പവിഴപ്പുറ്റുകളുടെ സംരക്ഷണം ;    അന്താരാഷ്ട്ര സമ്മേളനം ലക്ഷദ്വീപില്‍ ഇന്ന് ആരംഭിക്കും

പവിഴപ്പുറ്റുകളുടെ സംരക്ഷണം ;    അന്താരാഷ്ട്ര സമ്മേളനം ലക്ഷദ്വീപില്‍ ഇന്ന് ആരംഭിക്കും

 പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം- സ്റ്റാപ്‌കോര്‍ 2018,  ലക്ഷദ്വീപില്‍ ഇന്ന് (22.10.2018) ആരംഭിക്കും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഒക്‌ടോബര്‍ 22 മുതല്‍ 24 വരെ ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിലാണ് സ്റ്റാപ്‌കോര്‍ 2018 നടക്കുക. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെ ലക്ഷദ്വീപ്  കാലാവസ്ഥാ, വനം വകുപ്പാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

Pages

Subscribe to RSS - പവിഴപ്പുറ്റുകളുടെ സംരക്ഷണം ;    അന്താരാഷ്ട്ര സമ്മേളനം ലക്ഷദ്വീപില്‍ ഇന്ന് ആരംഭിക്കും