റബ്ബര്‍ ടാപ്പിങ് പരിശീലനകേന്ദ്രം

 റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം  പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് പരിശീലന കേന്ദ്രത്തില്‍ അടുത്ത ബാച്ചിനുള്ള പരിശീലനം 2018 നവംബര്‍ 8 മുതല്‍ ആരംഭിക്കുന്നു. മുപ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ടാപ്പിങ് കറസംസ്‌കരണപരിശീലന പരിപാടി.യില്‍ സ്വന്തമായി ടാപ്പുചെയ്യാന്‍ ആഗ്രഹിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്കും പങ്കെടുക്കാം. പരിശീലനം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ദിനംപ്രതി നൂറുരൂപ കോമ്പന്‍സേഷന്‍ അഥവാ സ്റ്റൈപന്റും നല്‍കും.
പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 8 ന് രാവിലെ ഒമ്പതുമണിക്ക് ആധാര്‍ കാര്‍ഡിന്റേയും ബാങ്ക്പാസ്സ് ബുക്കിന്റേയും കോപ്പികളുമായി പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2421532 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.