രാകിമിനുക്കൽ

 

പച്ചപ്പുറങ്ങളിൽ തീ പടരുമ്പോൾ
നട്ടുച്ചയിലും പകലസ്തമിച്ചപോൽ വിറ-
ങ്ങലിച്ചുപോയ്‌ മാനവകുലജാതികൾ.
പ്രിയമുള്ളോരെ ചേർത്തണച്ചീടാൻ, മൃത്യു-
വിൽ അന്ത്യചുംബനമേകിടാൻ ഒന്നുമേ കഴി-
യാതവണ്ണം പുകമറയ്ക്കുള്ളിലായ് ലോകവും.
 
മർത്ത്യനു ജീവനിൽപ്പരമൊന്നില്ലാ, സകലതും  
ഒരുനിമിഷം വ്യർത്ഥമായ് പരംപൊരുളിൽ
ലയിക്കുന്നൂ, നീതിശാസ്ത്രങ്ങൾ വേറിട്ടു
 തത്വശാസ്ത്രങ്ങളൊന്നിനും നിവൃത്തിയില്ല  
നിശ്ചലം പോയൊളിക്കുന്നു; ജാതമിതു
കുരുതി പൂത്തൊരണു നിഗ്രഹം വേറിട്ടു
കാലകാലപ്രവാഹമിതിൽ കുതിക്കുന്നു!

മാനവസ്വത്വം മറന്നൂ മാനുഷർ, രാജ്യവീര്യം
 തെളിയിച്ചിടാൻ മേല്ക്കുമേലാഗോള മധ്യ-
ത്തിലർക്കനെപ്പോൽ സ്ഥിതനായിടാൻ,
തന്ത്രങ്ങൾ മെനയുന്നൂ കുബുദ്ധികൾ!  
സർവ്വരക്ഷയ്ക്കാകിയ ശാസ്ത്രനേട്ടങ്ങൾ
സർവ്വനാശത്തിനായി ഭവിച്ചീടുന്നൂ തൻഫലം;
തൻപോരിമയ്ക്കായ് ചമച്ച ചക്രവ്യൂഹങ്ങൾ
തകർത്തൂ സൂര്യചക്രം ധരിച്ചൊരണു
കാലചക്രത്തെ വിരൽത്തുമ്പിൽ ചുഴറ്റീടുന്നു.

കനിവുകെട്ടൊരു മർത്യലോകം ആർത്തിയും
കുടിലതയുമേറിയസ്തമിച്ചീടുന്നു നാൾക്കുനാൾ  
കാടുകൾ പൂത്തൊരു വിശ്വപ്രകൃതിയെ
പൂവും പുഴുക്കളും താരകാരൂഢവസുക്കളും  
വർഷാതപങ്ങളും മേഘമയൂഖങ്ങളും
ഹർഷിതമാക്കിയമേരുവും കാർന്നുതിന്നു
വഞ്ചിച്ചീടുന്നു പ്രപഞ്ചാത്മാവിനെയും!

സർവ്വജനനിയിവൾ ജീവത്പ്രപഞ്ചത്തിനു 
സർവ്വദായിനി, തൻ ജീവനെരക്ഷിപ്പതിനു
രാകിമിനുക്കുന്നു തൽസ്വരൂപത്തെയും!
സർവ്വഭക്ഷകനാകും കാലവും നിന്നു ചുഴ-
ന്നീടുന്നുയീ മഹാന്ധകാരത്തിൻ ചോട്ടിലായി!

 മായ ബാലകൃഷ്ണൻ

Recipe of the day

Oct 202020
IINGREDIENTS 1. Oil - half a cup 2. Cinnamon sticks - half a piece Cardamom - two Cloves - two 3. Onions - two large, chopped