രാജ്യത്തെ കാർഷിക മേഖലയിൽ പരിവർത്തനവും കർഷകരുടെ വരുമാനം ഉയർത്താനും ലക്ഷ്യമിട്ടുള്ള മൂന്ന് ബില്ലുകൾ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു

കാർഷിക ഉത്പന്നങ്ങളുടെ വിൽ‌പനയും സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്കും വ്യാപാരികൾക്കും കൂടുതൽ സ്വാതന്ത്ര്യമുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ, ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ബിൽ വഴിയൊരുക്കും. ന്യായവില ഉറപ്പാക്കുന്നതിനും, കാര്യക്ഷമവും സുതാര്യവും തടസ്സരഹിതവുമായ വ്യാപാരം സംസ്ഥാനങ്ങൾക്കുള്ളിലും സംസ്ഥാനങ്ങൾക്കിടയിലും പ്രോത്സാഹിപ്പിക്കുന്നതിനും മത്സരാധിഷ്ഠിതമായ ബദൽ വ്യാപാര സംവിധാനത്തിനം ഒരുക്കുന്നതിനും ഇത് സഹായിക്കും. ഇലക്ട്രോണിക് ട്രേഡിംഗിന് സൗകര്യപ്രദമായ ഒരു ചട്ടക്കൂടും ബിൽ വ്യവസ്ഥ ചെയ്യുന്നു.

കാർഷിക ബിസിനസ്സ് സ്ഥാപനങ്ങൾ, സംസ്‌ക്കരണ സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, കയറ്റുമതിക്കാർ, വലിയ ചില്ലറ വ്യാപാരികൾ എന്നിവരുമായുള്ള ഇടപാടുകളിൽ കർഷകർക്ക് സംരക്ഷണമൊരുക്കാൻ ദി ഫാർമേഴ്സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്ഷൻ) എഗ്രിമെന്റ് ഓഫ് പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ്സ് ബിൽ വഴിയൊരുക്കും. പരസ്പര സമ്മതത്തോടെയുള്ള ന്യായവിലയിലും കാർഷിക ഉത്പന്നങ്ങളുടെ ഭാവി വിൽ‌പനയിലും സുതാര്യത ഉറപ്പാക്കാൻ നിയമം വഴിയൊരുക്കും.

ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, എണ്ണക്കുരു, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ 2020 ലെ അവശ്യവസ്തു ഭേദഗതി നിയമം വഴിയൊരുക്കും. സ്വകാര്യ നിക്ഷേപകരുടെ ബിസിനസ്സ് പ്രവർത്തനങ്ങളിൽ അമിത നിയന്ത്രണങ്ങളും ഇടപെടലുകളും ഉണ്ടാകുമെന്ന ആശങ്ക നീക്കം ചെയ്യാൻ ഇത് സഹായിക്കും. ഉത്പാദിപ്പിക്കാനും കൈവശം വയ്ക്കാനും കൈമാറ്റം ചെയ്യാനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യവും, കാർഷിക മേഖലയിലേക്ക് നേരിട്ടുള്ള സ്വകാര്യ-വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ഇടയാക്കും.
 
Recipe of the day

Sep 222020
INGREDIENTS 1. Shrimp - half Kg 2. Chili powder - a small spoon Turmeric powder - half a teaspoon Salt - to taste 3. Coconut oil - half Kg