റിപ്പബ്ലിക്ക് ദിന പരേഡിന് ട്രംപ് മുഖ്യാതിഥി ആയേക്കും.

2019 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുഖ്യാതിഥി ആയേക്കും. ഇത് സംബന്ധിച്ച് ഇന്ത്യയുടെ ക്ഷണക്കത്ത്വൈറ്റ് ഹൗസിലേക്ക് അയച്ചതായാണ് വിവരം.മറുപടിക്കായി കാത്തിരിക്കയാണ് ഇന്ത്യൻ ഭരണകൂടം. ട്രംപ് സമ്മതം മൂളിയാൽ ഇത് വൻ നേട്ടമായി അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ട്രംപ് ഇന്ത്യയുടെ ക്ഷണത്തെ അനുകൂലമായാണ് പരിഗണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യ ട്രംപിനെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് അയച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കമെന്നതാണ് ശ്രദ്ധേയം.

ഇന്ത്യയുടെ ട്രേഡ് താരിഫ്, ഇറാനുമായുള്ള ബന്ധം, റഷ്യയിൽ നിന്ന് പ്രതിരോധ മിസ്സൈലുകൾ വാങ്ങാനുള്ള നീക്കം എന്നിവയിൽ അമേരിക്കക്ക് എതിർപ്പുണ്ട്. ഒരു ഘട്ടത്തിൽ ട്രംപ് ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2015 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി.

Fashion

Aug 102018
Central Silk Board (CSB)  has developed races of silkworm seed of mulberry and Vanya silk to increase the productivity of cocoons and to increase monetary benefits to farmers engaged in sericulture

Entertainment

Oct 152018
മികച്ച വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.