കാലാവസ്ഥ വ്യതിയാനം:ഗവേഷകർക്ക് അറിവ് പകരാൻ വിന്റർ സ്‌കൂൾ വരുന്നു

കാലാവസ്ഥ വ്യതിയാനം:ഗവേഷകർക്ക് അറിവ് പകരാൻ വിന്റർ സ്‌കൂൾ വരുന്നു

കൊച്ചി: കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിന്റർ സ്‌കൂൾ സംഘടിപ്പിക്കുന്നു. നവംബർ 8 മുതൽ 29 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന വിന്റർ സ്‌കൂളിൽ കാലാവസ്ഥ വ്യതിയാനം കടലിന്റെ ആവാസവ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും ഏതുരീതിയിലാണ് ബാധിക്കുന്നതെന്നതാണ് പ്രധാന ചർച്ചാവിഷയം.  സംസ്ഥാനത്ത് ഈയിടെയുണ്ടായ പ്രളയവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചു വരുന്ന പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന വാദങ്ങൾക്കിടയിൽ വിന്റർ സ്കൂളിലെ സംവാദങ്ങൾക്ക് പ്രാധാന്യമേറും.

Pages

Subscribe to RSS - കാലാവസ്ഥ വ്യതിയാനം:ഗവേഷകർക്ക് അറിവ് പകരാൻ വിന്റർ സ്‌കൂൾ വരുന്നു