മികച്ച ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2020ലെ 'സുഭാഷ് ചന്ദ്രബോസ് ആപ്ദ  പ്രബന്ധന്‍ പുരസ്‌കാര'ത്തിന് കേന്ദ്ര ഗവണ്‍മെന്റ് നാമനിര്‍ദ്ദേശം ക്ഷണിച്ചു

 ന്യൂഡൽഹി : മികച്ച ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2020 ലെ സുഭാഷ് ചന്ദ്ര ബോസ്  ആപ്ദ പ്രബന്ധന്‍  പുരസ്‌കാരത്തിന് കേന്ദ്ര ഗവണ്‍മെന്റ് സര്‍ക്കാര്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എല്ലാ വര്‍ഷവും ജനുവരി 23  ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  ജന്മദിനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയ്ക്ക് നാമ നിര്‍ദേശം സമര്‍പ്പിക്കാം. ഇതിനായി 2020 ഓഗസ്റ്റ് 31 വരെ എന്ന www.dmawards.ndma.gov.in  എന്ന  വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.  സര്‍ട്ടിഫിക്കറ്റും വ്യക്തികള്‍ക്ക് 5 ലക്ഷം രൂപയും സ്ഥാപനത്തിന് 51 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.  വ്യക്തികള്‍ക്ക്  സ്വയം നാമനിര്‍ദ്ദേശം നല്‍കുന്നതിനൊപ്പം മറ്റു വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്‌കാരത്തിനായി നിര്‍ദ്ദേശിക്കാവുന്നതാണ്.  ദുരന്തനിവാരണം,  പ്രതിരോധo, മുന്നൊരുക്കo,  രക്ഷാപ്രവര്‍ത്തനം, സമാശ്വാസ പ്രവര്‍ത്തനങ്ങള്‍,  പുനരധിവാസം,  ഗവേഷണം, മുന്നറിയിപ്പ് സംവിധാനത്തിലെ  നൂതനാശയങ്ങള്‍ എന്നീ മേഖലയുമായി  ബന്ധപ്പെട്ട പ്രവര്‍ത്തി പരിചയമാണ് പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത.
ദുരന്തങ്ങള്‍ സമൂഹത്തില്‍ നിരവധി ജീവനും ജീവിതോ പാധിയും വസ്തുവകകളും നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ട്. അനുകമ്പയോടെയും  സേവന സന്നദ്ധരായും   നിരവധിപേരാണ് ദുരന്ത പ്രദേശത്ത് പുനരധിവാസ,  രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റിനെ  സഹായിക്കുന്നതിന് പൗര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വിവിധ മേഖലകളിലെ ജനങ്ങള്‍,  അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍,  എന്നിവരും  എത്താറുണ്ട്.  ഭാവിയില്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള  നിശബ്ദ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെട്ടിരിക്കുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ ദുരന്തങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുക സമൂഹത്തിന്റെ കൂടി ആവശ്യമാണ്. ഈ ലക്ഷ്യത്തോടെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ