ആ പുസ്തകം കാണാതെ പോയപ്പോൾ

ഇന്നത്തെ യുവതലമുറയുടെ  വായനാശൈലിയിൽ മാറ്റം വന്നോ എന്നുള്ളതിൽ കുറേവർഷങ്ങൾക്കുമുമ്പേ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു.

വർഷങ്ങൾക്കുമുൻപ് ഒരു ലൈബ്രറിയുടെ ഇൻചാർജ് സ്ഥാനത്തിരിക്കുമ്പോൾ എനിക്കത് വളരെയധികം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.(എവിടെ എങ്ങനെ എന്നൊന്നും ആരും ചോദിക്കരുത്,അത് പറയുന്നതിൽ  ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ട്)എത്രയോ പ്രശസ്തരായ എഴുത്തുകാരുടെ അനേക പുസ്തകങ്ങൾ വായനക്കാർക്കായി സജ്ജീകരിച്ചു.അറിവും വിജ്ഞാനവും വളർത്തുന്ന നോവലുകൾ,കഥകൾ,കവിതകൾ,നിരൂപണങ്ങൾ,ശാസ്ത്ര ലേഖനങ്ങൾ,അനുഭവക്കുറിപ്പുകൾ,അങ്ങനെ അങ്ങനെ വായനക്കാർക്ക് ഒരു സമ്പൂർണവായന നൽകുന്ന ഒട്ടുമിക്ക എല്ലാ പുസ്തകങ്ങളുമുണ്ടായിരുന്നു.പുസ്തകങ്ങളുമായി ഒരു ബന്ധമുണ്ടായിരുന്നത് കൊണ്ട് ഞാൻ തന്നെ അതിന്റെ നടത്തിപ്പ് ഏറ്റെടുത്തു.ആദ്യദിവസങ്ങളിൽ ചുറ്റും ആളുകൾ തടിച്ചുകൂടി പുസ്തകത്താളുകൾക്ക് ഇക്കിളി കൂട്ടി.എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ആ പുസ്തകങ്ങൾ പരസ്പരം ഇക്കിളികൂട്ടുകയായിരുന്നു എന്നുള്ളത് ഞാൻ മനസ്സിലാക്കി.
എന്നാൽ അതിൽ ഒരു പുസ്തകം മാത്രം വായിക്കാൻ യുവതലമുറ തിരക്കുകൂട്ടുന്നുണ്ടായിരുന്നു.മറ്റൊന്നുമല്ല എഴുത്തുകാരി നളിനി ജമീലയുടെ 'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' ആയിരുന്നു ആ പുസ്തകം.ലൈംഗിക തൊഴിലാളിയായിരുന്ന നളിനി ജമീലയുടെ ആത്മകഥയായിരുന്നു ആ പുസ്തകം.അത് വായിക്കാൻ വളരെയധികം ആർത്തിയോടെ കടിപിടികൂടിയ പുതുതലമുറയെ ഓർത്ത് ഞാൻ അല്പമൊന്നു അന്ധാളിച്ചുപോയി.അലമാരയുടെ ഷെൽഫിൽ എം ടി യുടെ'മഞ്ഞ്' എസ് കെ യുടെ കൃതികൾ എല്ലാം പൊടിപിടിച്ചിരുന്നപ്പോൾ നളിനി ജമീലയുടെ അനുഭവക്കുറിപ്പുകൾ ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് കൈമാറപ്പെടുകയായിരുന്നു.യഥാർത്ഥത്തിൽ അവിടെ വളർന്നുവന്നത് വായനാശീലത്തിന്റെ പുതിയ അദ്ധ്യായങ്ങളായിരുന്നോ എന്നുള്ളതിൽ തന്നെ എനിക്ക് സംശയം തോന്നി.നളിനിയുടെ പുസ്തകം ചീത്തയെന്നല്ല ഞാൻ പറഞ്ഞുവരുന്നത്,മറിച്ച് മറ്റൊരുപാട് നല്ല പുസ്തകങ്ങളുണ്ടായിട്ടും അവയൊന്നും വായിക്കാത്ത തലമുറ വായനയ്ക്ക് മറ്റെന്തൊക്കെയോ ആണ് വേണ്ടതെന്ന് തെളിയിക്കുകയായിരുന്നു.വായനയുടെ സുഖം അവർ കണ്ടത് അത്തരം പുസ്തകങ്ങളിലായിരുന്നു എന്ന് അന്നെനിക്ക് മനസ്സിലാക്കാൻ സാധിച്ചു.'ലൈംഗികത'എന്ന പദം തന്നെ പുതുതലമുറ ഈ രീതിയിലാണ് വീക്ഷിക്കുന്നത് എന്നുള്ളത് ഖേദകരം തന്നെ.ലൈംഗികതയുടെ സുഖലോലുപതകൾ എന്തായിരിക്കുമെന്നറിയാനുള്ള ചില വെമ്പലുകൾ ആ പുസ്തകത്തിന് ചുറ്റും കൂടിയ യുവാക്കൾ തെളിയിക്കുകയായിരുന്നു.പിന്നീടുള്ള ഏതാനും ദിവസങ്ങൾക്കുള്ളിൽ നളിനി ജമീലയുടെ'ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ' ലൈബ്രറി ഷെൽഫിൽ നിന്ന് കാണാതെ പോകുകയും ചെയ്‌തു.പുതുതലമുറയുടെ വായനയുടെ ഗതി കണ്ടിട്ട് എന്തോ,ആ പുസ്തകത്തെ പറ്റി ഞാൻ തിരക്കാനും പോയില്ല.
       വായന ഒരിക്കലും ഈ രീതിയിൽ ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി ഇല്ലാതാകരുത് എന്നൊരു ചിന്തയും അപേക്ഷയുമാണ് ഈ അനുഭവക്കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.എല്ലാ നല്ല പുസ്തകങ്ങളും വായനയെ പരിപോഷിപ്പിക്കുന്നുണ്ട്,അതിലൊന്ന് മാത്രമാണ് ജമീലയുടെ അനുഭവക്കുറിപ്പുകൾ.ഇനിയും വായനയുടെ വാതായനങ്ങൾ തുറന്ന് അറിവിന്റെ ആകാശത്തിലേക്ക് നുഴഞ്ഞുകയറാൻ അനേകപുസ്തകങ്ങൾ നമ്മെ കാത്തിരിക്കുന്നു എന്നുള്ളത് പുതിയ തലമുറയിലെ യുവാക്കളും യുവതികളും മനസ്സിലാക്കണം.വായന വളർത്തണം,ആ വളർച്ചയിൽ ചുറ്റും പ്രകാശം പരക്കുകയും വ

അനൂപ് പെരുവണ്ണാമൂഴി

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ