൊണ്ടായിരുന്നു നായാടിയുടെ വരവ്.

'' ഒരിടി ധർമ്മം തര്യോ .... "

പണമില്ലാത്തവൻ പിണം ആവരുത്

ഗൾഫ് രാജ്യങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവാൻ തയ്യാറാവുന്നത് ജോലി നഷ്ടപ്പെട്ടവരും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവരുമാണ് ,അവരെ നാട്ടിലെത്താൻ സഹായിക്കേണ്ടത് മാതൃരാജ്യമാണ്...

ഒരു പാട് മുറവിളികൾക്ക് ശേഷമാണ് വന്ദേ ഭാരത് വിമാനങ്ങൾ യാത്ര ആരംഭിച്ചത്. വളരെ പരിമിതമായ രീതിയിലായിരുന്നു അതിന്റെ നടത്തിപ്പ്. ഗർഭിണികൾ, രോഗികൾ പ്രായമായവർ എന്നിവർക്കായിരുന്നു മുൻഗണന.

മറ്റ് രാജ്യാന്തര സർവ്വിസുകൾ നടത്താൻ പറ്റാത്ത രീതിയിൽ ലോക് ഡൗണിലായിരുന്നു രാജ്യങ്ങൾ.
ഇന്നിപ്പോൾ ലോക് ഡൗൺ ഇളവുകളിലൂടെയാണ് രാജ്യങ്ങൾ നീങ്ങുന്നത്.

Child labour as a global issue...!

On the World Day against Child Labour on June 12, 2020 the Ministry of Labour and Employment (MoLE) and the V.V. Giri National Labour Institute (VVGNLI) in collaboration with the International Labour Organization (ILO), New Delhi organized a National Stakeholder Webinar on "COVID-19: Protect Children From Child Labour, Now More Than Ever". This World Day against Child Labour in 2020 focuses on the impact of COVID-19 crisis on child labour.

കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി

കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി ആണ്. അതിനെ കുറിച്ച് എഴുതുന്നത് സൂക്ഷിച്ചു വേണം എന്നാണ് എനിയ്ക്ക് മനസ്സിൽ ആയത്.
ഐ എം എ സർക്കാരിനോട് പറയുന്നു ദേവാലയങ്ങൾ തുറക്കരുത് എന്ന് .
സർക്കാർ അത് തള്ളി ക്കളയുന്നു.
എന്നിട്ട് ദേവാലയങ്ങളോട് പറയുന്നു തുറന്നു കൊള്ളുക. പക്ഷേ നിബന്ധനകൾ ഉണ്ട്.
ദേവാലയം വക്താക്കൾ പറയുന്നു ഞങ്ങൾ തുറക്കുന്നില്ല എന്ന്.
അത് തന്നെ അല്ലേ ഐ എം എ പറഞ്ഞത്.
ഇടയ്ക്ക് നിന്ന് പിന്നെ എന്ത് കൊണ്ടു സർക്കാർ അതും കമ്മ്യൂണിസ്റ്റ്, അങ്ങനെ പറഞ്ഞു. ?
പക്ഷേ,
ബ്രാൽ മീൻ വഴുതിപ്പോകും പോലെ ഒരു ഫീൽ.

സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല

ഒരു ലക്ഷത്തിൽ അധികം മരണ സംഖ്യ കടന്ന അമേരിക്കയിലെ മൊത്തം മരണങ്ങളിൽ ഏതാണ്ട് മുപ്പത്തി അഞ്ചായിരം മരണങ്ങൾ നഴ്സിങ്ങ് ഹോമുകളിൽ മാത്രമായി നടന്നതാണ്... ഈ വാർത്ത എന്നെ ഞെട്ടിച്ചില്ല എന്ന് മാത്രമല്ല കൊറോണ മരണങ്ങൾ കേട്ട് തുടങ്ങുന്ന സമയത്ത് തന്നെ അമേരിക്കയിലെ നഴ്സിങ്ങ് ഹോമുകളിലെ വൃദ്ധ ജനങ്ങൾക്ക് കൊറോണ പിടിപെട്ടാൽ അതൊരു വൻ ദുരന്തത്തിലേക്ക് വഴി മാറാൻ സാധ്യത വളരെയധികമാണെന്ന് എൻ്റെ മനസ്സ് അന്നേ പറഞ്ഞിരുന്നു....

അടുത്ത ലോക്ക് ഡൗണിന് തയ്യാറെടുക്കുമ്പോൾ

മാർച്ച് ഇരുപത്തി നാലിനാണല്ലോ ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. നാളെ ജൂൺ എട്ടാം തീയതി ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ വരികയാണല്ലോ. അന്താരാഷ്ട്ര വിമാനയാത്ര ഒഴിച്ച് മറ്റുള്ള മിക്കവാറും കാര്യങ്ങൾ ഒക്കെ ഇപ്പോൾ അനുവദിച്ചു തുടങ്ങി. നാളെ ആരാധനാലയങ്ങൾ, മാളുകൾ, റസ്റ്റോറന്റുകൾ ഒക്കെ തുറക്കുകയാണ്.

Virtual celebrations of the World Environment Day with focus on Urban Forest.

World Environment Day (WED) is celebrated on 5th June every year. This year’s theme is ‘Biodiversity’. In view of the prevalent situation due to COVID-19 pandemic the ministry will be holding virtual celebrations of World Environment Day on this year’s theme with focus on Nagar Van (Urban Forests). Shri Prakash Javadekar, Union Minister for Environment, Forest and Climate Change, will grace the occasion as Chief Guest. 

ഒടുവിൽ ആയിരുന്നില്ല ഉണ്ണിയേട്ടൻ!

"ഉണ്ണിയേട്ടനെ അറിയില്ല്യേ?" ജയറാം എന്നോടു ചോദിച്ചു.

'മേലേപറമ്പിൽ ആൺവീടി'ൻറെ ഷൂട്ട് നടക്കുന്നിടത്തേക്ക് ചേർത്തലയിലെ കാർത്ത്യായനി ഹോട്ടലിൽനിന്നും ഞങ്ങൾ പോകുകയായിരുന്നു. ഒടുവിൽ ഉണ്ണികൃഷ്ണൻറെ അപ്പുറവും ഇപ്പുറവുമായി ജയറാമും ഞാനും കാറിൻറെ പിൻസീറ്റിൽ ഇരിക്കുന്നുണ്ട്!

"ഉണ്ണിയേട്ടൻ വിജയുടെ നാട്ടുകാരനാണ്...," അൽപം മുന്നോട്ടു കുനിഞ്ഞ് മേലേപറമ്പിലെ നായകൻ, ഹരികൃഷ്ണൻ പറഞ്ഞു.

"ഉണ്ണിയേട്ടൻറെ വീട് എവിടെയാണ്?" ഞാൻ ഉണ്ണിയേട്ടനോടു ചോദിച്ചു.

"വടക്കാഞ്ചേരിയിലെ എങ്കക്കാട്," ഉണ്ണിയേട്ടൻറെ മറുപടി.

"ഭരതേട്ടൻറെ ആ പ്രദേശത്താണോ?" ഞാൻ ഉണ്ണിയേട്ടനോട്.

അരിയെത്ര എന്ന ചോദ്യത്തിന്  പയറഞ്ഞാഴി എന്നാണോ മറുപടി?

കൊറോണ, പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള ഒളിച്ചു വയ്ക്കപ്പെട്ട അന്തരം എടുത്ത് പുറത്തിട്ടു. ഇത്രയും കാലം അതവിടെ ഉണ്ടായിരുന്നു, പകൽ പോലെ വ്യക്തം ആയിരുന്നു,

എങ്കിലും അത് ചർച്ചയിൽ വന്നില്ല.
ആർക്കും ചർച്ച ചെയ്യാൻ താല്പര്യമില്ലാത്ത വിഷയങ്ങൾ ചിലതുണ്ട്.

അതിലൊന്ന് ആണ് ഇന്ത്യ എങ്ങനെ ഇത്രയും ദരിദ്രരുടെ രാജ്യം ആയി എന്നത്.
രണ്ട് തട്ടിൽ ആയി രണ്ട് തരം പൗരന്മാർ എങ്ങനെ ഉണ്ടായി?

ഇപ്പോൾ, കാശും സ്വന്തം വാഹനവും ഉള്ളവർക്ക് ലോക്ക് ഡൗൺ അത്ര കാര്യമായ പ്രശ്നം ഉണ്ടാക്കുന്നില്ല.

ആ പെണ്ണുങ്ങൾ, അവരെ ആരറിയുന്നു?

കൊറോണ ദിവസങ്ങളിൽ ഇടയ്ക്ക് ഞാൻ ഓർക്കുന്ന ഒരു മുഖമുണ്ട്, പല ജീവിതങ്ങളുണ്ട്... 

ഞാൻ അങ്ങോട്ട് വന്നു മിണ്ടിയാൽ , സാറിന് ബുദ്ധിമുട്ടായാലോ ,അതാ മാറി നിന്നത്.. 

ബസ് കേറാനായി കൊല്ലത്തു നിൽകുമ്പോൾ കണ്ട പരിചയം ഉള്ള  ഒരുവളെ നോക്കി ഞാൻ ചിരിച്ചു.. 

ഉടനെ തന്നെ  അടുത്തേയ്ക്ക് അവൾ എത്തി.. 

അവർ,, ഒരു ലൈംഗിക തൊഴിലാളി ആണ്..

തെരുവിൽ ശരീരം വിൽക്കുന്നവർ.. 

അനേകം , സ്ത്രീകൾ നമ്മുക്കിടയിൽ ഇങ്ങനെ ഉണ്ട്..

എല്ലാവര്ക്കും അറിയാം അത്..

അർദ്ധ രാത്രിയുടെ മറവിൽ , പുന്നാരിക്കുന്നവർ , പകൽ വെളിച്ചത്തിൽ കാർക്കിച്ചു തുപ്പിയാലും ആ സ്‌ത്രീകൾക്കതു പുത്തരി അല്ല..

നളോദയം

നളോദയം മഹാകാവ്യം

കവി വിദ്വാൻ പി ജി നായർ. ഈയൊരു കവിയെ അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല എന്നു വിചാരിക്കുന്നു.   മഹാകാവ്യം രചിച്ചവർ മഹാകവികൾ ആകുമ്പോൾ അദ്ദേഹവും ഒരു മഹാകവിയാണ്. 1905 ഇൽ എറണാകുളം ജില്ലയിൽ കൊടുവഴങ്ങായിൽ ജനിച്ച് 1976 ലാണ് അദ്ദേഹം അന്തരിക്കുന്നത്. മദിരാശി സർവ്വകലാശാലയിൽനിന്ന് വിദ്വാൻ പരീക്ഷ കരസ്ഥമാക്കിയ വിദ്വാൻ പി ജി നായർ സംസ്‌കൃതത്തിലും മലയാളത്തിലും അസാമാന്യ പാണ്ഡിത്യമുണ്ടായിരുന്ന കവിയും അദ്ധ്യാപകനുമായിരുന്നു . 

Pages

Subscribe to RSS - Think it Over !!!