സെക്കൻഡറി തല വിദ്യാർത്ഥികൾക്കായുള്ള 8 ആഴ്ച കാലത്തെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

കോവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴിൽ രൂപപ്പെടുത്തിയത്. സെക്കൻഡറി-ഹയർസെക്കൻഡറി തലങ്ങളിലെക്കുള്ള ആദ്യ നാല് ആഴ്ചകളിലെ കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരുന്നു. സെക്കൻഡറി തലത്തിലേക്കുള്ള അടുത്ത 8 ആഴ്ചകളിലെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ നിഷാങ്ക് ഇന്ന് വെര്‍ച്വലായി പുറത്തിറക്കി.

വ്യത്യസ്ത സാങ്കേതികവിദ്യകൾ സമൂഹമാധ്യമങ്ങൾ എന്നിവ ഫലപ്രദമായി ഉപയോഗിച്ച്, അധ്യയനം രസാവഹം ആക്കുന്നതിനായി അധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ പുതിയ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഇവ പഠിതാക്കൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും വീട്ടിലിരുന്ന് തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്റർനെറ്റ് , സമൂഹമാധ്യമങ്ങൾ എന്നിവ ലഭ്യമല്ലാത്ത വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവരെ എസ്എംഎസ് മുഖാന്തിരമോ ഫോൺ കോളുകളിലൂടെയോ സഹായിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ അധ്യാപകർക്ക് നൽകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദിവ്യംഗ്യർ അടക്കമുള്ള എല്ലാ വിഭാഗം കുട്ടികളുടെയും ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ പുതിയ കലണ്ടറിനു സാധിക്കും. കൂടാതെ ഓഡിയോ ബുക്കുകൾ, റേഡിയോ പരിപാടികൾ, വീഡിയോ പരിപാടികൾ എന്നിവയിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തും. പാഠപുസ്തകങ്ങളിലെ അധ്യായങ്ങൾക്ക് അനുസരിച്ച് ഓരോ ആഴ്ചയിലേക്കുമുള്ള പഠന ലക്ഷ്യങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനുഭവങ്ങളിലൂടെ പുതിയ വിദ്യകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നതിന്റെ ഭാഗമായി കലാപഠനം, കായിക പരിശീലനം, യോഗ എന്നിവയ്ക്കും കലണ്ടറിൽ ഇടം നൽകിയിട്ടുണ്ട്. കൂടാതെ ഓരോ അധ്യായത്തിനും  അനുസരിച്ച് ePathshala, NROER, ഭാരത സർക്കാരിന്റെ DIKSHA പോർട്ടൽ എന്നിവയിലേക്കുള്ള ലിങ്കുകളും കലണ്ടറിൽ ലഭ്യമാക്കിയിട്ടുണ്ട്.

സ്വയംപ്രഭ ടിവി ചാനൽ (കിഷോർ മഞ്ച്), പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന കിഷോർ മഞ്ച് മൊബൈൽ ആപ്ലിക്കേഷൻ, എൻസിഇആർടി ഓഫീഷ്യൽ യൂട്യൂബ് ചാനൽ ലൈവ് എന്നിവ വഴി വിദ്യാർഥികളുമായി തൽസമയം ഉള്ള ആശയവിനിമയത്തിന് എൻസിഇആർടി നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. സെക്കൻഡറി തലത്തിലെ വിദ്യാർത്ഥികൾക്കായുള്ള എട്ടാഴ്ചത്തെ കലണ്ടർ എൻസിഇആർടി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
 

Recipe of the day

Sep 232020
ചേരുവകള്‍ പനീര്‍ – 200 ഗ്രാം എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ ജീരകം – ഒരു നുള്ള് പച്ചമുളക് -2 സവാള – 1 മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍