Stories

Short Stories 

Language: 
English

ഇനിയൊഴുകട്ടെ, അളകനന്ദ

നെഞ്ചുപൊട്ടുന്ന വേദനയോടെ ഒരിക്കല്‍ അവന്‍ അവളോട് പറഞ്ഞു....

''എല്ലാവരും കൂടെ ചേര്‍ന്ന് , നിന്നെ നന്ദിതയാക്കാനുള്ള ശ്രമത്തിലാണ് ....ആരുമറിയാതെ നന്ദിതയുടെ കഴുത്തില്‍ താലിചാര്‍ത്തിയ ആ മനുഷ്യനായ് എന്നെ ചിത്രീകരിക്കാനും...!''

അതു കേട്ട് , അവള്‍ പൊട്ടിച്ചിരിച്ചു...

മനുഷ്യ ബന്ധങ്ങളുടെ  രീതിശാസ്ത്രം

അയാൾ നടന്നും ഓടിയും കിതച്ചും എന്നെ ലക്ഷ്യമാക്കി കുന്നു കയറി വരുന്നത് കാണാൻ മനസ്സിനൊരു സുഖമുണ്ടായിരുന്നു. എന്റെ കണ്ണുകൾ കുറേ നേരമായി തിരഞ്ഞുകൊണ്ടിരുന്നതും അയാളെത്തന്നെയാണ്.
മെഹബൂബ് അണച്ചുകൊണ്ടാണ് താൻ ലേറ്റ് ആയി എന്ന ക്ഷമാപണത്തോടെ എന്റടുത്തെത്തിയത്.
തിരിച്ചുപോകാനുള്ള ദിവസമായിരുന്നതുകൊണ്ട് ഞാനും സമയബോധത്തിന്റെ കുടുക്കിലായിരുന്നു.
പുസ്തകങ്ങളെല്ലാം തിരിച്ചേൽപ്പിക്കുമ്പോൾ അയാളുടെ മുഖത്തെ വല്ലായ്മ ഞാൻ തിരിച്ചറിഞ്ഞിരുന്നു. അത് കണ്ടിട്ടു തന്നെയാണ് ഞാനപ്പോഴങ്ങനെ പറഞ്ഞത്.
"ഞങ്ങളുടെ കല്യാണങ്ങളിൽ പള്ളീലച്ചൻ വിവാഹം ആശീർവദിച്ചശേഷം ഒരു അനുഗ്രഹം തരും.....''

നടന്നുതീർത്ത സഞ്ചാരസാഹിത്യജീവിതം

മനുഷ്യൻ ആദ്യമായി എവറസ്റ്റ് കീഴടക്കുമ്പോൾ എഡ്‌മണ്ട് ഹിലരിക്കും ടെൻസിങ്ങിനുമൊപ്പം അതു റിപ്പോർട്ട് ചെയ്യാൻ ജെയിംസ് മോറിസും ഉണ്ടായിരുന്നു. വരാനിരിക്കുന്ന എത്രയോ അധികം യാത്രകളുടെ പ്രാരംഭം ആയിരുന്നിരിക്കണം അത്. തിരിച്ചിറങ്ങി ലോകത്തോട് മനുഷ്യന്റെ കാൽപ്പാദങ്ങൾ നിർവഹിച്ച മറ്റൊരു ഉയരത്തെ ബ്രേക്ക് ചെയ്ത ജെയിംസ് അവിടുന്നങ്ങോട്ട് സഞ്ചാരങ്ങളുടെ നിത്യകാമുകനായി. ലോകമെമ്പാടുമുള്ള നഗരങ്ങളെ പേനകൊണ്ട് കീഴടക്കി, അവർക്കു ആത്മകഥയെഴുതി. അൻപതോളം സഞ്ചാരകൃതികളാണ് മോറിസ് എഴുതിത്തീർത്തത്. പകരം വയ്ക്കാനില്ലാത്ത ക്ലാസ്സിക്കുകളായ അവയുടെ അച്ചടി ഇപ്പോഴും തുടരുകയാണ്.

മരണത്തിൻ്റെ മധുരമൂറുന്ന കാപ്പി

നോവൽ ( ഭാഗം-11 )

ഹോൺ മുഴങ്ങിയത് എന്നെയുദ്ദേശിച്ചാണെന്ന് മനസ്സിലായ ഞാൻ അത്ഭുതത്തോടെയാണ് ബൈക്ക് വഴിയുടെ ഓരംചേർത്ത് നിർത്തിയത്.  നിഴൽമൂടിയ ആ വഴി പതിവുപോലെ വിജനമായിരുന്നു. ബുള്ളറ്റ് എന്നെക്കടന്ന് വഴിവക്കിൽ തൊട്ടുമുന്നിലായി നിർത്തപ്പെട്ടു. അയാൾ തൻ്റെ ഭാരപ്പെട്ട ശരീരം അതിൽനിന്നും ബദ്ധപ്പെട്ട് വലിച്ചിറക്കുന്നത് ഞാ
നൊരിക്കൽക്കൂടിക്കണ്ടു.

പ്രിയേ, നീയെന്ന വാസന

നോവലൈറ്റ്  - 3

'പ്രണയത്തിന്റെ കുപ്പായമാണ് സുഗന്ധം'
പാടമാകെ ചോളം കതിരേന്തി നില്പാണ്. അതിന്റെ മഞ്ഞപ്പിലേക്ക് നിലാവ് ഇത്തിരികൂടി നെയ്യൊഴിച്ചു.
ഈ രാവ് ഇത്രമേൽ സുന്ദരമായതെങ്ങിനേയെന്ന് ലിഗ്രേ ആലോചിച്ചു. പ്രണയം സർവ്വതിലേക്കും മനോഹാരിത കോരിയൊഴിക്കുന്നു. ഏതു വിരലുകളേയും അത് തൂവലുകളാക്കുന്നു. പൂക്കളെ പാരിതോഷികങ്ങളാക്കുന്നു. കടലുകാൺകെ അതിനെ കോരിവരക്കാൻ മോഹിപ്പിക്കുന്നു. കണ്ണടച്ചിരുന്നുകൊണ്ട് ഇരട്ടട്ടിക്കറ്റിൽ അവർ ഭൂമി ചുറ്റുന്നു.

ഓർമ്മകളിലെ ഉമ്മകൾ

നമുക്ക് ഉമ്മകളെ കുറിച്ച് സംസാരിച്ചാലോ?
ഭൂമിയിൽ ഇത്രയും മനോഹരമായി സംഭവിക്കുന്ന കാര്യം വേറെ ഏതുണ്ട്?
എൻ്റെ ആദ്യത്തെ ഉമ്മക്ക് അമ്മയുടെ മണമാണ്... ആദ്യത്തെ ഉമ്മ എന്നു പറയുമ്പോൾ തലച്ചോറ് ഫോട്ടം പിടിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തേത് എന്ന് ചേർത്ത് വായിക്കണം.
ചേറൂർ പള്ളിമൂലയിൽ നിന്നും ഒരു കുടക്കീഴിൽ വരുന്ന ഞാനും അമ്മയും... എൻ്റെ കയ്യിലെ പഞ്ചസാര ബിസ്ക്കറ്റിൻ്റെ മധുരത്തിനൊപ്പം അമ്മ തന്ന ഉമ്മ..... അന്ന് അമ്മയെക്കാണാൻ എന്ത് ഭംഗിയായിരുന്നെന്നന്നോ.... ആ ഉമ്മക്കും.

പ്രിയേ, നീയെന്ന വാസന

നോവലൈറ്റ്  -2

ലിഗ്രേ ചെറുനാണത്താൽ നാല്പാമരത്തിരിപോലെ സ്വയം വാസനിച്ചു. "എന്താണവളുടെ പേര്? മുത്തച്ഛൻ ചോദിച്ചു. അയാൾ പറഞ്ഞു:
"മെലീസ, വാസനിക്കുമ്പോൾ ഒരാൾ തനിക്കു കിട്ടിയ പ്രഥമ ചുംബനമോർമ്മിക്കുംവിധം വശ്യമായൊരു സുഗന്ധ തൈലമാണ് അവൾക്ക് ആവശ്യം."
"മിടുക്കിതന്നെ അവൾ." മുത്തച്ഛൻ പൊട്ടിച്ചിരിച്ചു. പിന്നെ ചോളം വിളഞ്ഞു ശിരസ്സു കുനിച്ചുനില്ക്കുന്ന പാടത്തേക്കിറങ്ങി ഇരുകൈകളും വശങ്ങളിലേക്ക് വിരിച്ച് മുഖം ആകാശത്തേക്കുയർത്തി കണ്ണുകൾപൂട്ടി സാവധാനം നടന്നു. പാടവരമ്പിൽനിന്നു കാണുമ്പോൾ അതൊരു കൂറ്റൻ പറവയാണെന്നവിധം ലിഗ്രേയിൽ ആ ദൃശ്യം അടയാളപ്പെട്ടു.
"കണ്ണടക്കൂ..."

ബോൺ ടു ഫ്ലൈ

"രണ്ടുവർഷത്തോളമായി 'ബോൺ ടു ഫ്ലൈ' എന്റെ മേശപ്പുറത്തിരിക്കുന്നു... വായന മാറ്റിവച്ചതെന്തെന്നറിയില്ല. ഇപ്പോഴാണെടുത്തത്. 21 -ാം വയസ്സിൽ മിഗ് 21 പറത്തിയിരുന്ന ഇന്ത്യൻ വ്യോമസേനയിൽ മികച്ച വ്യോമാഭ്യാസിയുടെ ബാഡ്ജ് ലഭിച്ച പൈലറ്റ്,എന്നാൽ രണ്ടു വർഷത്തിനകം പറക്കൽ കഴിഞ്ഞുള്ള മടക്കയാത്രയിൽ ബൈക്ക് അപകടത്തിൽ കഴുത്തിനു താഴേക്ക് ചലനരഹിതമായ (ക്വാഡ്റിപ്ലീജിക് ) എം.പി. അനിലിന്റെ പ്രോജ്വല ജീവിത കഥ അദ്ദേഹത്തിന്റെ സുഹൃത്തും എയർഫോഴ്സ് ബാച്ച് മെയ്റ്റുമായ നിതിഷ് സാഥെ പറയുകയാണ്; ഫ്ലാഷ് ബാക് (Flashback) മുതൽ സോറിങ് എഗൻ(Soaring again) വരെ യുള്ള താളുകളിൽ.

പ്രണയമിനാരം

യമുനാ തീരത്തെ മുഗൾ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലെ അടഞ്ഞുകിടന്ന ആ മുറിയിൽ നിന്നുപുറത്തിറങ്ങാനാവാതെ അപ്പോൾ ചുറ്റിത്തിരിഞ്ഞത്
മഹാഭാരതത്തിൽ കൃഷ്ണദ്വൈപായനനെ ഉത്തരം മുട്ടിച്ച അംബയുടെ അതേ ചോദ്യം തന്നെയായിരുന്നു.

പത്മിനിയുടെ കയ്യിലപ്പോൾ വിടർത്തി വച്ച ഒരു നോവലുണ്ടായിരുന്നു.
അംബ വ്യാസമുനിയോടു ചോദിച്ച, ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ചുള്ള സംവാദം വിവരിക്കുന്ന മലയാളനോവൽ * .

"ഇന്നലത്തെ മഴ" വായിക്കുമ്പോൾ

വിധിയുടെ കൈകളിൽ ഞെരിഞ്ഞമരാൻ  വിധിക്കപ്പെട്ട പാവം മനുഷ്യരുടെ കഥ പറയുന്ന നോവലാണ് എൻ മോഹനന്റെ
"ഇന്നലത്തെ മഴ".

പറയിപെറ്റ പന്തിരുകുലചരിതത്തിൻറെ അതിമനോഹരമായ പുനരാഖ്യാനമാണിത്.  ഈ നോവലിന്   1998ലെ.. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
 എൻ. മോഹനന്റെ  രണ്ടാമത്തേതും അവസാനത്തേതുമായ  ഈ നോവൽ അതിൻ്റെ ആഖ്യാനരീതി കൊണ്ടും  ഭാഷാസവിശേഷതകൾ കൊണ്ടും വേറിട്ടു നിൽക്കുന്നു..

കാലങ്ങളായി കേരളീയമനസ്സുകളിൽ വേരുറച്ചുകഴിഞ്ഞ  ഒരൈതിഹ്യത്തിന്റെ
ശക്തവും ഒപ്പം ഹൃദയസ്പർശിയുമായ പുനരാവിഷ്കാരമാണ്   ഈ നോവൽ..

ഗിരിജ

ഓർമ്മ അവളിൽ ചൂളംകുത്തി നിന്നു. കോളേജ് വിട്ട് ഇത്ര ദീർഘമാം പാച്ചിലിൽ വല്ലപ്പോഴുമൊക്കെ ഓർത്തിരുന്നു. പെൺകുട്ടികളുടെ ബെഞ്ചിൽ രണ്ടാം നിരയിലെ വലത്തേഅറ്റത്തെ കുട്ടി. വെള്ളക്കൂറ എന്നൊരു ഇരട്ടപ്പേരിട്ടു വിളിച്ച് ഞങ്ങൾ അവളെ ശുണ്ഠികൂട്ടിയിരുന്നു. പൂച്ചക്കണ്ണുകളാണ്. പൂച്ചക്കണ്ണുള്ള ഒരാളെ അത്ര അടുത്ത് കാണുന്നത് ഗിരിജയെയാണ്. മുഖം വരച്ചിട്ട് കൃഷ്ണമണി വരക്കാൻ മറന്നുപോയതുപോലെ ഒരു അപൂർണ്ണത ആദ്യമൊക്കെ ആ മുഖത്തുനോക്കുമ്പോൾ തോന്നിയിരുന്നു. പരിചയമേറി നിത്യവും കണ്ടുകണ്ടങ്ങനെ ആ വെള്ളാരം കൃഷ്ണമണികളുടെ ഭംഗി ഹൃദ്യമായി.

പാതയോരത്തെ ഇളനീർ കുടങ്ങൾ

ശീതികരിച്ച മുറിയിൽ പച്ച കർട്ടനോട് ചേർന്ന് ഞാൻ കിടന്നു . നേഴ്സ് പറഞ്ഞതുപോലെ കാലുകൾ ഉയർത്തിവച്ചു , ശരീരവും അവർ പറഞ്ഞത് പോലെ തന്നെ ബലം പിടിക്കാതെ അനുസരണയോടെ അയഞ്ഞു തന്നെ കിടന്നു .പേഷ്യന്റ് റെഡി ആയി എന്ന്‌ അറിയിച്ചപ്പോൾ മറ  നീക്കി  
അവർ എന്റെ അടുത്തെത്തി .
എന്തോ, ഞാൻ കണ്ണുകൾ അടച്ചു തന്നെ കിടന്നു . അവരുടെ മുഖമോ വേഷമോ ഒന്നും ശ്രദ്ധിക്കാനാവാത്തവിധം പരുക്കൻ ഇടപെടലുകൾകൊണ്ടും പരിഹാസം കൊണ്ടും അവരെന്നെ മുഷിപ്പിച്ചിരുന്നു .
നിങ്ങൾക്കിത് ഇനി ആവശ്യമില്ല എന്നും പറഞ്ഞാണ് അവർ കൈ കഴുകിയത് ., കൂടാതെ " പ്രായവും "
ആയല്ലോ എന്ന കമെന്റും .

ഇരകളും വേട്ടക്കാരും ഉണ്ടാകുന്നത്

''യ്യ് അത്ര വല്യ മഹതെ്വാന്നും പറയേണ്ട. രാമായണം രചിക്കാന്‍ ങ്ങക്ക് കാട്ടുജാതിക്കാരനായ വാത്മീകിയെ വേണ്ടിവന്നില്ലേ? അതിന് നിങ്ങള്‍ടെ ജാതിക്കാരെ കിട്ടിയില്ലല്ലോ''. ജിഷ്ണുവിന്റെ അഭിപ്രായം കേട്ടപ്പോള്‍ വിഷ്ണു പരിഹാസത്തോടെ പറഞ്ഞു.

ആലഞ്ചേരിയിലെ വെളിച്ചപ്പാട്

ആലIഞ്ചേരിക്കാവിൽ  വെച്ചാണ്  മോൾക്കു ചോറുകൊടുത്തത്.ശേഷം ആ മുറ്റത്ത് നിന്നും ചെറിയ കയറ്റം കയറി വിശാലമായ ആലഞ്ചേരി മൈതാനത്തെത്തിയ നേരം കുഞ്ഞിനെ അവളുടെ കൈകളിലേക്ക് നൽകി തിരിഞ്ഞു നിന്ന് ക്ഷേത്രനടയിലേക്ക് നോക്കി ഞാൻ ഒന്നു കൂടി കൈകൂപ്പി . അതും ഒരു ശീലമാണ് എന്റെ മാത്രമല്ല.   ആലഞ്ചേരിയിൽ തൊഴുതുമടങ്ങുന്ന എല്ലാവരിലും കണ്ടു വരുന്ന ഒരു ശീലം.

ഓരോ ഗ്രാമത്തിലും ഇത്തരം ഓരോ ദേവീക്ഷേത്രങ്ങൾ കാണും.തട്ടകം വാഴുന്ന തട്ടകത്തമ്മ .ആ നാട്ടുകാർക്ക് പ്രയാസങ്ങൾ വരുമ്പോൾമനസ്സിൽ കൊണ്ടു നടക്കുന്ന ഈശ്വരൻമാർക്കൊപ്പം എന്റെ ഭഗവതീ എന്ന് ഉള്ളു തൊട്ട് വിളിക്കാൻ .

ഇനിയൊഴുകട്ടെ, അളകനന്ദ

 

നെഞ്ചുപൊട്ടുന്ന വേദനയോടെ ഒരിക്കല്‍ അവന്‍ അവളോട് പറഞ്ഞു....

''എല്ലാവരും കൂടെ ചേര്‍ന്ന് , നിന്നെ നന്ദിതയാക്കാനുള്ള ശ്രമത്തിലാണ് ....ആരുമറിയാതെ നന്ദിതയുടെ കഴുത്തില്‍ താലിചാര്‍ത്തിയ ആ മനുഷ്യനായ് എന്നെ ചിത്രീകരിക്കാനും...!''

അതു കേട്ട് , അവള്‍ പൊട്ടിച്ചിരിച്ചു...

കാട്ടരുവി  

നിറയെ താമരകൾ നിറഞ്ഞ ആ കുളത്തിന്റെ ചെറുകൽപടിയിൽ ഇരുന്ന്  കുളത്തിലേക്ക് കല്ലുകൾ ഇടുക എന്നത് അയാളുടെ വിനോദമായിരുന്നു.  ജലാശയത്തിലേക്ക് ഇടുന്ന ഒരോ ചെറുകല്ലു  ജലപരപ്പിൽവലിയ വലിയ ഓളങ്ങൾ ഉണ്ടാക്കിക്കൊണ്ട് ചെറു മീനുകൾ അവിടേക്ക് പൊന്തിവരുന്നത് അയാൾ കൗതുകത്തോടെ നോക്കി ഇരിക്കും. അതാ... കുളത്തിലേക്കിട്ടുന്ന കല്ലുകൾ മരണ ശേഷം മൂക്കുകൊണ്ട് പെറുക്കിയെടുക്കേണ്ടിവരുമെന്ന അമ്മയുടെ വിശ്വാസം അയാൾ ലാഘവത്തോടെ ഓർത്തു. മോനെ വിനയാ .. എത്ര കാലമെന്നു വെച്ചിട്ട നീ ഇങ്ങനെ ഒറ്റ തടിയായിട്ട്. ഇപ്പോൾ നിനക്കൊരു സർക്കാർ ജോലിയുമില്ലെ ..എപ്പോഴും നിന്റെ ഒപ്പം ഈ കണ്ണു കാണാത്ത മ്മ ഉണ്ടാവോ...

നിരസിക്കാൻ തോന്നാത്ത വാഗ്ദാനം

ജയിലിലെ തടവിൽ നിന്നും എന്നേക്കുമായി മോചിപ്പിക്കാം, പകരം ഒരു ലൈംഗികപ്രവർത്തകയെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പൊയ്ക്കൊള്ളണം. ഇതായിരുന്നു 1719 -ൽ സ്കോട്ട് സാമ്പത്തികവിദഗ്ധനായ ജോൺ ലോ പാരീസിലെ തടവുകാർക്ക് മുന്നിൽവച്ച ആർക്കും നിരസിക്കാൻ തോന്നാത്ത വാഗ്ദാനം.

കനൽ പൂത്തപ്പോൾ

അലംകൃതമായ രംഗമണ്ഡത്തിൽ വിശ്വപ്രസിദ്ധരായ അതിഥകൾ നിറഞ്ഞിരുന്നു. പ്രേക്ഷകരായി പതിനായിരങ്ങളും.
      നീലവെളിച്ചത്തിന്റ അകമ്പടിയോടെ ഒരു ഖാദി സാരിയും മിതമായ ആഭരണങ്ങളും ധരിച്ച് അവൾ രംഗത്തെത്തി.

        പുകഴ്ത്തലുകളുടെ അനുഗ്രഹങ്ങളുടെ ആശംസകളുടെ പെരുമഴ പെയ്തു തീർന്നപ്പോൾ അവൾ മറുപടി പറയാനായി എഴുന്നേറ്റു. കൈയ്യടികൾ അവസാനിച്ചപ്പോൾ അവൾ തുടങ്ങി

ബിൽകീസ് ;ലോകത്തെ സ്വാധീനിച്ച 100 മനുഷ്യരിൽ ഒരാൾ

ഡൽഹി കൊടുംതണുപ്പിന്റെ തലസ്ഥാനം കൂടിയാവുന്ന ഡിസംബറിൽ ആണ് 82 വയസ്സുള്ള ബിൽകീസ് ഷഹീൻബാദിൽ ഇരിക്കാൻ ആരംഭിച്ചത്. 101 ദിവസമാണ് ഒരു കൈയിൽ പ്രാർത്ഥനാമാലയും മറുകൈയിൽ ഇന്ത്യൻ പതാകയുമായി അവർ മുടക്കമില്ലാതെ പ്രതിഷേധിച്ചത്. രാവിലെ എട്ടുമണിമുതൽ അർദ്ധരാത്രിവരെ നീളുന്ന സമരമായി മാറിയത്. അസ്ഥിതുളയുന്ന തണുപ്പിലും അഗ്നിയായത്, രാജ്യം മുഴുവൻ കത്തിപ്പടർന്നത്.

ചിങ്കാരിപ്പെട്ടിയിലെ പുന്നാരങ്ങൾ

വർഷങ്ങൾക്ക് ശേഷം എന്റെ പഴയ ചിങ്കാരിപ്പെട്ടി തുറന്നപ്പോൾ  ഓർമ്മകളുടെ നീലവാനിലേക്ക് പറത്തിയുയർത്തിയ പലതും ഉണ്ടായിരുന്നു അതിലെന്ന് മുന്നേ പറഞ്ഞിരുന്നല്ലോ.
ആ കൂട്ടത്തിലെ മനോഹരമായി പൂപ്പണി ചെയ്ത ഒരു കല്ല് വീണ്ടുമെന്നെ വയനാട്ടിലെ ഫോറസ്റ്റ് ബംഗ്ലാവിലേക്കും വള്ളിയൂർക്കാവിനു മുന്നിലൂടെ ഒഴുകുന്ന ബാവലി പുഴക്കരയിലേക്കും ഒരു നിമിഷം കൊണ്ട് ചുഴറ്റിയെറിഞ്ഞു.

മടക്കയാത്ര

നാട്ടിൽ നിന്നും എണ്ണപ്പാടത്തെ ജോലിക്ക് ഫ്ലൈറ്റ് കയറി വരുമ്പോൾ  കുറേ മോഹങ്ങളും, സ്വപ്നങ്ങളും മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്.  ആദ്യത്തെ ഒന്ന് രണ്ട് മാസങ്ങളിൽ തിരികെ പോകണം എന്ന ചിന്ത മനസ്സിനെ വേട്ടയാടിക്കൊണ്ടേയിരുന്നു. പതിയെ ആ ചിന്തകൾക്ക് ചിത തീർത്ത് കൂടെപ്പോന്ന സ്വപ്നങ്ങളെ താലോലിച്ച് ജോലിക്കിറങ്ങി. ഉരുകുന്ന വെയിൽ ഉച്ചിയുരുക്കുമ്പോൾ ആദ്യമൊക്കെ നല്ല തലവേദനയായിരുന്നു.

Pages

Subscribe to RSS - Stories