സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ഗ്രാന്റ് ഫിനാലെയെ പ്രധാനമന്ത്രി അഭിസംബോധനചെയ്യും

സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണ്‍ 2020ന്റെ ഗ്രാന്റ് ഫിനാലെയെവിഡയോകോണ്‍ഫറന്‍സിംഗിലൂടെ 2020 ഓഗസ്റ്റ് 1ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ആ അവസരത്തില്‍ അദ്ദേഹംവിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുകയുംചെയ്യും

.ദൈനംദിന ജീവിതത്തില്‍ ഇന്ന് അഭിമുഖീകരിക്കുന്ന നമ്മെ ഞെരുക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുവേദി നല്‍കുന്നതിനുള്ള ദേശവ്യാപകമായ മുന്‍കൈയാണ് സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണ്‍. അതിലൂടെ ഉല്‍പ്പാദന മുന്‍കൈകളുടെ ഒരു സംസ്‌ക്കാരവും പ്രശ്‌നപരിഹാരത്തിനുള്ള മാനസികാവസ്ഥയുംഉള്‍ച്ചേര്‍ക്കുകയാണ്. യുവമനസുകളില്‍ പരമ്പരാഗതരീതിയിലുള്ളതിന് പുറത്തുള്ള ചിന്ത പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികംവിജയകരമാണെന്ന് ഇത് തെളിയിച്ചിട്ടുള്ളതാണ്.  

2017ല്‍ സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ആദ്യപതിപ്പില്‍ 42,000 വിദ്യാര്‍ത്ഥികളുടെപങ്കാളിത്തമുണ്ടായിരുന്നത്, അത് 2018ല്‍ ഒരു ലക്ഷമായും 2019ല്‍ രണ്ടുലക്ഷമായും വര്‍ദ്ധിച്ചു. 2020 സ്മാര്‍ട്ട് ഇന്ത്യാ ഹാക്കത്തോണിന്റെ ആദ്യറൗണ്ടില്‍ 4.5 ലക്ഷം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമാണ് കണ്ടത്. ഈ വര്‍ഷത്തെ സോഫ്റ്റ്‌വെയറിന്റെ ഗ്രാന്റ്ഫിനാലെ രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള പങ്കാളികളെ പ്രത്യേകം നിര്‍മ്മിച്ച ഒരു അഡ്വാന്‍സ് വേദിയിലൂടെ ബന്ധിപ്പിച്ചുകൊണ്ട് ഓണ്‍ലൈനായാണ് നടത്തുന്നത്. 37 കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളും 17 സംസ്ഥാന ഗവണ്‍മെന്റുകളും 20 വ്യവസായങ്ങളില്‍ നിന്നുള്ള 243 പ്രശ്‌ന പ്രസ്താവനകള്‍ പരിഹരിക്കുന്നതിനാണ് 10,000ലധികംവിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

 

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 82020
ചേരുവകൾ 1. പനീർ -കാൽ കിലോ  2. കോൺഫ്ളോർ -മൂന്ന് ടീസ്പൂൺ  3. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ  4. പച്ചമുളക് അരച്ചത് - ഒരു ടീസ്പൂൺ