തേന്‍ വിളവെടുപ്പിനെക്കുറിച്ചറിയാന്‍ കോള്‍ സെന്ററില്‍  വിളിക്കാം

റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളില്‍നിന്നുള്ള തേന്‍ വിളവെടുപ്പു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് മീനച്ചില്‍ പാലാക്കാട് റബ്ബറുത്പാദകസംഘത്തിലെ അംഗവും റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്‌സിലെ പരിശീലകനുമായ ബിജു ജോസഫ് 2019 ഡിസംബര്‍ 04 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍ സെന്റര്‍ നമ്പര്‍ 0481-2576622.

റബ്ബര്‍ബോര്‍ഡ്  കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.

 

Fashion

Jan 142020
The coming of age is a time of great change in youth fashion concepts. Sustainable, Minimalism, Comfortable ... these are the heroes of the wardrobe.

Entertainment

Jan 202020
"ചില ജന്മങ്ങളുണ്ട്- പൂമൊട്ട് പോലെ വിടർന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്ന് അറിയില്ല.